പ്രധാനമന്ത്രിയെ അവഹേളിച്ച് ബാനര്‍ സ്ഥാപിച്ച മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി

പ്രധാനമന്ത്രിയെ അവഹേളിച്ച് ബാനര്‍ സ്ഥാപിച്ച മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി . നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് സി.ജി രാജഗോപാലാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം എന്ന പേരിലാണ് കോളേജിനു മുന്നില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കും വിധത്തില്‍ ബാനര്‍ സ്ഥാപിച്ചത് . മഹാരാജാസ് കോളേജിന്റെ കവാടത്തില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ കെട്ടിയ ബാനറിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു . സി.എ.എയും എന്‍.ആര്‍.സിയും റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ബാനര്‍ . പ്രധാനമന്ത്രിയെ വധിക്കാന്‍ പരോക്ഷമായി ആഹ്വാനം ചെയ്ത നടന്‍ ടിനി ടോമിനെതിരെയും രാജഗോപാല്‍ പരാതി നല്‍കിയിട്ടുണ്ട് .
https://www.facebook.com/Malayalivartha

























