ജോസ് കെ മാണിക്ക് മിന്നുന്ന ജയം... ഉപതെരഞ്ഞെടുപ്പുകളിള്‍ പി.ജെ. ജോസഫിന് തിരിച്ചടി; പി.ജെ. ജോസഫിന്റെ 'തോല്‍ക്കാനായി ജനിച്ചവന്‍' ക്യാംപയിന്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു; ചിഹ്നം നിഷേധിച്ച രണ്ടു സീറ്റുകളിലും ജോസ് കെ മാണി വിഭാഗത്തിന് മിന്നും വിജയം; അണികള്‍ ഇപ്പോഴും ജോസ് കെ. മാണിക്കൊപ്പമെന്ന് വിലയിരുത്തല്‍

പി ജെ ജോസഫ് ഒരിക്കല്‍ കൂടി നാണം കെടുകയാണ്. ചിഹ്നം നിഷേധിച്ച് കേരള കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ വിമതനെ മത്സരിപ്പിച്ച പി ജെ ജോസഫ് വിഭാഗത്തിന് അകലക്കുന്നം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വിയാണ് ഏല്‍ക്കേണ്ടി വന്നത്.
'തോല്‍ക്കാനായി ജനിച്ചവനെന്ന' പേരില്‍ ജോസ് കെ മാണിക്കെതിരെ കൂട്ടായ ക്യാംപെയ്ന്‍ സംഘടിപ്പിച്ച ജോസഫ് വിഭാഗത്തിന് പ്രവര്‍ത്തകരുടെ പിന്തുണ ഇല്ലെന്നതിന് തെളിവായി മാറിയിരിക്കുകയാണ് അകലക്കുന്നത്തെയും കാസര്‍കോട് ബളാലിലെയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. ജോസഫ് ചിഹ്നം നിഷേധിച്ച കാസര്‍കോട് ബളാല്‍ ഗ്രാമപഞ്ചായത്തില്‍ ആകെ 821 വോട്ടുകള്‍ പോള്‍ ചെയ്തിടത്ത് 598 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥി മിന്നുന്ന വിജയം നേടിയത്.
അകലക്കുന്നത്ത് പൂവത്തിളപ്പ് വാര്‍ഡില്‍ ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിയ്ക്ക് ജോസഫ് ചിഹ്നം നിഷേധിച്ചെന്നു മാത്രമല്ല, വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും ചെയ്തു. കേരളാ കോണ്‍ഗ്രസിലെ തമ്മിലടി മുതലെടുക്കാന്‍ ഇടതും അത്യാവശ്യം ബി ജെ പിയും ജോസഫിന്റെ സ്ഥാനാര്‍ത്ഥിയെ സഹായിച്ചെങ്കിലും ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥി 69 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇടതിന്റെയും ബി ജെ പിയുടെയും സഹായം വാങ്ങിയിട്ട് അവരെ അപമാനിക്കുന്ന പ്രസ്താവനയുമായി ജോസഫ് വിഭാഗത്തിന്റെ കോട്ടയം നേതാവ് രംഗത്ത് വന്നത് ഇരുകൂട്ടരെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇവിടെ ഇടത് സ്ഥാനാര്‍ത്ഥിക്ക് 29 ഉം ബി ജെ പി സ്ഥാനാര്‍ഥിക്ക് 15 ഉം വോട്ടുകളാണ് ലഭിച്ചത്.
അകലക്കുന്നത് ജോസഫ് ഗ്രൂപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിച്ചത് മോന്‍സ് ജോസഫ് എം എല്‍ എ നേരിട്ടായിരുന്നു. പാലായില്‍ ഒരേ ദിവസം നേര്‍ക്കുനേര്‍ സമ്മേളനം നടത്തി തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് അകലക്കുന്നം, ബളാല്‍ തെരഞ്ഞെടുപ്പുകളിലും ജോസ് കെ മാണിയോട് ജോസഫ് രാഷ്ട്രീയ തോല്‍വി ഏറ്റുവാങ്ങിയത്.
ജോസ് കെ മാണിയെ പരസ്യമായി വെല്ലുവിളിച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ജോസഫ് വിഭാഗം പാലാ ടൗണ്‍ഹാളില്‍ വിശാല നിയോജക മണ്ഡലം സമ്മേളനം വിളിച്ചു കൂട്ടിയതില്‍ പങ്കെടുത്തത് 200 പേരാണ്. അതേദിവസം രാവിലെ ആശുപത്രി ജംഗ്ഷനില്‍ ജോസ് വിഭാഗം നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉത്ഘാടനം നടത്തത്തിയത് 450 പേരെ പങ്കെടുപ്പിച്ചാണ്. അതിനുപുറമെ അതെ ദിവസം വൈകിട്ട് ജോസഫിന്റെ പാലാ സമ്മേളനത്തിന് ബദലായി ജോസ് കെ മാണി കടുത്തുരുത്തിയില്‍ നടത്തിയ നിയോജക മണ്ഡലം സമ്മേളനത്തില്‍ പങ്കെടുത്തത് ആറായിരത്തോളം പേരായിരുന്നു.
കോടതി മുഖേനയും സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ മുഖേനയുമുള്ള കേസുകളില്‍ പി ജെ ജോസഫിനായിരുന്നു വിജയം. അതിന്റെ പേരിലായിരുന്നു 'തോല്‍ക്കാനായി ജനിച്ചവന്‍' എന്ന ക്യാംപയിന്‍ ജോസ് കെ മാണിക്കെതിരെ ജോസഫ് വിഭാഗം അഴിച്ചുവിട്ടത്. എന്നാല്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോഴും സ്വീകാര്യത തങ്ങള്‍ക്കാണെന്നു ജോസ് കെ മാണി വിഭാഗം തെളിയിച്ചിരിക്കുന്നു. ജോസഫ് വിഭാഗം നേരിടുന്ന പ്രധാന വെല്ലുവിളിയും പ്രവര്‍ത്തക പിന്തുണയില്ലെന്നതാണ്. അതിനി കൂടുതല്‍ മറനീക്കി പുറത്തുവരും.
https://www.facebook.com/Malayalivartha

























