ഇത് കേരളത്തിലാദ്യം... പൗരത്വനിയമ ഭേദഗതിയെച്ചൊല്ലി സംസ്ഥാന സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതോടെ മുഖ പ്രസംഗത്തിലൂടെ തിരിച്ചടിച്ച് സിപിഎം; ഗവര്‍ണറുമായി തര്‍ക്കത്തിനില്ലെന്ന് പറഞ്ഞ് തടിതപ്പി മന്ത്രി എ.കെ. ബാലന്‍

പൗരത്വനിയമ ഭേദഗതിയെച്ചൊല്ലി സംസ്ഥാന സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതോടെ കേരളത്തിന് മറ്റൊരു ഇരട്ടച്ചങ്കന്‍ കൂടി ലഭിച്ചിരിക്കുകയാണ്. താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞതോടെ മൊട കണ്ടാല്‍ ഇടപെടുമെന്ന സിനിമാ സ്റ്റൈലാണ് പലര്‍ക്കും ഓര്‍മ്മ വരുന്നത്.
അതേ സമയം ഗവര്‍ണറെ വെല്ലുവിളിച്ച് ദേശാഭിമാനി മുഖപ്രസംഗം കൂടി എഴുതിയതോടെ സംഗതി കൈവിട്ടു. ഇത് തിരിച്ചറിഞ്ഞതോടെ നിയമമന്ത്രി കൂടിയായ എ.കെ. ബാലന്‍ രംഗത്തെത്തി. ഗവര്‍ണറുമായി യാതൊരു പ്രശ്‌നവുമില്ലെന്നും ഗവര്‍ണര്‍ക്ക് തെറ്റിദ്ധാരണയുണ്ടെങ്കില്‍ മാറ്റുമെന്നാണ് എ.കെ. ബാലന്‍ പറഞ്ഞത്. സുപ്രീം കോടതിയില്‍ കേസ് കൊടുക്കുന്നതിന് ഗവര്‍ണറോട് ചോദിക്കേണ്ട കാര്യമില്ല. കേന്ദ്ര സര്‍ക്കാരുമായി തര്‍ക്കമുണ്ടെങ്കില്‍ മാത്രമാണ് അനുമതി ചോദിക്കേണ്ടിയിരുന്നത്. ഗവര്‍ണര്‍ക്ക് നിയമ വിദഗ്ധരുമായി ആലോചിച്ച് മറുപടി നല്‍കുമെന്നാണ് ബാലന്‍ പറയുന്നത്.
തന്റെ അനുമതിയില്ലാതെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്ന ശക്തമായ നിലപാടിലാണ് ഗവര്‍ണര്‍. ഉത്തരവാദിയായ മുഖ്യമന്ത്രിയില്‍നിന്ന് റിപ്പോര്‍ട്ട് തേടുമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി വ്യാഴാഴ്ച ഉന്നയിച്ച പരോക്ഷ വിമര്‍ശനത്തിനടക്കം അക്കമിട്ട് മറുപടി പറഞ്ഞാണ് ഡല്‍ഹിയില്‍ അദ്ദേഹം സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്.
ഭരണഘടനയും സര്‍ക്കാരിന്റെ പ്രവര്‍ത്തനച്ചട്ടവും (റൂള്‍ ഓഫ് ബിസിനസ്) ഉദ്ധരിച്ചായിരുന്നു ഗവര്‍ണറുടെ മറുപടി. നിയമവ്യവസ്ഥയുള്ള സമൂഹമാണ് നിലനില്‍ക്കുന്നതെന്നും പൊതുഭരണവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ഏതെങ്കിലും വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ ഭ്രമങ്ങള്‍ക്കനുസരിച്ച് കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഓര്‍ഡിനന്‍സ് സംവിധാനം രാഷ്ട്രീയതാത്പര്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ അനുവദിക്കില്ല. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുവിഭജന ഓര്‍ഡിനന്‍സില്‍ താന്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് നിവാരണമുണ്ടാകാതെ അംഗീകാരം നല്‍കില്ല.
തന്നെ വന്നുകണ്ട രണ്ടുമന്ത്രിമാരോട് ഓര്‍ഡിനന്‍സ് സംബന്ധിച്ച സംശയങ്ങള്‍ ചോദിച്ചു. എന്നാല്‍, അവര്‍ മറുപടി നല്‍കുന്നതിനുപകരം മാധ്യമങ്ങള്‍ക്ക് വാര്‍ത്തനല്‍കുകയാണ് ചെയ്തത്. അവര്‍ക്ക് ഇഷ്ടമുള്ളതുപ്രവര്‍ത്തിക്കാം. എന്നാല്‍, അതില്‍ ചട്ടലംഘനമുണ്ടെങ്കില്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുരാജ്യങ്ങള്‍ക്കുമേല്‍ റെസിഡന്റുമാരുടെ നിയന്ത്രണമുണ്ടായിരുന്നു എന്നാണ് മുഖ്യമന്ത്രി വ്യാഴാഴ്ച പറഞ്ഞത്. കേരളസര്‍ക്കാരിനു മുകളില്‍ അത്തരമൊരു അധികാരശക്തിയില്ല.
ഇപ്പോള്‍ പാസാക്കിയത് രാജ്യത്തിന്റെ നിയമമല്ല, ആര്‍.എസ്.എസിന്റെ നിയമമാണ്. ആ നിയമം നടപ്പാക്കാനല്ല കേരളത്തിലെ ഈ സര്‍ക്കാര്‍. ഭരണഘടനാവിരുദ്ധമായ ഒരു നിയമവും ഈ സംസ്ഥാനത്ത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞാനടക്കം എല്ലാവരും നിയമത്തിനുകീഴിലാണെന്നാണ് ഗവര്‍ണര്‍ ഇന്നലെ മറുപടി നല്‍കിയത്. രാജ്യത്ത് കോളനിഭരണമില്ലെന്ന് മുഖ്യമന്ത്രിയാണ് തിരിച്ചറിയേണ്ടത് പൗരത്വനിയമം കേന്ദ്രപട്ടികയില്‍പെട്ടതാണ്. നിയമസഭയുടെ പരിധിയില്‍ വരാത്ത വിഷയത്തിനായി പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ പണം ദുരുപയോഗം ചെയ്തു എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.
"
https://www.facebook.com/Malayalivartha