Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കുടുംബാംഗങ്ങളെ ബന്ദിയാക്കി കവര്‍ച്ച നടത്തിയ, ഇംഗ്ലീഷില്‍ സംസാരിച്ച കള്ളനെ വീണ്ടും മുന്‍പില്‍ കണ്ട് ഡോക്ടറുടെ കുടുംബം ഞെട്ടി!

03 JANUARY 2020 02:03 PM IST
മലയാളി വാര്‍ത്ത

തൃശൂര്‍ മണ്ണുത്തിയിലെ ഡോക്ടറുടെ വീട്ടില്‍ പുലര്‍ച്ചെ അതിക്രമിച്ചു കയറി, കുടുംബാംഗങ്ങളെ ബന്ദിയാക്കി മുപ്പത്തി രണ്ടു പവന്‍ കവര്‍ന്ന നാലംഗ സംഘത്തിലെ പ്രധാനി രാജശേഖറെ തമിഴ്‌നാട് പൊലീസ് ഈയിടെ പിടികൂടിയിരുന്നു. മണ്ണുത്തി കവര്‍ച്ചാക്കേസ് അന്വേഷിക്കുന്ന പൊലീസ് തമിഴ്‌നാട് കോടതിയില്‍ നിന്ന് രാജശേഖറെ കസ്റ്റഡിയില്‍ വാങ്ങി തൃശൂരില്‍ എത്തിച്ചു.

കവര്‍ച്ച നടന്ന മണ്ണുത്തിയിലെ വീട്ടിലേക്ക് രാജശേഖറെ പൊലീസ് കൊണ്ടുവന്നു. ഇംഗ്ലിഷില്‍ സംസാരിച്ച കള്ളന്‍ ഇതാണെന്ന് ഡോക്ടറും ഭാര്യയും പൊലീസിനോട് വെളിപ്പെടുത്തി. അതേസമയം, ഡോക്ടറുടെ മകന്‍ പേടിച്ചു വിരണ്ടു. ''ഇയാളെ വേഗം വീട്ടില്‍ നിന്ന് കൊണ്ടുപോകൂ''. മകന്‍ പൊലീസിനോട് പറഞ്ഞു.

കവര്‍ച്ച നടത്തിയ നാലംഗ സംഘത്തിലെ പ്രധാനിയാണ് രാജശേഖര്‍. സേലം സ്വദേശി. പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. ഭംഗിയായി ഇംഗ്ലിഷ് സംസാരിക്കും. ഡോക്ടറോടും ഭാര്യയോടും അമ്മയോടും നല്ല ഇംഗ്ലിഷിലാണ് രാജശേഖര്‍ അന്നു സംസാരിച്ചത്. പൊലീസിനോട് സംസാരിക്കുന്നതും നല്ല ഒഴുക്കുള്ള ഇംഗ്ലിഷ് ഭാഷയിലായിരുന്നു.

2010-ല്‍ ചില്ലറ കളവില്‍ തുടങ്ങി. 2012-ലും 2015-ലും പിടിച്ചുപറി നടത്തി. പത്തു പേര്‍ ചേര്‍ന്ന് 24 ലക്ഷം രൂപ പിടിച്ചുപറി നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടു. പിന്നെ, വീണ്ടും അടിപിടി കേസില്‍ അകപ്പെട്ടു. അടിപിടി കേസിന്റെ വിചാരണയ്ക്കായി കോടതിയില്‍ വന്നപ്പോള്‍ പഴയൊരു കള്ളനെ കണ്ടു. ജയിലിലെ സഹതടവുകാരനായിരുന്നു മാരിയപ്പന്‍. കവര്‍ച്ച നടത്താന്‍ കഴിവുള്ള മൂന്നു യുവാക്കളെ പരിചയപ്പെടുത്തിയത് മാരിയപ്പനായിരുന്നു. സുരേഷ്, തുള്ളാ സുരേഷ്, പാണ്ഡിദുരൈ എന്നിവരായിരുന്നു അവര്‍. പരിചയപ്പെടുമ്പോള്‍ ബെംഗളൂരുവില്‍ നിന്ന് മോഷ്ടിച്ച കാര്‍ ഇവരുടെ പക്കലുണ്ടായിരുന്നു. ഈ കാറില്‍ നാലു പേരും കൂടി പോയി തമിഴ്‌നാട്ടിലെ തുടിയല്ലൂരില്‍ ഒരു വീട്ടില്‍ക്കയറി. രണ്ടേകാല്‍ കിലോ വെള്ളിയും 150 പവന്‍ സ്വര്‍ണവും ഈ സംഘം തട്ടിയെടുത്തു. പിന്നെ, നേരെ വന്നതാണ് തൃശൂര്‍ മണ്ണുത്തിയിലേക്ക്.

തൃശൂര്‍ മണ്ണുത്തിയിലെ ദേശീയപാതയോരത്തെ വീട്ടുമുറ്റത്ത് രണ്ടു കാറുകള്‍ നിര്‍ത്തിയിട്ടതു കണ്ടു. സ്വര്‍ണവും പണവും വന്‍തോതില്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കയറിയത്. പക്ഷേ, കിട്ടിയത് 32 പവന്‍. മാത്രവുമല്ല, കവര്‍ച്ച നടത്താന്‍ വീട്ടില്‍ക്കയറിയ സമയത്ത് വണ്ടിയുടെ അരികിലേക്ക് മണ്ണുത്തി പൊലീസ് എത്തിയിരുന്നു. ഈ സമയം, വണ്ടിയിലിരുന്നത് പാണ്ഡിദുരൈ ആയിരുന്നു. ഉറക്കംവന്നപ്പോള്‍ വണ്ടി നിര്‍ത്തിയിട്ടെന്ന് പൊലീസിനോട് പറഞ്ഞാണ് രക്ഷപ്പെട്ടത്. പാണ്ഡിദുരൈ ഇപ്പോള്‍ തമിഴ്‌നാട്ടിലെ ജയിലിലാണ്.

അന്ന്, വീട്ടില്‍ നടന്ന സംഭവങ്ങള്‍ എന്താണെന്ന് രാജശേഖര്‍ വിശദമായി തന്നെ പൊലീസിനോട് പറഞ്ഞു. ഡോക്ടറുടെ ഭാര്യ വിവാഹ മോതിരം തിരികെ കിട്ടാന്‍ കെഞ്ചിയപ്പോള്‍ മനസലിഞ്ഞ് മോതിരം തിരികെ കൊടുക്കുകയും ചെയ്തുവത്രേ.'' ആരും പേടിക്കേണ്ട, എനിക്ക് പണവും സ്വര്‍ണവും മതി. ആരേയും ഉപദ്രവിക്കില്ല'' എന്ന് രാജശേഖര്‍ ഇടയ്ക്കിടെ വീട്ടുകാരോട് അന്ന് പറഞ്ഞുകൊണ്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (7 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (8 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (10 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends