Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

2 ലക്ഷം' ഓരിയിടുന്ന മുഖ്യന് വീടില്ലാത്ത ഈ കുരുന്നിന്റെ ജീവന്‍ കാക്കാനായില്ലല്ലോ.... കഷ്ടം....; അടച്ചുറപ്പില്ലാത്ത വീടാണ് മാവടി മണിമന്ദിരത്തില്‍ പൊന്നു എന്ന ശിവജിത്തിന്റെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ

04 MARCH 2020 01:51 PM IST
മലയാളി വാര്‍ത്ത

തലചായ്ക്കാന്‍ ഒരിടം ഇല്ലാത്തവര്‍ക്ക് കരുതലായി ഒരു സര്‍ക്കാര്‍, സര്‍ക്കാര്‍ ഭവനപദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിച്ച സംസ്ഥാനം എന്ന ഖ്യാതി അങ്ങനെ കേരളത്തിന് സ്വന്തമാകുന്നു. 'ലൈഫ് മിഷനില്‍' രണ്ട് ലക്ഷം വീട് പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമ്പോള്‍ ലോകത്തിന്റെ നെറുകയില്‍ കേരളം ഒരിക്കല്‍ക്കൂടി സ്ഥാനംപിടിക്കും. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണിത്. ഇങ്ങനെയുള്ള കേരളത്തിലാണ് അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഉറങ്ങിക്കിടന്ന 5 വയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചു എന്നുള്ള അതിദാരുണമായ സംഭവവും ഉണ്ടായിരിക്കുന്നത്.

അടച്ചുറപ്പില്ലാത്ത വീടാണ് മാവടി മണിമന്ദിരത്തില്‍ പൊന്നു എന്ന ശിവജിത്തിന്റെ മരണത്തിന് ഇടയാക്കിയതെന്ന് നാട് ഒന്നടങ്കം പറയുമ്പോള്‍. മുഖ്യമന്ത്രിയുടെ ലൈഫ് മിഷന്‍ ആര്‍ക്കാണ് ഗുണം എന്ന ചോദ്യമാണ് ഉയരുന്നത്. ഈ നിങ്ങള്‍ ഒന്ന് കാണൂ... ഷീറ്റും ടാര്‍പ്പോളിനുമിട്ട് വെട്ടുകല്ലും പലകയുംചേര്‍ന്ന ഭിത്തികളുള്ള ചെറിയ കുടിലാണിത്. വരാന്തയ്ക്കുസമാനമായ ഒരു ഇടുങ്ങിയ മുറിയും അടുക്കളയും കിടപ്പറയും ചേര്‍ന്ന മറ്റൊരു മുറിയുമാണ് വീടിനുള്ളത്. ഇതിലായിരുന്നു കുടുംബം ഉറങ്ങുന്നതും സാധനങ്ങളും മറ്റും സൂക്ഷിക്കുന്നതും. ഇവിടെവെച്ചാണ് ശിവജിത്തിനു പാമ്പുകടിയേല്‍ക്കുന്നത്. വീട്ടുകാരും ബന്ധുക്കളുംചേര്‍ന്ന് മുറിയാകെ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. വീട്ടുചുമരില്‍ സിമന്റ് പൂശിയിട്ടില്ലാത്തതിനാല്‍ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് ദ്വാരങ്ങളായി കിടക്കുന്നു. മുറിയില്‍ ഒരാള്‍ കയറിയാല്‍ നിന്നുതിരിയാന്‍ പോലുമാകില്ല. കിടപ്പുമുറിയുടെ മൂലയിലാണ് അടുക്കള. അടച്ചുറപ്പില്ലാത്തതിനാല്‍ ഏതുവശത്തുകൂടിയും ഇഴജന്തുക്കള്‍ക്ക് അകത്തുകയറാം. കാറ്റുവീശിയാല്‍ നിലംപൊത്തുന്ന അവസ്ഥയിലാണു വീട്. ലൈഫ് ഉള്‍പ്പെടെ വിവിധ പദ്ധതികളുണ്ടെങ്കിലും അതിലൊന്നും മണിക്കുട്ടനും കുടുംബവും ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല.

ഉള്ളിലെ കട്ടിലില്‍ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ശിവജിത്ത് ഉറങ്ങിയിരുന്നത്. സഹോദരി ശിവഗംഗ തൊട്ടടുത്ത കുടുംബവീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പവും. രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ശിവജിത്ത് കാലിലെന്തോ കടിച്ചെന്നും വേദനിക്കുന്നുവെന്നും പറഞ്ഞത്. റോഡില്‍ നിന്നു അല്‍പം ഉള്ളിലാണ് വീടെന്നതിനാല്‍ അച്ഛന്‍ മണിക്കുട്ടന്‍ മകനെയും കൂട്ടി നടന്നാണ് റോഡിലെത്തിയത്. പോകും വഴി അയല്‍പക്കത്തെ ഗൃഹനാഥയെ ശിവജിത്ത് കാല് കാണിക്കുകയും തേള്‍ കുത്തിയതാണെന്നു പറയുകയും ചെയ്തു.

റോഡിലെത്തി ഓട്ടോറിക്ഷ പിടിച്ച് ഇവര്‍ ആദ്യം പോയത് വിഷവൈദ്യയായ ഒരു സ്ത്രീയുടെ വീട്ടിലേക്കാണ്. കുട്ടിക്കു കുരുമുളക് ചവയ്ക്കാന്‍ നല്‍കിയ സ്ത്രീ പരിശോധനയ്ക്കു ശേഷം കുഴപ്പമില്ലെന്നു പറഞ്ഞതായി മണിക്കുട്ടന്‍ പറഞ്ഞു. പക്ഷേ കുട്ടി ഛര്‍ദിക്കുകയും കുഴഞ്ഞുവീഴാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് പുത്തൂരിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പരിശോധനയിലാണ് പാമ്പ് കടിച്ചതാണെന്നു സ്ഥിരീകരിച്ചത്. പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു. അടച്ചുറപ്പുള്ള ഒരു വീടുണ്ടായിരുന്നെങ്കില്‍ പൊന്നുമോന് ഇതു സംഭവിക്കില്ലായിരുന്നു എന്നു മണിക്കുട്ടനും സങ്കടപ്പെടുന്നു.

ആകെയുള്ള ഈ അടച്ചുറപ്പില്ലാത്ത വീടും ജപ്തി ഭീഷണിയിലാണെന്നു മരിച്ച ശിവജിത്തിന്റെ മുത്തച്ഛന്‍ സോമന്‍ പറഞ്ഞു. ഇവര്‍ക്ക് ആകെയുള്ളത് 8 സെന്റ് വസ്തുവാണ്. ഇതു സോമന്റെ ഭാര്യ സരസമ്മയുടെ പേരിലാണ്. ഈ പുരയിടത്തിലാണ് കുടുംബവീടും തൊട്ടടുത്തായി ശിവജിത്തിന്റെ കുടുംബത്തിന്റെ ഒറ്റമുറിക്കൂരയും നിലകൊള്ളുന്നത്. സോമനും ഭാര്യയും ഇളയമകനും കുടുംബവുമാണു കുടുംബവീട്ടില്‍ താമസിക്കുന്നത്. 7 വര്‍ഷം മുന്‍പ് സഹകരണ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (6 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (7 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends