കളിയിക്കാവിളയില്‍ തമിഴ്‌നാട് പൊലീസിലെ എസ്.ഐയെ വെടിവെച്ചു കൊന്ന കേസില്‍ ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്... വെടിവെച്ചുകൊല്ലാന്‍ ഉപയോഗിച്ച തോക്ക് എത്തിയത് മുംബൈയില്‍നിന്നാണെന്ന സംശയം ശക്തം

കളിയിക്കാവിളയില്‍ തമിഴ്‌നാട് പൊലീസിലെ എസ്.ഐയെ വെടിവെച്ചുകൊന്ന കേസില്‍ ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മാത്രമല്ല വെടിവെച്ചു കൊല്ലാന്‍ ഉപയോഗിച്ച തോക്ക് എത്തിയത് മുംബൈയില്‍ നിന്നാണെന്ന സംശയം ശക്തം. ബംഗളൂരുവില്‍ നിന്ന് പിടിയിലായ ചിലര്‍ക്ക് കൊലപാതകം നടത്തിയവരുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതില്‍ ഒരാളാണത്രെ പ്രതികള്‍ക്ക് തോക്ക് എത്തിച്ചത്. ബംഗളൂരുവില്‍ വച്ചാണ് തോക്ക് കൈമാറിയതെന്നാണ് വിവരം. സംഭവത്തിന് രണ്ടുദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയെന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈമാസം ഏഴ്, എട്ട് തീയതികളില്‍ പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. ഇവര്‍ നെയ്യാറ്റിന്‍കരയില്‍ വീട് വാടകക്കെടുത്ത് താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് തമിഴ്‌നാട് ക്യൂബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വിതുരയില്‍ ഭാര്യവീട്ടില്‍ താമസിക്കുന്ന കളിയിക്കാവിള സ്വദേശി ഏര്‍പ്പാടാക്കിയ വീട്ടിലാണ് ഇവര്‍ താമസിച്ചതെന്നാണ് പൊലീസിന്റെ സംശയം.
കൊല നടന്നതിന്റെ പിറ്റേദിവസം മുതല്‍ വിതുര സ്വദേശി ഒളിവിലുമാണ്. പ്രതികളുടെ കൈവശം ബാഗുണ്ടായിരുന്നതായും അത് മറ്റാര്‍ക്കോ കൈമാറിയതിലും ദുരൂഹതയുണ്ട്. അതിനാല്‍തന്നെ ഈ കൊലപാതകത്തിന് പിന്നില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസ് അനുമാനം.
പ്രതികള്‍ യാത്ര ചെയ്തതായി സംശയിക്കുന്ന ഓട്ടോഡ്രൈവറെ നെയ്യാറ്റിന്‍കരയില്‍ നിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. മറ്റ് ചിലരെക്കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കേരള പൊലീസും ക്യൂബ്രാഞ്ചും ചേര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കേസിലെ പ്രതികളായ തൗഫീഖിനെയും അബ്ദുല്‍ ഷമീമിനെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യം പൊലീസ് സജീവമായി ആലോചിക്കുന്നുണ്ട്
കൊല നടത്തിയ ദിവസം പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ ഒരു ബാഗ് ഉപേക്ഷിക്കുന്നതി!!െന്റ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പൊലീസിന് ലഭിച്ചിരുന്നു. രാത്രി 8.45ഓടെ കടകള്‍ക്ക് സമീപം നടന്നുപോകുന്ന ഇവര്‍ അവിടെ ഒരു ബാഗ് ഉപേക്ഷിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. പൊതുപണിമുടക്ക് ദിവസമായിരുന്നതിനാല്‍ കടകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. ഈ ബാഗിനായി അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ബാഗ് നെയ്യാറ്റിന്‍കരയിലുള്ള ഏതെങ്കിലും കടയില്‍നിന്നാണോ വാങ്ങിയതെന്നകാര്യവും പരിശോധിച്ചുവരികയാണ്.
അതിനിടയില്‍ തീവ്രവാദ ബന്ധം ആരോപിച്ച് കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍നിന്നായി അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരോധിത തീവ്രവാദ സംഘടന അല്‍ ഉമ്മയുമായി ബന്ധമുെണ്ടന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെ ബംഗളൂരു പൊലീസിലെ കുറ്റകൃത്യ വിഭാഗമായ സെന്‍ട്രല്‍ ക്രൈംബാഞ്ചും (സി.സി.ബി) രണ്ടുപേരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്) ഇന്റേണല്‍ സെക്യൂരിറ്റി ഡിവിഷനും (െഎ.എസ്.ഡി) ചേര്‍ന്നാണ് പിടികൂടിയത്.
2014ല്‍ തമിഴ്‌നാട്ടിലെ ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍ സുരേഷ് കുമാര്‍ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാമനഗര, കോലാര്‍, ശിവമൊഗ്ഗ എന്നിവിടങ്ങളില്‍നിന്നായി ഇജാസ് പാഷ, അനീസ്, സലിംഖാന്‍ എന്നിവെര കസ്റ്റഡിയിലെടുത്തത്. കളിയിക്കാവിളയില്‍ എ.എസ്.െഎയെ വെടിവെച്ചുകൊന്ന പ്രതികള്‍ക്ക് മുംൈബയില്‍നിന്ന് തോക്കെത്തിച്ചുനല്‍കിയത് കസ്റ്റഡിയിലുള്ള ഇജാസ് പാഷയാണെന്നാണ് വിവരം.
തമിഴ്‌നാട്ടിലെ ഹിന്ദു മുന്നണി പ്രവര്‍ത്തകെന്റ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും തമിഴ്‌നാട് പൊലീസിലെ ക്യു ബ്രാഞ്ചും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ഒളിവിലുള്ള മെഹ്ബൂബ് പാഷക്ക് ഗുണ്ടല്‍പേട്ടില്‍ അഭയം നല്‍കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാമരാജ് നഗര്‍ പൊലീസിന്റെ സഹായത്തോടെ എ.ടി.എസും ഐ.എസ്.ഡിയും സംയുക്ത ഓപറേഷനില്‍ സദഖത്തുല്ല, റഹ്മത്തുല്ല എന്നിവരെ പിടികൂടിയത്. കേരളത്തിലെ നിരോധിത സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇരുവരെയും ചോദ്യം ചെയ്തുവരുകയാണ്.
https://www.facebook.com/Malayalivartha