Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍; പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രക്ഷോഭത്തിന്റെ ഭാഗമായുളള യാത്രയ്ക്കിടെ ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ വെച്ച്‌ കസ്റ്റഡിയിലെടുത്തു

04 JANUARY 2020 12:10 PM IST
മലയാളി വാര്‍ത്ത

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ഉത്തര്‍ പ്രദേശ് പോലീസ് കസ്റ്റഡിയില്‍. പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രക്ഷോഭത്തിന്റെ ഭാഗമായുളള യാത്രയ്ക്കിടെയാണ് ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ വെച്ച്‌ കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയിലായിരിക്കുന്നത്. കസ്റ്റഡിയിലെടുക്കപ്പെട്ട വിവരം കണ്ണന്‍ ഗോപിനാഥന്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. ചില ചിത്രങ്ങളും പോലീസ് നല്‍കിയ നോട്ടീസിന്റെ കോപ്പിയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കുഴപ്പമുണ്ടാക്കുന്നുവെന്നും അതിനാല്‍ കരുതല്‍ നടപടിയെന്ന നിലയ്ക്ക് കസ്റ്റഡിയിലെടുക്കുന്നു എന്നുമാണ് പോലീസ് നൽകിയ വിവരം. പോലീസ് തന്നെ ഒരു ധാബയിലേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്നും തന്നോട് മാന്യമായിട്ടാണ് പെരുമാറുന്നത് എന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്പുത്താന ഹോട്ടല്‍ ആന്‍ഡ് ധാബയിലാണ് പോലീസ് സംഘം കണ്ണന്‍ ഗോപിനാഥനെ ആദ്യം കൊണ്ടുപോയത്. തുടര്‍ന്ന് ഗസ്റ്റ് ഹൌസിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരവ് പ്രകാരമുളള കാര്യങ്ങളാണ് തങ്ങള്‍ ചെയ്യുന്നത് എന്ന് പോലീസ് പറയുന്നതായും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമം അടക്കമുളള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധമുയര്‍ത്തി ശ്രദ്ധ നേടിയ ഐഎഎസുകാരനാണ് കണ്ണന്‍ ഗോപിനാഥന്‍. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേങ്ങളുടെ മുന്‍ നിരയില്‍ കണ്ണന്‍ ഗോപിനാഥനുണ്ട്. ഇന്ന് വൈകിട്ട് പൂനെയില്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ മുംബൈയില്‍ പൗരത്വ നിയമത്തിന് എതിരെ സംഘടിപ്പിക്കപ്പെട്ട ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മുംബൈ പോലീസ് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുളള പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് കണ്ണന്‍ ഗോപിനാഥന്‍ വിട്ടയക്കപ്പെട്ടത്. തീപ്പന്തങ്ങളേന്തിയ വിദ്യാര്‍ത്ഥികളുടെ സംഘം അന്ന് തോളിലേന്തിയാണ് കണ്ണന്‍ ഗോപിനാഥനെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് സമരമുഖത്തേക്ക് മടക്കിക്കൊണ്ടുപോയത്. കോട്ടയം സ്വദേശിയായ കണ്ണന്‍ ഗോപിനാഥന്‍ കശ്മീരിനെ വിഭജിക്കാനും പ്രത്യേക പദവി റദ്ദ് ചെയ്യാനുമുളള കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐഎഎസ് ജോലി രാജി വയ്ക്കുകയായിരുന്നു.
രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ അവയ്‌ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (6 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

Malayali Vartha Recommends