ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി

ഭരണഘടനാ ഭേദഗതിയിലൂടെ ജനാധിപത്യത്തെ തകര്‍ക്കുക, ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുക എന്നിവയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് അവരുടെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശനിയാഴ്ച അവകാശപ്പെട്ടു. കോണ്‍ഗ്രസ് ഉള്ളിടത്തോളം കാലം ലോകത്തെ ഒരു ശക്തിക്കും ദരിദ്രരായ ജനങ്ങളില്‍ നിന്ന് സംവരണം എടുത്തുകളയാനാവില്ലെന്ന് രാഹുല്‍ എക്സില്‍ പോസ്റ്റ് ചെയ്തു.
''ബിജെപി നേതാക്കളുടെയും നരേന്ദ്ര മോദിയോട് അടുപ്പമുള്ളവരുടെയും പ്രസ്താവനകളില്‍ നിന്ന് ഇപ്പോള്‍ വ്യക്തമാണ് അവരുടെ ലക്ഷ്യം - ഭരണഘടന മാറ്റി രാജ്യത്തിന്റെ ജനാധിപത്യം നശിപ്പിക്കുക. സംവരണം തട്ടിയെടുക്കുക എന്നതാണ്. ദലിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ഗോത്രവര്‍ഗക്കാരുടെയും രാജ്യം ഭരിക്കുന്നതിലെ പങ്കാളിത്തം അവസാനിപ്പിക്കുക. ഭരണഘടനയും സംവരണവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ബിജെപിയുടെ വഴിയില്‍ പാറപോലെ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'കോണ്‍ഗ്രസ് ഉള്ളിടത്തോളം ലോകത്ത് ഒരു ശക്തിക്കും അവരുടെ സംവരണം ജനങ്ങളില്‍ നിന്ന് എടുത്തുകളയാന്‍ കഴിയില്ല' അദ്ദേഹം തറപ്പിച്ചു പറഞ്ഞു.പ്രധാനമന്ത്രി മോദിയുടെ ക്വാട്ട തട്ടിയെടുക്കല്‍ പരാമര്‍ശങ്ങള്‍ തെറ്റായ പ്രചരണം ആണെന്നും പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവര്‍ക്കുള്ള സംവരണത്തിന് എതിരായത് ബിജെപിയാണെന്നും കോണ്‍ഗ്രസ് ശനിയാഴ്ച ആരോപിച്ചു. 1950 മുതല്‍ വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും സംവരണം സാധ്യമായത് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരും കോണ്‍ഗ്രസ് സര്‍ക്കാരുകളും അധികാരത്തിലിരുന്നപ്പോഴാണ് എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
https://www.facebook.com/Malayalivartha
























