രാജ്യതലസ്ഥാനം ചുട്ടു പൊള്ളുന്നു.... ഉഷ്ണതരംഗ സാദ്ധ്യത മുന്‍നിറുത്തി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു...

രാജ്യതലസ്ഥാനം ചുട്ടു പൊള്ളുന്നു..... 47.8 ഡിഗ്രി കൊടുംചൂടാണ് ഡല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തിയത്. ഉഷ്ണതരംഗ സാദ്ധ്യത മുന്‍നിറുത്തി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നജഫ്ഗഡിലാണ് 47.8 ഡിഗ്രി രേഖപ്പെടുത്തിയത്.
മുംഗേഷ്പുരില്‍ 47.7 ഡിഗ്രിയും സഫ്ദര്‍ജംഗില്‍ 44.4 ഡിഗ്രിയും രേഖപ്പെടുത്തി. അടുത്ത ദിവസങ്ങളിലും റെഡ് അലര്‍ട്ട് തുടരും. ഇന്ന് ഡല്‍ഹിയിലെ മിക്ക മേഖലയിലും ഉഷ്ണതരംഗമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ സാദ്ധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് . ഹരിയാന, ചണ്ഡിഗര്‍, പഞ്ചാബ്, രാജസ്ഥാന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലും കിഴക്കന്‍ രാജസ്ഥാനിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൂട് രൂക്ഷമായ ഹരിയാനയുടെ പല മേഖലകളിലും സ്‌കൂളുകളുടെ മദ്ധ്യവേനല്‍ അവധിക്കാലം നേരത്തെ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി.
അടുത്ത നാലുദിവസങ്ങളില്‍ പ്രശ്നം രൂക്ഷമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. അടുത്ത ഏഴുദിവസം അതീവജാഗ്രത പാലിക്കേണ്ടതാണ്. സൂര്യാഘാതം ഏല്‍ക്കാനും സാദ്ധ്യത്. അസുഖബാധിതര്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സൂര്യപ്രകാശമേല്‍ക്കാതിരിക്കാനായി ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുകയും വേണം.
https://www.facebook.com/Malayalivartha
























