Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എങ്ങനെ വിശ്വസിക്കും... മലയാളികളുടെ വേദനയായി ദേവനന്ദയുടെ മരണം മാറുമ്പോള്‍ ഒരു നാടിനെ കണ്ണീരിലാഴ്ത്തി മറ്റൊരു ദുരന്തം കൂടി; 20 ലക്ഷത്തോളം രൂപ മുടക്കിയ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന ഏഴാംക്ലാസുകാരിയെ വിധി കവര്‍ന്നത് മറ്റൊരു വിധത്തില്‍

04 MARCH 2020 10:15 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് കൊല്ലത്ത് ഒന്നാം ക്ലാസില്‍ പഠിക്കുന്ന ദേവനന്ദയെ കാണാതായ ശേഷം മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുങ്ങി മരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുമ്പോഴും അത് വിശ്വസിക്കാന്‍ ബന്ധുക്കളും നാട്ടുകാരും തയ്യാറല്ല. പലപല വ്യാഖ്യാനങ്ങളുമായി ദേവനന്ദയുടെ ഓര്‍മ്മകള്‍ നീളുമ്പോള്‍ ഇടുക്കിയില്‍ നിന്നും മറ്റൊരു ദേവനന്ദയും വാര്‍ത്തയില്‍ നിറയുന്നു. ജന്മനാ വന്ന ദുരന്തത്തെ അതിജീവിച്ച് ജീവിതത്തിലേക്കു വീണ്ടും പിച്ചവച്ചുതുടങ്ങിയ ഏഴാം ക്‌ളാസുകാരിയെ കാറപകടത്തിന്റെ രൂപത്തിലാണ് വിധി തട്ടിയെടുത്തത്.

ഹൃദയ വാല്‍വിന്റെ ശസ്ത്രക്രിയകഴിഞ്ഞ് ജീവിതത്തിലേക്കു തിരികെയെത്തിയ പന്ത്രണ്ടാം വയസുകാരി ദേവനന്ദ സുനില്‍ ആണ് വീടിനുമുന്നിലെ വഴിയില്‍ കാറിച്ചു മരിച്ചത്. ഇടുക്കി വണ്ണപ്പുറം ബ്ലാത്തിക്കവല പാലക്കാട്ട് സുനില്‍ രഞ്ചു ദമ്പതികളുടെ മകളും വെണ്‍മണി സെന്റ് ജോര്‍ജ് യു.പി. സ്‌കൂളിലെ വിദ്യാര്‍ഥിനിയുമാണ് ദേവനന്ദ.

ഞായറാഴ്ച രാത്രി എട്ടുമണിയോെടയാണ് അപകടം. വീടിനെതിര്‍വശത്തുള്ള വീട്ടില്‍ ടി.വി. കണ്ടു മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ പിന്നിലൂടെ റോഡ് മറികടക്കവേ കാര്‍ വന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കുട്ടി 20 അടിയോളം ദൂരത്തേക്ക് തെറിച്ചു വീണു. ഉടന്‍തന്നെ കുട്ടിയെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു.

ജനിച്ചപ്പോഴേ ഹൃദയ വാല്‍വുകള്‍ക്ക് തകരാറുണ്ടായിരുന്ന ദേവനന്ദയ്ക്ക് 20 ലക്ഷത്തോളം രൂപ മുടക്കിയാണ് ചികിത്സകള്‍ നടത്തിയത്. കൂലിപ്പണിക്കാരനായ സുനിലിന് ചികിത്സാചെലവുകള്‍ താങ്ങാവുന്നതിലും അപ്പുറമായിരുന്നെങ്കിലും ദമ്പതികള്‍ ഉണ്ടായിരുന്ന സ്ഥലം വിറ്റാണ് കുട്ടിയുടെ ചികിത്സ നടത്തിയത്.

മൂന്നുമാസം മുന്‍പ് ലക്ഷങ്ങള്‍ മുടക്കി ശസ്ത്രക്രിയ നടത്തി കുട്ടി ജീവിതത്തിലേക്ക് പിച്ചവയ്ക്കുമ്പോഴാണ് വിധി അതിലേറെ ക്രൂരമായി പെരുമാറിയത്. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ദേവപ്രിയ, ദേവസൂര്യ, ദേവഗംഗ എന്നിവര്‍ സഹോദരങ്ങളാണ്.

അതേസമയം കൊല്ലത്തെ ദേവനന്ദയുടെ മരണത്തെപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അവസാനമായി അമ്മയുടെ കണ്‍മുന്നിലെത്തിയ നിമിഷം മുതല്‍ വെള്ളത്തില്‍ വീണ നിമിഷം വരെ ദേവനന്ദയ്ക്ക് എന്തൊക്കെ സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണു പോലീസ്. വീടു മുതല്‍ മൃതദേഹം കണ്ടെത്തിയ ഇത്തിക്കരയാറു വരെ അന്വേഷണസംഘം എത്രയോ തവണയാണ് നടന്നത്. മുങ്ങിമരണം എന്നു സ്ഥിരീകരിക്കുമ്പോഴും ചോദ്യങ്ങളുടെ എണ്ണം കൂടുന്നു. സംശയമുണ്ടെന്നു ദേവനന്ദയുടെ കുടുംബം ചൂണ്ടിക്കാട്ടിയ സമീപവാസിയെ പോലീസ് രണ്ടു തവണ ചോദ്യംചെയ്തു.

അതീവ രഹസ്യമായാണ് അന്വേഷണം. ഒന്നും അറിയില്ലെന്നാണു മൊഴിയെങ്കിലും പോലീസിന്റെ കണ്ണ് ഇയാള്‍ക്കു മേലുണ്ട്. കുട്ടി ആറ്റിലേക്കു വീണതില്‍ അസ്വാഭാവികതയുണ്ടെന്നു തെളിയിക്കുന്ന ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയാല്‍ ഇയാളെ കസ്റ്റഡിയിലെടുക്കും. നിരപരാധികളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലുള്ള ചോദ്യംചെയ്യലും ശാസ്ത്രീയ തെളിവെടുപ്പും മതിയെന്ന കര്‍ശന നിര്‍ദേശമുള്ളതിനാല്‍ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെ അതീവ രഹസ്യമായാണു നിരീക്ഷിക്കുന്നത്. വെള്ളത്തില്‍ മുങ്ങുന്നതിനു തൊട്ടുമുമ്പുള്ള മിനിറ്റുകളില്‍ ദേവനന്ദ എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടി ഫോറന്‍സിക് വിദഗ്ധരടങ്ങുന്ന സംഘവും എത്തിയിരുന്നു. ആരും ഒറ്റയ്ക്കു പോകാന്‍ മടിക്കുന്ന വഴികളിലൂടെയാണു മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷങ്ങളില്‍ ദേവനന്ദ സഞ്ചരിച്ചത്. അതിനാല്‍ തന്നെയാണ് ദുരൂഹത ഏറുന്നത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (6 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (7 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends