Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാറുന്ന ബിജെപി... പതിയെ പതിയ ബിജെപിയുടെ നേതൃത്വം കൈപടിയിലാക്കി കെ. സുരേന്ദ്രന്‍; കിട്ടിയ അവസരം മുതലാക്കി തന്ത്രം മെനഞ്ഞ് മികച്ച പോരാട്ടം നടത്താന്‍ അടിത്തറയിടുന്നു; സെന്‍കുമാറിന് രാഷ്ട്രീയ പദവികള്‍ നല്‍കില്ല; ഒ രാജഗോപാലിന് വിശ്രമം നല്‍കാന്‍ തീരുമാനം

26 FEBRUARY 2020 01:59 PM IST
മലയാളി വാര്‍ത്ത

കെ. സുരേന്ദ്രന്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിട്ട് രണ്ട്മൂന്ന് ദിവസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും എല്ലാം കൈപിടിയിലൊതുക്കാന്‍ ശ്രമിക്കുകയാണ്. സുരേന്ദ്രന്റെ വരവോടെ സംസ്ഥാന ബി.ജെ.പിയില്‍ സമവാക്യം മാറിമറിയുകയാണ്. ആര്‍.എസ്.എസിന്റെ ആശിര്‍വാദത്തോടെ നിയമിതനായ സുരേന്ദ്രന്റെ കോര്‍ ഗ്രൂപ്പില്‍ പി.പി. മുകുന്ദനു നിര്‍ണായക പങ്കുണ്ടാകും. ഔദ്യോഗിക ബി.ഡി.ജെ.എസിനെ ഒപ്പം നിര്‍ത്താനാണു തീരുമാനം. അതേസമയം മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാറിന് രാഷ്ട്രീയ പദവികള്‍ ലഭിക്കില്ല. പാര്‍ട്ടിയുടെ ഏക എം.എല്‍.എ. കൂടിയായ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലിനെ വിശ്രമത്തിലേക്കു വിടും.

ശബരിമല ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്ന സംസ്ഥാന ബി.ജെ.പി. നേതൃത്വത്തിനോടുള്ള അതൃപ്തി ആര്‍.എസ്.എസ്. കേന്ദ്രത്തെ അറിയിച്ചിരുന്നു. ശബരിമല സമരത്തില്‍ മുന്നില്‍ നിന്ന സുരേന്ദ്രനോട് ആര്‍.എസ്.എസിനു മുമ്പുണ്ടായിരുന്ന അതൃപ്തി മാറുകയും ചെയ്തു. സുരേന്ദ്രന്റെ നിയമനം സംസ്ഥാന നേതാക്കളില്‍ പലരെയും നീരസപ്പെടുത്തിയതു തിരിച്ചറിഞ്ഞാണ് പാര്‍ട്ടിയുമായി അകന്നു നിന്നിരുന്ന പഴയ നേതാക്കളില്‍ പ്രമുഖനായ പി.പി. മുകുന്ദനെ തിരികെയെത്തിച്ചത്. വി. മുരളീധരനും കുമ്മനം രാജശേഖരനും പി.എസ്. ശ്രീധരന്‍ പിള്ളയും പ്രസിഡന്റായപ്പോള്‍ സഹകരിക്കാതെ നിന്ന കെ. രാമന്‍ പിള്ള അടക്കമുള്ള നേതാക്കളുമായും ചര്‍ച്ച നടക്കുന്നുണ്ട്.

ബി.ജെ.പിക്കൊപ്പം എന്‍.ഡി.എയും ശക്തിപ്പെടുത്തും. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസിനെ ഒപ്പം നിര്‍ത്തും. എന്‍.എസ്.എസടക്കം വിവിധ സമുദായങ്ങളുടെ നേതൃത്വവുമായി അടുപ്പവുമുള്ള മുകുന്ദനു വലിയ സ്വാധീനമാകും ലഭിക്കുക. നവതി പിന്നിട്ട ഒ. രാജഗോപാലിന് ആചാര്യസ്ഥാനം നല്‍കി പിന്നണിയിലേക്കു മാറ്റും. രണ്ടാഴ്ചയ്ക്കകം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കും. ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ എം. ഗണേശ് ആര്‍.എസ്.എസ്. കാര്യാലയത്തിലെത്തി ചര്‍ച്ച നടത്തിയിരുന്നു. എറണാകുളം, കോട്ടയം ജില്ലാ പ്രസിഡന്റുമാരെയും ഉടന്‍ പ്രഖ്യാപിക്കും. കാസര്‍ഗോഡ് ഇടഞ്ഞുനില്‍ക്കുന്ന രവീശ തന്ത്രിയെ സംസ്ഥാന നേതൃത്വത്തിലേക്കു കൊണ്ടുവരും.

അതേസമയം ടിപി സെന്‍കുമാറിന് പിന്തുണയുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ടിപി സെന്‍കുമാര്‍ രാഷ്ട്രീയക്കാരനല്ലെന്നും മറ്റ് പല മേഖലകളിലും കാര്യക്ഷമമായി ഇടപെടുന്നയാളാണെന്നും സുരേന്ദ്രന്‍പറഞ്ഞു. സെന്‍കുമാര്‍ കേരളത്തില്‍ അംഗീകാരമുള്ളയാളാണ്. സെന്‍കുമാറിന്റെ സേവനം മെച്ചപ്പെട്ടതെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വില നല്‍കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി വി മുരളീധരനെ ടി പി സെന്‍കുമാര്‍ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. തന്നെയും സുഭാഷ് വാസുവിനെയും തള്ളിപ്പറഞ്ഞ വി മുരളീധരന്റെ പ്രസ്താവനയെ ഗൗരവമായി കാണുന്നില്ലെന്നായിരുന്നു സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച വി മുരളീധരന്‍ ടി പി സെന്‍കുമാറിനെയും സുഭാഷ് വാസുവിനെയും തള്ളിപ്പറഞ്ഞിരുന്നു. തനിക്കൊപ്പം ശ്രീനാരായണീയര്‍ ഉണ്ടാകുമെന്നും വി മുരളീധരന്റെ പ്രസ്താവന തന്നെ ബാധിക്കില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

അതേസമയം, വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച വി മുരളീധരന്റെ നടപടിയില്‍ ബിജെപിക്കുള്ളിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അഴിമതിക്കേസില്‍ ആരോപണവിധേയരെന്ന നിലയിലും, ശബരിമല വിഷയം, ഉപതെരഞ്ഞെടുപ്പുകള്‍ എന്നിവയില്‍ ബിജെപിക്കെതിരെ പരസ്യ നിലപാടെടുത്ത വ്യക്തിയെന്ന കാരണത്താലും വി മുരളീധരന്റെ വെള്ളാപ്പള്ളി അനുകൂല നിലപാട് സംഘപരിവാറിനെയും ചൊടിപ്പിച്ചതിന് പിന്നാലെയാണ് ടി പി സെന്‍കുമാറിന് പരസ്യമായി പിന്തുണയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് വന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends