പകല്‍ ചാരിറ്റി പ്രവര്‍ത്തനം, അപ്പോള്‍ നോക്കി വയ്ക്കുന്ന വീടുകളില്‍ രാത്രിയില്‍ മോഷണം!
പകല്‍ സമയത്ത് ഏതെങ്കിലും ചാരിറ്റി സംഘടനയുടെ വ്യാജ നോട്ടിസുമായി വീടുകളില്‍ എത്തി പിരിവു നടത്തുകയും അപ്പോള്‍ ആള് താമസമില്ലാത്ത വീടുകള്‍ കണ്ടുവച്ചിട്ട് രാത്രിയില്‍ മോഷണം നടത്തുകയും ചെയ്യുമായിരുന്ന എറണാകുളം നോര്‍ത്ത് പറവൂര്‍ പുത്തന്‍വേലിക്കര കണ്ണാട്ട് പാടത്ത് വീട്ടില്‍ വിപിന്‍ ലാലിനെ (ഉണ്ണി 42) അറസ്റ്റ് ചെയ്തു.
തഴവ കുറ്റിപ്പുറം ശ്രീനിലയം പ്രഭാകരന് നായരുടെ അടഞ്ഞു കിടന്ന വീടിന്റെ കതക് കമ്പിപ്പാര കൊണ്ട് പൊളിക്കാനായി ശ്രമിക്കുമ്പോള്‍ അയല്‍വാസികള്‍ കണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ കണ്ടെന്നറിഞ്ഞ ഇയാള്‍ ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ വന്ന സ്കൂട്ടറും ഉപേക്ഷിച്ച നിലയില്‍ ഇവിടെ നിന്നു കണ്ടെത്തി.
സിഐ എസ്.മഞ്ജുലാല്‍, എസ്ഐ മാരായ ജയശങ്കര്‍, അലോഷ്യസ്, സാബു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ലോഡ്ജില്‍ നിന്നുമാണ് ഒളിവില്‍ പോയ ഇയാളെ അറസ്റ്റ് ചെയ്തത്.
6 മാസം മുന്‍പ് ഇടപ്പള്ളിക്കോട്ടയിലുള്ള ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പൂട്ടു പൊളിച്ച് അകത്തു കയറി തുണികളും പണവും കവര്‍ച്ച ചെയ്ത കേസും തെളിഞ്ഞിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha