പതിമൂന്നുകാരിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...
പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.ഹരയ്യ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. പ്രാഥമിക ആവശ്യത്തിനായി പോയ പെണ്‍കുട്ടിയെയാണ് വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. എന്തിനാണ് കൊലപാതകമെന്ന് പോലീസിന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വെള്ളിയാഴ്ച വൈകുന്നേരം പെണ്‍കുട്ടി തന്റെ ഗ്രാമത്തിനടുത്തുള്ള വയലില്‍ പ്രാഥമിക ആവശ്യത്തിനായി പോയിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെ സമീപത്തെ വയലിന് തീപിടിക്കുകയും അവിടേയ്ക്ക് ആളുകള്‍ ഓടിക്കൂടുകയും ചെയ്തു.
സംഭവ സ്ഥലത്തേയ്ക്ക് എത്തിയപ്പോഴാണ് വയലില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചെന്നും അഡീഷണല്‍ പോലീസ് സൂപ്രണ്ട് യോഗേഷ് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു, പോലീസ് വിഷയം അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
https://www.facebook.com/Malayalivartha