Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കണ്ണ് നിറയുമ്പോഴും... അച്ഛനെ അവസാനമായി ഒരുനോക്ക് കാണാനെത്തി കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ കുടുങ്ങിയ ലിനോ മാതൃകയാകുന്നു; മുഖ്യമന്ത്രിയുടെ പ്രശംസയ്ക്ക് പോലും പാത്രമായ ലിനോയുടെ പരിശോധന ഫലം നെഗറ്റീവ്; അച്ഛന്റെ മൃതദേഹം പോലും കാണാതിരുന്ന് കൊറോണയെ തോല്‍പ്പിച്ച് ലിനോ അവസാനം കല്ലറയിലെത്തി

15 MARCH 2020 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു

അച്ഛനെ അവസാനമായി ഒരുനോക്ക് കാണാനെത്തി കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ കുടുങ്ങിയ ലിനോ ആബേലിന്‍ എന്ന ചെറുപ്പക്കാരന്‍ മലയാളികളുടെ വേദനയായിരുന്നു. ലിനോയുടെ ത്യാഗം മുഖ്യമന്ത്രിയുടെ പ്രശംസയ്ക്ക് പോലും പാത്രമായി. തൊട്ടടുത്തുണ്ടായിട്ടും അച്ഛനെ മരണത്തിനുമുമ്പ് ലിനോയ്ക്ക് കാണാനാകാതെ വന്നു. ഉയര്‍ന്ന സാമൂഹ്യബോധവും ഉത്തരവാദിത്തവുമാണ് അച്ഛനെ കാണാതെ ഐസൊലേഷനിലേക്ക് പോകാന്‍ ലിനോയെ പ്രേരിപ്പിച്ചത്.

ഖത്തറില്‍നിന്ന് നാട്ടിലെത്തിയ തൊടുപുഴ സ്വദേശി ലിനോ ആബേലിനാണ് അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പോലും പങ്കെടുക്കാനാകാതെ വന്നത്. ചുമ മൂലം ലിനോ സ്വയം കോട്ടയം മെഡിക്കല്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിറ്റാകുകയായിരുന്നു. കട്ടിലില്‍നിന്ന് വീണ് പരിക്കേറ്റ അച്ഛനെയും മെഡിക്കല്‍ കോളേജില്‍ തന്നെ പ്രവേശിപ്പിച്ചിരുന്നു. മരണവാര്‍ത്തയറിഞ്ഞ ലിനോയ്ക്ക് പക്ഷേ തൊട്ടടുത്തുണ്ടായിട്ടും അച്ഛനെ കാണാനായില്ല. ഇക്കാര്യം ലിനോ ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു.

അവസാനം കൊറോണയെ തോല്‍പ്പിച്ച് ലിനോ അച്ഛന്റെ കല്ലറയിലെത്തി. കൈയില്‍ കരുതിയ പൂക്കള്‍ കല്ലറയില്‍വെച്ച് മെഴുകുതിരി തെളിച്ച് പിതാവിനുവേണ്ടി ലിനോ മനമുരുകി പ്രാര്‍ഥിച്ചു. പിന്നെ കല്ലറയിലേക്ക് നോക്കി പറഞ്ഞു കൊച്ചിനൊന്നുമില്ല ചാച്ചാ..... അച്ചാച്ചനെ അവസാനമായി ഒരുനോക്ക് കാണാന്‍ അനുവദിക്കാതിരുന്ന കൊറോണയെന്ന സംശയത്തെ തോല്‍പിച്ച് ശനിയാഴ്ച ഉച്ചയോടെ കോട്ടയം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നിറങ്ങി ലിനോ സുഹൃത്തുക്കള്‍ക്കൊപ്പം തൊടുപുഴ കലയന്താനിയിലെ സന്റെ് മേരീസ് പള്ളി സെമിത്തേരിയില്‍ എത്തുമ്പോള്‍ സന്ധ്യ മയങ്ങിയിരുന്നു.

സ്വന്തം പിതാവ് മരിച്ച് തൊട്ടരികില്‍ ഉണ്ടായിട്ടും അവസാനമായി ഒന്ന് കാണാന്‍ കഴിയാതെ ഐസൊലേഷന്‍ വാര്‍ഡിലെ 205-ാം മുറിയിലെ ജനാലയിലൂടെ മൃതദേഹം കൊണ്ടുപോകുന്നത് നോക്കി നില്‍ക്കേണ്ടി വന്ന ലിനോ ആബേലിന്റെ അനുഭവക്കുറിപ്പ് കണ്ണീരോടെയാണ് കഴിഞ്ഞ ദിവസം നാട് കണ്ടത്. മാര്‍ച്ച് ഏഴിനാണ് ഉറക്കത്തില്‍ കട്ടിലില്‍നിന്ന് വീണ് ലിനോയുടെ പിതാവ് ആബേലിനെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് പിതാവിനെ കാണാന്‍ ഒമ്പതിനാണ് ഖത്തറില്‍നിന്ന് ലിനോ എത്തിയത്.

ആശുപത്രിയില്‍ എത്തിയെങ്കിലും പിതാവ് വന്റെിലേറ്ററിലായതിനാല്‍ പുറത്തുനിന്ന് കണ്ടു. പിന്നീടാണ് ലിനോക്ക് ചുമയും തൊണ്ടക്ക് അസ്വസ്ഥതയും ഉണ്ടായത്. ആശുപത്രിയിലെ കൊറോണ വിഭാഗത്തില്‍ വിവരമറിയിച്ചതോടെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, രാത്രിയോടെ പിതാവ് മരിച്ചു. പിതാവിനെ അവസാനമായി കാണാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും നാടിനോടുള്ള കരുതല്‍ മൂലം പുറത്തിറങ്ങാതെ അവിടെ തന്നെ കഴിയുകയായിരുന്നു. ആ നല്ല മനസ്സിനെയാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രശംസിച്ചത്.

ശനിയാഴ്ച രാവിലെ 11ഓടെയാണ് പരിശോധനഫലം നെഗറ്റിവാണെന്ന് വിവരം ലഭിക്കുന്നത്. പ്രിയപ്പെട്ട അച്ചാച്ചന്‍ തൊട്ടടുത്തുണ്ടായിട്ടും അദ്ദേഹത്തെ അവസാനമായി കാണാന്‍ കഴിയാതെ വന്നല്ലോ എന്ന വേദന വളരെ വലുതാണെന്ന് ലിനോ പറഞ്ഞു. തന്നെ കൊച്ചേയെന്നാണ് ചാച്ചന്‍ വിളിച്ചിരുന്നത്. രണ്ടു ദിവസമായി കരയാന്‍പോലും മറന്നിരിക്കുകയായിരുന്നു.

22 ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കുമെന്നും ലിനോ പറഞ്ഞു. സുഹൃത്തുക്കളായ ഗീതേഷിനും ഷൈജുവിനുമൊപ്പമാണ് ലിനോ പള്ളിയിലെത്തിയത്. അവരോടൊപ്പം അമ്മയെ കാണാന്‍ വീട്ടിലേക്ക് പോയി. ആശുപത്രി മുറിവിട്ട് നാട്ടിലേക്കുള്ള യാത്രക്കിടെ ലിനോ ഒരിക്കല്‍കൂടി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. എന്തിനാണ് നാം പേടിക്കുന്നത്. നാടിന്റെ ആരോഗ്യമേഖല വളരെ വലുതാണ്. നമ്മള്‍ ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകും..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (13 minutes ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (26 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (50 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (59 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Malayali Vartha Recommends