Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

'സ്റ്റാന്‍ഡ് അപ്പ്' വര്‍ത്തമാനകാല സമൂഹത്തിന്റെ ഏറ്റവും കടുത്ത വെല്ലുവിളിക്കുള്ള ഒരു മറുപടി: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; പോലീസ് സ്റ്റേഷനിലേയും ആശുപത്രിയിലേയും ഇടപെടലുകള്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കി; ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരെ കര്‍ശന നടപടിയുണ്ടാകും

18 DECEMBER 2019 11:35 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി....

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

വിധു വിന്‍സന്റിന്റെ പുതിയ സിനിമ 'സ്റ്റാന്‍ഡ് അപ്പ്' വര്‍ത്തമാനകാല സമൂഹത്തിന്റെ ഏറ്റവും കടുത്ത വെല്ലുവിളിക്കുള്ള ഒരു മറുപടിയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അസമത്വവും ആധിപത്യ മനോഭാവവും നിറഞ്ഞുനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയുടെ സ്വാഭാവികമായ പരിണിതഫലമാണ് വ്യക്തിത്വ ഹത്യയും കീഴ്‌പ്പെടുത്തലുകളും. ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിരൂപം ഇതുതന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത്. സാമ്പത്തികവും മതപരവും ലിംഗപരവുമായ മേധാവിത്വ മനോഭാവം മനുഷ്യ സംസ്‌കാരത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ഹീനമായ നടപടികളില്‍ ഏറ്റവും കടുത്തത് ലിംഗപരമായ കീഴ്‌പ്പെടുത്തലുകളാണ് എന്ന് നിസംശയം പറയാം, പ്രത്യേകിച്ച് ബലാത്സംഗം. ഒരു മനുഷ്യന്റെ ശരീരത്തിനേയും മനസിനേയും ഒരുമിച്ച് പിച്ചിച്ചീന്തുന്ന അതിക്രൂരമായൊരു അവസ്ഥയാണിത്. സംസ്‌കാര സമ്പന്നമായൊരു മനുഷ്യ സമൂഹം ചെറുത്തു തോല്‍പ്പിക്കേണ്ടുന്ന ഏറ്റവും കടുത്ത വിപത്ത്. നമ്മുടെ രാജ്യത്ത് കുട്ടികളുടേയും സ്ത്രീകളുടേയും നേരെ നടക്കുന്ന ഈ ക്രൂരവിനോദം നിത്യസംഭവമായി മാറുകയാണ്. ആക്രമിക്കപ്പെടുന്ന മനുഷ്യര്‍ ഇരകളായി വ്യാഖ്യാനിക്കപ്പെടുകയും അപമാന ഭാരത്തോടെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന സങ്കടകരമായ കാഴ്ചയാണ് ചുറ്റിലും. അവര്‍ക്ക് രൂപമോ നാമമോ വ്യക്തിത്വമോ ഇല്ലാതാകുന്നു. സമൂഹത്തില്‍ ഒരു ഇടം ഇല്ലാതാകുന്നു. സൂര്യനെല്ലി പെണ്‍കുട്ടി, വിതുര പെണ്‍കുട്ടി, നിര്‍ഭയ പെണ്‍കുട്ടി തുടങ്ങിയ വിളിപ്പേരുകളില്‍ മറഞ്ഞിരിക്കാന്‍ സമൂഹം വിധികല്‍പ്പിക്കുന്നവരായി മാറുന്നു. അവരുടെ വ്യക്തിത്വത്തിന്മേല്‍ കടന്നാക്രമണം നടത്തിയ കൊടും കുറ്റവാളികള്‍ക്ക് പേരും നാളും ജീവിതവും നഷ്ടപ്പെടുന്നില്ല. ഇതാണ് തിരുത്തപ്പെടേണ്ടുന്ന വലിയ തെറ്റ്. ആക്രമിക്കപ്പെട്ടവര്‍ തലയുയര്‍ത്തി തിരിച്ചുവരികയും അക്രമികള്‍ ശിക്ഷിക്കപ്പെട്ട് മാറിനില്‍ക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നാം പ്രതീക്ഷിക്കുന്നത്.

പലപ്പോഴും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന പെണ്‍കുട്ടികള്‍ കേസന്വേഷണ വേളകളിലും ശാരീരിക പരിശോധനകളുടെ സമയത്തും കോടതിയില്‍ വിചാരണ സമയത്തും വീണ്ടും വീണ്ടും അപമാനിക്കപ്പെടുന്നത് ഹൃദയഭേദകമായ വസ്തുതയാണ്. അതിന്റെ ചില സൂചനകള്‍ ചില പോലീസുകാരുടേയും ആശുപത്രി ജീവനക്കാരുടേയും കുടംബാംഗങ്ങളുടേയുമെല്ലാം പെരുമാറ്റ രീതികളിലൂടെ വിധു ഈ ചിത്രത്തില്‍ പകര്‍ത്തിക്കാട്ടുന്നുണ്ട്. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും അണച്ചു കളയുന്ന ഒരു സിനിമയല്ലിത്. ഒരു ചെറു സാന്ത്വനം, നിവര്‍ന്ന് നില്‍ക്കാനുള്ള ഒരു പിന്തുണ, കാര്യക്ഷമതയുള്ള അന്വേഷണ സാധ്യതകള്‍ എന്നിവ നല്‍കുന്ന ഊര്‍ജം എത്രമാത്രം ഫലപ്രദമാണെന്നും ഈ സിനിമ സൂചിപ്പിക്കുന്നു. കൂട്ടുകാരി നല്‍കുന്ന ശക്തമായ പിന്തുണയും മുത്തശ്ശിയുടെ തലനിവര്‍ത്തി നില്‍ക്കാനുള്ള ആഹ്വാനവും ഡോക്ടര്‍ നല്‍കുന്ന ഒരു സ്‌നേഹ ചുംബനവും ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്. കേരളത്തിലെ വനിത ശിശുവികസന വകുപ്പ് ആഹ്വാനം ചെയ്യുന്നത് ഈ മാറ്റത്തിനാണ്. 'സധൈര്യം മുന്നോട്ട്' എന്ന ആഹ്വാനത്തിലൂടെ രക്ഷിതാക്കളേയും കുട്ടികളേയും സമൂഹത്തേയും സാംസ്‌കാരിക അധ:പതനത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. പോലീസ് സ്റ്റേഷനിലേയും ആശുപത്രിയിലേയും ഇടപെടലുകള്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരെ കര്‍ശന നടപടിയുണ്ടാകുമെന്ന സൂചനയും നല്‍കിക്കഴിഞ്ഞു. കുടുംബാംഗങ്ങളുടേയും സമൂഹത്തിന്റേയും മനോഭാവത്തില്‍ മാറ്റമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ഇടപെടലും നടത്തുന്നുണ്ട്. അത്തരം ഇടപെടലുകള്‍ക്ക് കരുത്തു പകരുന്ന ഒന്നാണ് 'സ്റ്റാന്‍ഡ് അപ്പ്'. അവഗണനയുടെ അഗാധഗര്‍ത്തത്തിലേക്ക് തള്ളപ്പെടുമായിരുന്ന അവസ്ഥയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്നു വന്ന രഹനാസിനെ പോലെയുള്ള കുട്ടികളുടെ അനുഭവം നേരത്തെ തന്നെ നമ്മുടെ മുന്നിലുണ്ട്. ഈ സിനിമയിലെ ദിയ എന്ന കഥാപാത്രവും അത്തരത്തിലൊന്നാണ്. ശരീരവും മനസും പിച്ചിച്ചീന്തപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ വേദനയും ആത്മ സംഘര്‍ഷങ്ങളും അതിതീവ്രതയോടെ പകര്‍ത്തിക്കാട്ടാന്‍ രജിഷ വിജയനെന്ന അഭിനേതാവിന് കഴിഞ്ഞിട്ടുണ്ട്.



അരുകില്‍ ചേര്‍ത്തുനിര്‍ത്തി നെറുകയില്‍ മുത്തമിട്ടാശ്വസിപ്പിക്കാന്‍ ഓരോ മനുഷ്യ സ്‌നേഹിക്കും തോന്നുന്ന മുഹൂര്‍ത്തത്തില്‍ തന്നെയാണ് സിനിമയുടെ സംവിധായികയും തിരക്കഥാകൃത്തും അത്തരമൊരു മുഹൂര്‍ത്തം സൃഷ്ടിച്ചെടുത്തത്. കുറ്റകൃത്യങ്ങളോടുള്ള അമര്‍ഷത്തില്‍ കനംവെച്ച മനസ് പകര്‍ത്തിക്കാട്ടാന്‍ നിമിഷ സജയനും കഴിഞ്ഞു. സയനോരയുടെ ഗാംഭീര്യമുള്ള ശബ്ദം കൂടുതല്‍ ശക്തി പകര്‍ന്നു. പൊതുവില്‍ ഉത്കണ്ഠയോടുകൂടി ഒരുനിമിഷവും പാഴായി പോകാതെ കണ്ടിരിക്കാന്‍ തോന്നുന്നവിധം ഈ സിനിമയെ ചിട്ടപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് വിധു വിന്‍സന്റ് എന്ന സംവിധായികയുടെ ഔന്നിത്യം. ഇങ്ങനെയൊരു സിനിമ നിര്‍മ്മിക്കാന്‍ സഹായിച്ച ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും തിരക്കഥാകൃത്ത് ഉമേഷ് ഓമനക്കുട്ടനും അന്തസുറ്റ രീതിയില്‍ ക്യാമറ ഉപയോഗിച്ച ടോമിന്‍ തോമസുമെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. ഇത് കൊട്ടിഘോഷിക്കപ്പെട്ട ഒരു വലിയ സിനിമയായിരിക്കില്ല. എങ്കിലും കേരളത്തിലെ കുടുംബങ്ങള്‍ ഒരുമിച്ചിരുന്ന് ഈ സിനിമ കാണുന്നത് വളരെ ഉപകാരപ്രദമായിരിക്കും. രവീന്ദ്രനാഥ ടാഗോര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കുറിച്ച് കണ്ട സ്വപ്നം ഓര്‍മ്മിക്കുക. 'എവിടെ മനസ് നിര്‍ഭയവും ശിരസ് ഉന്നതവുമായിരിക്കുന്നുവോ എവിടെ ഇടുങ്ങിയ ചിന്തകളുടെ വേലിക്കെട്ടുകള്‍ നമ്മെ പരസ്പരം വേര്‍തിരിക്കാതിരിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിന്റെ സ്വപ്നത്തിലേക്ക് ദൈവമേ എന്റെ രാജ്യത്തെ ഉയര്‍ത്തേണമേ' എന്നതാണത്. നമുക്ക് ആ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗം സൃഷ്ടിച്ചെടുക്കണം. പെണ്‍കുട്ടികള്‍ക്ക് തല ഉയര്‍ത്തിപ്പിടിച്ച് നിര്‍ഭയമായി ഈ സമൂഹത്തിന്റെ ഇടനാഴികകളിലൂടെ അന്തസോടെ കടന്നു പോകാന്‍ കഴിയുന്ന സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗം. കുട്ടികള്‍ക്ക് എല്ലാവര്‍ക്കും ജീവിതത്തിലേക്ക് ആഹ്ലാദത്തോടെ വളര്‍ന്നുവരാന്‍ കഴിയുന്ന സ്വാതന്ത്യത്തിന്റെ സ്വര്‍ഗം. അതിനുവേണ്ടി ഒരുമിച്ച് ചേരാന്‍ പ്രേരിപ്പിക്കുന്ന ഈ സിനിമ എല്ലാവരും കാണുക. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളും മന്ത്രി അറിയിച്ചു.

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, സിനിമയുടെ സംവിധായക വിധു വിന്‍സന്റ് എന്നിവരോടൊപ്പമാണ് മന്ത്രി സിനിമ കണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (10 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (35 minutes ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (48 minutes ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (1 hour ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (1 hour ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (1 hour ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (2 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (2 hours ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (3 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (3 hours ago)

Malayali Vartha Recommends