Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സഭയെ അവഹേളിച്ച ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടാത്തത് ദുരൂഹം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയം നിയമസഭ ചർച്ച ചെയ്തു പാസാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്

27 JANUARY 2020 03:23 PM IST
മലയാളി വാര്‍ത്ത

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയം നിയമസഭ ചർച്ച ചെയ്തു പാസാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുകയും നിയമസഭയെ അവഹേളിക്കുകയും ചെയ്യുന്ന ഗവര്‍ണര്‍ക്കെതിരെയുള്ള പ്രമേയത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ചെന്നിത്തല വ്യക്തമാക്കി.

ഗവർണർക്കെതിരായ പ്രമേയത്തെ പിന്തുണയ്ക്കുന്നതിൽ എൽഡിഎഫിൽ ആശയക്കുഴപ്പം സർക്കാരിനും നിയമസഭയ്ക്കുമെതിരായ ഗവർണറുടെ പ്രവർത്തനത്തെ നിസ്സാരമായി കാണുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. കേന്ദ്ര–സംസ്ഥാന ബന്ധം നശിപ്പിക്കാനുള്ള ബിജെപി അ‍ജൻഡയുടെ ഭാഗമാണത്. മോദിയുടെയും അമിത്ഷായുടെയും പ്രതിനിധിയായാണ് ഗവർണർ പ്രശ്നം ഉണ്ടാക്കുന്നത്. സംസ്ഥാന നിയമസഭയെയും ജനങ്ങളെയും ഗവര്‍ണര്‍ അധിക്ഷേപിച്ചിട്ടും സഭയുടെ തലവനായ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. ഗവര്‍ണറെ നേരിട്ടു കണ്ട് നിയമസഭയുടെ വികാരം അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ടായിരുന്നു. പക്ഷേ അദ്ദേഹം ഗവര്‍ണറുടെ നടപടികളെപ്പറ്റി മൗനം പാലിക്കുകയാണ്. ഇത് അസാധാരണവും ദുരൂഹവുമാണെന്നും ചെന്നിത്തല ആരോപിച്ചു.

ഗവര്‍ണറെ മടക്കി വിളിക്കണമെന്ന പ്രമേയം സര്‍ക്കാരാണ് കൊണ്ടു വരേണ്ടിയിരുന്നത്. ഭരണപക്ഷം അതിന്‍റെ കടമ നിര്‍വഹിക്കാന്‍ തയാറാകാത്തതിനാലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടു വന്നത്. റിപ്പബ്ലിക് ദിന പരേഡിന് ശേഷം ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി. പിണറായിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ വലിയ പുരോഗതി ഉണ്ടായെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഭരണകക്ഷിക്കാര്‍ പോലും പറയാത്ത പ്രശംസ ഗവര്‍ണര്‍ നടത്തിയത് പലവിധ സംശയങ്ങള്‍ക്കു വഴി തുറക്കുന്നതായും ചെന്നിത്തല പറഞ്ഞു.

അതേസമയം ആർ. ശങ്കറിന്റെ മകൻ കെപിസിസി ഭാരവാഹിയാകുന്നതിൽ തെറ്റൊന്നുമില്ലന്നും ചെന്നിത്തല പറഞ്ഞു. കെ.മുരളീധരനോട് സംസാരിച്ചു. പാർട്ടി നേതൃത്വം യോജിച്ച് പോകേണ്ട സന്ദർഭമാണിത്. ഇന്നത്തെ കെപിസിസി യോഗം കഴിയുന്നതോടെ എല്ലാവരും ഒറ്റകെട്ടായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (6 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (6 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (6 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (6 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (7 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (7 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (7 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (7 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (9 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (10 hours ago)

Malayali Vartha Recommends