Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

അമ്പലവും വിഴുങ്ങി, ബിംബവും വിഴുങ്ങി പിന്നെ ഭഗവാന്‍ പിമ്പേ ; ഇനിയൊരു ഈഴവൻ മുഖ്യമന്ത്രിയാകാതിരിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും കൗശലപൂർവം കരുനീക്കം നടത്തുകയാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

03 JANUARY 2020 01:01 PM IST
മലയാളി വാര്‍ത്ത

ഇനിയൊരു ഈഴവൻ മുഖ്യമന്ത്രിയാകാതിരിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും കൗശലപൂർവം കരുനീക്കം നടത്തുകയാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശരിദൂരവും സമദൂരവും മാറിമാറിപ്പറഞ്ഞിട്ടും ഉപതെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ജാള്യത മറയ്ക്കാന്‍ ചിലര്‍ ഇതരസമുദായങ്ങളെ പേര് പറയാതെ ആക്ഷേപിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അമ്പലവും വിഴുങ്ങി, ബിംബവും വിഴുങ്ങി പിന്നെ ഭഗവാന്‍ പിമ്പേ എന്നതാണ് ഇവരുടെ രീതി. ജാതി പറഞ്ഞ് ആക്ഷേപിച്ച്‌ ഈഴവരെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് തുരത്താനുള്ള ശ്രമങ്ങളാണ് സവര്‍ണവിഭാഗങ്ങള്‍ തുടരുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ചേര്‍ത്തലയില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഹൃദയസംഗമം-2020 ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. സി കേശവന്‍, ആര്‍ ശങ്കര്‍, കെ ആര്‍ ഗൗരിയമ്മ, വിഎസ് അച്യുതാനന്ദന്‍, അവസാനം പിണറായി വിജയനേയും ഇക്കൂട്ടര്‍ വിടാതെ പിന്തുടരുകയാണ്. ഇനിയൊരു ഈഴവന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കൗശലപൂര്‍വമാണ് കരുനീക്കം നടത്തുന്നത്.

ഉദ്യോഗസ്ഥ തലത്തിലെ ഉന്നതസ്ഥാനങ്ങളില്‍ നിന്നും ഈഴവര്‍ അകറ്റിനിര്‍ത്തപ്പെടുന്നതുമൂലം അര്‍ഹതപ്പെട്ടത് പലതും നഷ്ടമാകുന്നു. മുന്നോക്കക്കാരില്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒപ്പം പിന്നാക്കക്കാരില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം ഏര്‍പ്പെടുത്തണം. സംഘടിതമതവിഭാഗങ്ങള്‍ അധികാരങ്ങള്‍ കൈപ്പിടിയിലൊതുക്കുമ്ബോള്‍അസംഘടിതരായ പിന്നാക്കക്കാരന്‍ എന്നും പടിക്കുപുറത്താണ്.

അധികാരം അധസ്ഥിതര്‍ക്ക് എന്നു പറയുന്നവര്‍ തന്നെ അധസ്ഥിതരെ തമ്മിലടിപ്പിച്ച്‌ ഭിന്നിപ്പിച്ച്‌ നിര്‍ത്തുകയാണ്. ഒളിഞ്ഞും തെളിഞ്ഞും നേടാവുന്നതെല്ലാം നേടിയശേഷം സമുദായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുലംകുത്തികളെ തിരിച്ചറിഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളാപ്പള്ളി നടേശന്‍ പ്രശംസിച്ചിരുന്നു. ശബരിമല പ്രശ്‌നത്തില്‍ എതിരെ നിന്നവരെ ഒരുമിച്ച് നിര്‍ത്താന്‍ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രശംസ.

അന്ന് ശബരിമല പ്രശ്‌നത്തില്‍ അദ്ദേഹത്തിനെതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിര്‍ത്താന്‍ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണ്. അന്ന് പിണറായിക്ക് ശനിദശയായിരുന്നെങ്കില്‍ ഇപ്പോള്‍ ശുക്രദശയാണ്. പിണറായിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സമരത്തിനിറങ്ങിയത് പിണറായിയുടെ നേതൃഗുണത്തിന്റെയും ഭരണമികവിന്റെയും തെളിവാണ്'എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേ സമയം അദ്ദേഹത്തെ കടിച്ചു കീറാന്‍ വന്നവരാണ് ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു കുടക്കീഴില്‍ നില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്റൊഴികെ ബാക്കിയുള്ളവരെ പൗരത്വ ദേദഗതി നിയമവുമായി ബന്ധപ്പെട്ട് വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ പിണറായിക്ക് കഴിഞ്ഞു. കോണ്‍ഗ്രസ്സിനെ പിളര്‍ത്താന്‍ പിണറായിക്ക് സാധിച്ചു. സര്‍വ്വകക്ഷി യോഗത്തില്‍ പിണറായി മികച്ച സംഘാടകനായെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends