ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു...
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു.അഞ്ച് സൈനികര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
സുരന്‍കോട്ടില്‍ വച്ചാണ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ വെടിവച്ചത്. പരുക്കേറ്റവരെ വ്യോമമാര്‍ഗം ഉധംപുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനികര്‍ വ്യോമതാവളത്തിലേക്കു പോകുന്നതിനിടെയാണ് ആക്രമണം സംഭവിച്ചത്. കൂടുതല്‍ സൈനികര്‍ മേഖലയിലെത്തി ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി.
"
https://www.facebook.com/Malayalivartha