അർദ്ധരാത്രിയിൽ എ ടി എമ്മുമായി മുങ്ങി; നേരം ഇരുട്ടി വെളുത്തപ്പോൾ കള്ളൻ ഞെട്ടി ; അമ്പമ്പോ ഇതെന്തൊരു മറിമായം

എടിഎം പൊളിച്ച് മോഷ്‌ടിച്ച് കൊണ്ട്പ്പോയ കള്ളന് പിണഞ്ഞത് വലിയ അമളി. എടിഎം ആണെന്ന് കരുതി പാസ്ബുക്ക് പ്രിന്‍റിങ് മെഷീനായിരുന്നു പൊളിച്ചു കൊണ്ടുപോയത്. പിന്നീടായിരുന്നു തനിക്ക് അബദ്ധം പറ്റിയ കാര്യം കള്ളൻ അറിഞ്ഞത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലായിരുന്നു ഈ സംഭവം നടന്നത് . സ്വകാര്യ ബാങ്കിലെ പാസ്ബുക്ക് പ്രിന്‍റിങ് മെഷീന്‍ കാണാനില്ലെന്ന് കാര്യം ബാങ്ക് അധികൃതർ അറിഞ്ഞു. ഇതറിഞ്ഞ അധികൃതർ പൊലീസിൽ പരാതി നൽകുകയിരുന്ന. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിൽ സംഭവത്തിന്‍റെ ചുരുളഴിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു കൗണ്ടറില്‍ എടിഎമ്മിന് സമീപമുള്ള പ്രിന്‍റിങ് മെഷീന്‍ കാണാതെ പോയത്.ഈ കാര്യം അധികൃതർക്കൊപ്പം തന്നെ ആളുകളും ശ്രദ്ധിച്ചിരുന്നു .
ഈ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയായിരുന്നു പൊലീസ് നടത്തിയ അന്വേഷണം നടത്തിയത്. ഇതിനൊക്കെ പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.രാജ് സര്‍ദാര്‍ എന്നയാളാണ് മോഷണത്തില്‍ അറസ്റ്റിലായത്. ഇയാളുടെ വീടിന്‍റെ പിന്‍വശത്ത് നിന്നും പാസ്ബുക്ക് പ്രിന്‍റിങ് മെഷീന്‍ പൊലീസ് കണ്ടെടുക്കുകയുണ്ടായി . വ്യാഴാഴ്ച രണ്ടരയോടെയായിരുന്നു രാജ് സര്‍ദാര്‍ മെഷീന്‍ പൊളിച്ചു കൊണ്ടുപോയത്. എടിഎം ആണെന്ന് കുതിയാണ് പാസ്ബുക്ക് പ്രിന്‍റിങ് മെഷീന്‍ മോഷ്ടിച്ചതെന്ന് ഇയാള്‍ കുറ്റസമ്മതത്തിൽ പറഞ്ഞു . മോഷണത്തില്‍ രാജ് സര്‍ദാറിന്‍റെ സഹായികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha