ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശനിയാഴ്ച നടന്ന വെടിവെയ്പ്പില്‍ സൈനികര്‍ക്ക് പരിക്കേറ്റതായും അവര്‍ പറഞ്ഞു. സുരന്‍കോട്ടിലെ സനായി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇന്ത്യന്‍ ആര്‍മിയുടെയും പോലീസിന്റെയും സേനാ വിഭാഗങ്ങള്‍ സ്ഥലത്തെത്തി പരിശേധനകള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രാദേശിക രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഷാസിതാറിനടുത്തുള്ള ജനറല്‍ ഏരിയയിലെ എയര്‍ബേസിനുള്ളില്‍ വാഹനങ്ങള്‍ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























