രണ്ട് പേരും ഇനി ഗൾഫ് കാണില്ല; വിലക്ക് ലംഘിച്ച പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു

വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു. രണ്ടു പേരും ഇനി ഗൾഫ് കാണില്ല. വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി തുടരും. 99.9 ശതമാനം ആളുകളും സർക്കാർ നിർദേശങ്ങൾ പാലിക്കുന്നവരാണ്. എന്നാൽ .01 ശതമാനം ആളുകൾ സർക്കാർ സംവിധാനങ്ങൾ പറയുന്നത് അനുസരിക്കില്ലെന്ന് നിർബന്ധമുള്ളവരാണ്. അവരെ അങ്ങനെ തന്ന കൈകാര്യം ചെയ്യേണ്ടി വന്നു. ഇനി അഭ്യർഥനകൾ ഉണ്ടാകില്ലെന്നും കലക്ടർ ആവർത്തിച്ചു.
പറവൂര്‍ പെരുവാരം സ്വദേശികള്‍ക്ക് എതിരെയാണ് കേസ്. കഴിഞ്ഞ 13നാണ് ഇവര്‍ ബ്രിട്ടണില്‍ നിന്നും നാട്ടില്‍ എത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവരെ സമീപിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, നെടുമ്പാശ്ശേരി വിമാനത്താവളം അടയ്ക്കുന്നതിനു മുമ്പേ രഹസ്യമായി കടന്നുകളയുകയായിരുന്നു. 21 ന് പുലര്‍ച്ചെയാണ് വീട്ടില്‍ നിന്ന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയത്. രാവിലെ ഒമ്പതരയ്ക്ക് ദുബായിലേയ്ക്കും അവിടെ നിന്ന് ബ്രിട്ടനിലേയ്ക്കുമാണ് ഇരുവരും പോയത്.
വിദേശത്ത് നിന്ന് വന്നതിനാല്‍ നിരീക്ഷണത്തില്‍ കഴിയേണ്ട ഇവര്‍ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇതുസംബന്ധിച്ച് പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ നിന്ന് ഇരുവരും പുറത്ത് ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പും പൊലീസും കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. 20ന് വൈകിട്ടുവരെ പൊലീസ് ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം ബ്രിട്ടനിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്ന വിവരങ്ങള്‍ അറിയിച്ചിരുന്നില്ല. 22ന് രാത്രിയോടെയാണ് ഇവര്‍ വിദേശത്തേയ്ക്ക് കടന്നതായി അധികൃതര്‍ അറിയുന്നത്.
https://www.facebook.com/Malayalivartha























