തകര്‍ന്ന ഹെലികോപ്റ്ററിന് അരികില്‍ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍...ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍... തെരച്ചില്‍ തുടരുന്നു

തകര്‍ന്ന ഹെലികോപ്റ്ററിന് അരികില്‍ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍...ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍...
. രക്ഷാദൗത്യത്തിന് റഷ്യയുടെയും തുര്‍ക്കിയുടെയും സഹായം ലഭ്യമായിട്ടുണ്ട്്. രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കി. 12 മണിക്കൂറായി നാല്‍പതിലേറെ സംഘങ്ങള്‍ തെരച്ചില്‍ തുടരുകയാണ്.ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയെന്നുമാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് .
അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ജോല്‍ഫ നഗരത്തിലാണ് അപകടമുണ്ടായത് എന്നായിരുന്നു വിവരം. ടെഹ്‌റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം.
https://www.facebook.com/Malayalivartha

























