കോട്ടയത്തു നിന്നും ലേഡി ഡോക്ടറുടെ കാര്‍ മോഷ്ടിച്ചു കടന്നവര്‍ മൂന്നാറില്‍ പിടിയില്‍
കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിക്കു മുന്പില് നിന്നും ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ വനിതാ ഡോക്ടറുടെ കാര്‍ മോഷ്ടിച്ചു കടന്ന നാലംഗസംഘം മൂന്നാറില്‍ പിടിയിലായി. മൂന്നാര്‍ എംജി കോളനിയിലെ ലോഡ്ജില്‍ നിന്നാണ് മാങ്ങാനം സ്വദേശികളായ മനയ്ക്കല്‍ ആഷിക് ആന്റണി (32), ഭാര്യ സുമി (26), കല്ലിശേരി മേടം പ്രവീണ്‍ പുരുഷോത്തമന് (32), നിലപ്പുറത്ത് സുമേഷ് രവീന്ദ്രന് (28) എന്നിവരെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ എറണാകുളത്ത് സ്ഥിര താമസക്കാരാണെന്നു പൊലീസ് പറഞ്ഞു. തട്ടിയെടുത്ത കാറും പിടിച്ചെടുത്തു.
തിങ്കളാഴ്ച വൈകിട്ടാണ് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ മുന്പില് കിടന്നിരുന്ന കാര്‍ മോഷണം പോയത്. ഡോക്ടറുടെ മകളെ ട്യൂഷനു കൊണ്ടുപോകാനെന്ന പേരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കബളിപ്പിച്ചു 3 യുവാക്കളാണ് കാറുമായി കടന്നത്. പിന്നാലെ വീട്ടിലേക്കു മടങ്ങുന്നതിനായി ഡോക്ടര്‍ എത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.
ഉടന്‍ തന്നെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഡോക്ടര്‍ കോട്ടയം വെസ്റ്റ് പൊലീസില്‍ പരാതി നല്കി. കാര്‍ കവര്‍ന്നവരുടെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇത് എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറി. മൂന്നാറിലെ എംജി കോളനി ഭാഗത്ത് ഇന്നലെ രാവിലെ മൂന്നാര്‍ സ്റ്റേഷന് സിപിഒ വേണുഗോപാല്‍ പ്രഭു നടത്തിയ അന്വേഷണത്തില്‍ കോളനിയിലെ പാതയോരത്ത് കാര്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് മേഖലയില്‍ നടത്തിയ അന്വേഷണത്തിലാണ് എംജി കോളനിയിലെ മറ്റൊരു ഭാഗത്തുള്ള ലോഡ്ജിലെ മുറികളില്‍ നിന്ന് പ്രതികളെ പൊലീസ് പിടികൂടിയത്. കോട്ടയം വെസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നലെ രാത്രി കോട്ടയത്ത് എത്തിച്ചു.
https://www.facebook.com/Malayalivartha