പിഞ്ചോമനകളെ തട്ടിയെടുക്കാൻ നാടോടി സംഘങ്ങൾ വീണ്ടും; തൊടുപുഴയില്‍ കുളിപ്പിച്ച് ഹാളിലിരുത്തിയ ഒന്നര വയസുള്ള കുഞ്ഞിനെ പട്ടാപ്പകൽ വീടിന് അകത്ത് കയറി നാടോടി സ്ത്രീ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച പശ്ചാത്തലത്തിൽ നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ ആരംഭിച്ചു

തൊടുപുഴയില്‍ കുളിപ്പിച്ച് ഹാളിലിരുത്തിയ ഒന്നര വയസുള്ള കുഞ്ഞിനെ പട്ടാപ്പകൽ വീടിന് അകത്ത് കയറി നാടോടി സ്ത്രീ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച പശ്ചാത്തലത്തിൽ നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ ആരംഭിച്ചതായി െപാലീസ്. നാടോടി സംഘങ്ങളുടെ മറവിൽ കുട്ടികളെ തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമായെന്നാണു പൊലീസ് നിഗമനം. നാടോടി സംഘങ്ങളെക്കുറിച്ച് ഇടുക്കി ജില്ലയിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം പരിശോധന ആരംഭിച്ചതിനു പിന്നാലെ അന്വേഷണം ഊർജിതമാക്കിയതായി തൊടുപുഴ സി ഐ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് പ്രവാസിയായ ഇടവെട്ടി വലിയജാരം നീലിയാനിയ്ക്കല്‍ മുജീബിന്റെ മകളെ ഉച്ചയോടെ പര്‍ദ ധരിച്ച് എത്തിയ സ്ത്രീ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. കുളിപ്പിച്ചിരുത്തിയ ശേഷം മുത്തശ്ശി മുറിക്കുള്ളിലേക്ക് പോയ തക്കം നോക്കി കുട്ടിയെ തോളില്‍ ഇട്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. ന്നാലെ ഓടിയ മുത്തശ്ശി സ്ത്രീയുടെ പര്‍ദ്ദയില്‍ പിടിച്ച് വലിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ രക്ഷപെടാന്‍ വേണ്ടി കുട്ടിയെ മുറ്റത്ത് കിടന്ന കാറിന്റെ ബോണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. പര്‍ദയില്‍ നിന്ന് പിടി വിട്ട് കുട്ടിയെ എടുക്കുന്നതിനിടെ നാടോടി സ്ത്രീ കടന്നുകളയുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മാര്‍ത്തോമ ഭാഗത്തെ ഒരു വീട്ടില്‍ കയറി ഭിക്ഷാടനം നടത്തുന്നതിനിടെ ഇവരെ പിടികൂടുകയും ചെയ്തു. മുഖത്തും ഇടതു ചെവിക്കും പരിക്കേറ്റ കുട്ടിയെ കാരിക്കോട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. തൊടുപുഴ സിഐ സജീവ് ചെറിയാൻ, എസ്ഐ എം.പി.സാഗർ, വനിത സെൽ എസ്ഐ സീന എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ പിടിയിലായ ആന്ധ്ര ചിറ്റൂർ സ്വദേശിനി ഷമീം ബീവി കരിങ്കുന്നത്തു വാടകയ്ക്ക് ഏറെ നാളായി താമസിക്കുന്ന ആളാണ്. ഇവരുടെ കയ്യിൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇവർ നൽകിയ വിലാസം വ്യാജമാണെന്നാണു കരുതുന്നത്. അതിനാൽ അന്വേഷണം ആന്ധ്രയിലേക്കു വ്യാപിപ്പിക്കാൻ തീരുമാനിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ ഉടൻ ആന്ധ്രയിലേക്കു തിരിക്കുമെന്നും സിഐ വ്യക്തമാക്കി. കരിങ്കുന്നത്ത് ഏതാനും മാസമായി ഇതര സംസ്ഥാനക്കാരായ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ 15 പേർ താമസിക്കുന്നതായി വിവരം ലഭിച്ചിരുന്നു. രാവിലെ പുറത്തു പോകുന്ന സ്ത്രീകൾ വൈകിട്ടോടെ മാത്രമാണു താമസസ്ഥലത്ത് എത്തുക. സുമയ്യയുടെ കൂട്ടാളികളെ കുറിച്ച് അന്വേഷിക്കുമെന്നും തൊടുപുഴ കരിങ്കുന്നം കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha