കോഴിക്കോട് പന്തീരാങ്കാവില്‍ മാവോവാദി ബന്ധം ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോവാദി ബന്ധം ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. നിയമവിദ്യാര്‍ഥി കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട്‌നഗര്‍ മണിപ്പൂരി വീട്ടില്‍ അലന്‍ ഷുഹൈബ് (20), ജേണലിസം വിദ്യാര്‍ഥി ഒളവണ്ണ മൂര്‍ക്കനാട് പാനങ്ങാട്ടുപറമ്പ് കോട്ടുമ്മല്‍ വീട്ടില്‍ താഹ ഫസല്‍ (24) എന്നിവരുള്‍പ്പെട്ട കേസാണ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്. നിരോധിത സംഘടനയുമായി ബന്ധപ്പെട്ട കേസായതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിധിയില്‍ വരുന്നതിനാലാണിത്.
ഇരുവര്‍ക്കുമെതിരെ പന്തീരാങ്കാവ് പൊലീസ് എടുത്ത കേസ് റീ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം തുടങ്ങിയത്. മാവോവാദി ബന്ധവും ലഘുലേഖകള്‍ കൈവശംവെച്ചെന്നും ആരോപിച്ചാണ് സി.പി.എം പ്രവര്‍ത്തകരായിരുന്ന ഇരുവര്‍ക്കുമെതിരെ ആദ്യം കേസെടുത്തത്. യു.എ.പി.എ 20, 32, 39 വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്.
https://www.facebook.com/Malayalivartha

























