Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സമൂഹത്തില്‍ മാറ്റമുണ്ടാകാന്‍ നാനാഭാഗത്തുള്ള ഇടപെടലുകള്‍ വേണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍... വിമോചനത്തിന്റെ പാട്ടുകാര്‍: ആദ്യ പ്രദര്‍ശനം നടന്നു

22 JANUARY 2020 08:02 AM IST
മലയാളി വാര്‍ത്ത

നാനാഭാഗത്ത് നിന്നുള്ള ഇടപെടലുകളിലൂടെ മാത്രമേ സമൂഹത്തില്‍ മാറ്റമുണ്ടാക്കാനാകൂവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചര്‍. മനുഷ്യ സമൂഹം പല ഘട്ടങ്ങളിലൂടെയാണ് കടന്നുവന്നത്. ആദിമ മനുഷ്യനില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലായിരുന്നു എന്നാണ് ചരിത്രത്തില്‍ പറയുന്നത്. എന്നാല്‍ കാലക്രമേണ പുരുഷന്‍മാരുടെ കൈയ്യില്‍ സമ്പത്ത് വന്നുചേര്‍ന്നതോടെ ഇതിന് മാറ്റമുണ്ടായി. അതോടെ സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിച്ച് വളര്‍ത്തേണ്ട അവസ്ഥയിലേക്ക് വന്നു. കാലക്രമേണ ഭൂഉടമകളും രൂപപ്പെട്ടു. വിദ്യ അഭ്യസിക്കാന്‍ പോലും സ്ത്രീകളെ അനുവദിച്ചില്ല. സ്ത്രീകള്‍ വളരെയധികം ചൂഷണമാണ് അനുഭവിച്ചത്. ഗണികയെ കണ്ടാല്‍ നല്ലതും വിധവയെ കണ്ടാല്‍ മോശമെന്ന അവസ്ഥപോലുമുണ്ടായി. അതില്‍ നിന്നാണ് സമൂഹം ഉയര്‍ന്ന് വന്നിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. 'വിമോചനത്തിന്റെ പാട്ടുകാര്‍' എന്ന ഡോക്യുഫിക്ഷന്റെ ആദ്യ പ്രദര്‍ശന ഉദ്ഘാടനം ടാഗോര്‍ തിയേറ്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നമുക്ക് മുമ്പത്തെ തലമുറ വളരെ ത്യാഗം സഹിച്ചാണ് ഇത്രയേറെ കരുതിവച്ചത്. അതിനാല്‍ ഇപ്പോഴത്തെ തലമുറയും നാളെത്തേക്ക് വേണ്ടി എന്തെങ്കിലും പ്രവര്‍ത്തിക്കണം. കുട്ടിമാളുഅമ്മ, ആനീമസ്‌ക്രീന്‍, അക്കാമ്മ ചെറിയാന്‍, ഗൗരിയമ്മ തുടങ്ങിയ ഒരുപാട് വനിതകള്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. പുരോഗമനവാദികളായ ധാരാളം സ്ത്രീകള്‍ ഒരുമിച്ച് നിന്ന് വിവേചനത്തിനെതിരെ പോരാടിയിരുന്നു. അതിന്റെ ഫലമാണ് നമ്മളിന്ന് അനുഭവിക്കുന്നത്.

പഴയ തലമുറ കാട്ടിത്തന്നത് ധീരമായ ഇടപെടല്‍ നടത്തിക്കൊണ്ടാണ്. കാലം മാറിയതോടെ പുതിയ ടെക്നോളജി വന്നു. എല്ലാ മേഖലയിലും പുരോഗതി വന്നു. പുതിയ കാലഘട്ടത്തിലും അതിന്റേതായ പ്രശ്നങ്ങള്‍ വന്നു. സ്ത്രീ ഒരു വസ്തുവാണെന്ന പുതിയ കാഴ്ചപ്പാട് വന്നു. ഈ സമൂഹത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ് സ്ത്രീകള്‍. അതിനാലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. വീട്ടില്‍ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണ് ഉള്ളത്. സമൂഹത്തെ വിദ്യാഭ്യാസം ചെയ്യിപ്പിച്ച് സമഭാവന വളര്‍ത്തിയെടുക്കണം. സധൈര്യം മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനൊരു പ്രചോദനമാണ് വിമോചനത്തിന്റെ പാട്ടുകാര്‍ എന്ന ഡോക്യുഫിക്ഷന്‍. നമ്മുടെ ധീര വനിതകളുടെ ഓര്‍മ്മപ്പെടുത്തലുകളാണ് ഈ ഡോക്യുഫിക്ഷന്‍ എന്നും മന്ത്രി വ്യക്തമാക്കി.


സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.എസ്. സലീഖ, വനിത വികസന കോര്‍പ്പറേഷന്‍ എം.ഡി. വി.സി. ബിന്ദു, സംവിധായക വിധു വിന്‍സന്റ്, പിന്നണി ഗായിക സയനോര തുടങ്ങിയവര്‍ സംബന്ധിച്ചു.


സധൈര്യം മുന്നോട്ട്: പുഷ്പാര്‍ച്ചനയും രാത്രി നടത്തവും

സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ ആനീമസ്‌ക്രീന്‍ സ്‌ക്വയര്‍, അക്കാമ്മചെറിയാന്‍ സ്‌ക്വയര്‍, ഇ.എം.എസ് പാര്‍ക്ക്, രക്ത സാക്ഷി മണ്ഡപം എന്നീ നാല് പ്രധാന സ്ഥലങ്ങളില്‍ കഴിഞ്ഞകാല മുന്നേറ്റങ്ങളില്‍ പങ്കെടുത്ത സ്ത്രീ പോരാളികള്‍ക്ക് വേണ്ടി ഉയര്‍ത്തിയ സ്മൃതികുടീരങ്ങളില്‍ പുഷ്പാര്‍ച്ചനയും വനിതകളുടെ വാദ്യ മേളവും സംഘടിപ്പിച്ചു. പ്രമുഖ കലാകാരികളായ പി.കെ. മേദിനി, വിധുവിന്‍സന്റ്, ശ്രുതി നമ്പൂതിരി, ദിവ്യ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പുഷ്പാര്‍ച്ചന നടത്തിയത്.

പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററിന്റെ അങ്കണത്തില്‍ ഉയര്‍ത്തിയ സ്മൃതി മണ്ഡപത്തില്‍ പ്രമുഖ പിന്നണി ഗായിക സയനോരയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടന്നു. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. കേരള സ്ത്രീ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍, സംസ്ഥാന സര്‍ക്കാരിന്റെ ജെണ്ടര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി നയിച്ച സംവാദം നടന്നു. സംവിധായിക ശ്രുതി നമ്പൂതിരി, ചലച്ചിത്ര താരം ദിവ്യ ഗോപിനാഥ്, മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ്, ചലച്ചിത്ര സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ചുമട് താങ്ങി ബാന്‍ഡ് ട്രൂപ്പിന്റെ നേതൃത്വത്തില്‍ സംഗീത നിശയും അരങ്ങേറി. തുടര്‍ന്ന് സധൈര്യം മുന്നോട്ടിന്റെ ഭാഗമായി വനിതകളുടെ രാത്രി നടത്തവും സംഘടിപ്പിച്ചു.

വനിതാശിശു വികസന വകുപ്പും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും ഒത്തു ചേര്‍ന്നാണ് 'വിമോചനത്തിന്റെ പാട്ടുകാര്‍' എന്ന ഡോക്യുഫിക്ഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (51 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (1 hour ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (1 hour ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (4 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends