ഹെൽമറ്റില്ലാതെ ബൈക്കിലെത്തി;ചോദ്യം ചെയ്തപ്പോൾ ജ്യോത്സ്യനെ കാണാൻ എന്ന മറുപടി , യുവാവിന് പോലീസിന്റെ വക സമയദോഷം ';

രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ജോത്സ്യനെ കാണാനിറങ്ങിയ യുവാവിന് ‘സമയദോഷം’. കാട്ടാക്കട സിഐ ഡി.ബിജുകുമാർ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരെ തടഞ്ഞു വീട്ടിലേക്കയയ്ക്കാൻ ജംക്‌ഷനിലെത്തിയപ്പോഴാണ് ഹെൽമറ്റില്ലാതെ യുവാവ് ബൈക്കിലെത്തിയത്. ജനങ്ങളോട് വീട്ടിലിരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദേശിക്കുമ്പോൾ അതൊന്നും വകവയ്ക്കാതെ എങ്ങോട്ടാണു യാത്രയെന്ന് സിഐയുടെ ചോദ്യം.
ജോത്സ്യനെ കാണാനാണെന്നും കല്യാണം നടക്കുന്നില്ലെന്നും മറുപടി. തനിക്ക് അറിയാവുന്ന ജോത്സ്യനുണ്ടെന്നും കൂടെവന്നാൽ കാണാമെന്നും സിഐ പറഞ്ഞപ്പോൾ യുവാവ് പുറകേ ചെന്നു. യാത്ര അവസാനിച്ചത് 50 മീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിൽ.
പൊലീസ് കസ്റ്റഡിയിലാണെന്ന് അപ്പോഴും യുവാവിനു മനസിലായില്ല. ഒരു മണിക്കൂറിനുശേഷം പിഴ ഈടാക്കി യുവാവിനെ വിട്ടയച്ചു. നിർദേശങ്ങൾ ലംഘിച്ച് ജനങ്ങൾ പുറത്തിറങ്ങുന്നതിനാൽ കാട്ടാക്കടയിൽ പൊലീസ് പരിശോധന കർശനമാക്കി. റൂറൽ എസ്പി ബി.അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ്. 338 കേസുകളാണ് ഇവിടെയെടുത്തത്. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും എടുത്തു
: കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും, അത് ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കര്‍ശന നടപടിയുമായി പൊലീസ്. റോഡില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. നിയന്ത്രണം ശക്തമാക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ അതത് ജില്ലാ പൊലീസ് മേധാവിമാരോട് കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
പൊലീസിന്റെ സത്യവാങ്മൂലമില്ലാതെ നിരത്തിലിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാനാണ് തീരുമാനം. പൊലീസിന്റെ നിര്‍ദേശം ലംഘിച്ചാല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യും. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കി.
നിരോധനം ലംഘിച്ച് റോഡിലിറങ്ങി യാത്ര ചെയ്തതിന് 2535 പേരാണ് സംസ്ഥാനത്ത് അറസ്റ്റിലായത്. 1636 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതുവരെ 1751 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ 21 ദിവസത്തിന് ശേഷം മാത്രം വിട്ടു നല്‍കാനാണ് തീരുമാനം.
രണ്ടു തവണയില്‍ കൂടുതല്‍ പൊലീസിന്റെ നിര്‍ദേശം ലംഘിക്കുന്നവരുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളും ഇന്നുമുതല്‍ പൊലീസ് സ്വീകരിക്കും. ഇന്നലെ കൊച്ചിയിലെ പെരുമ്ബാവൂരില്‍ നിര്‍ദേശം ലംഘിച്ച് ഇരുചക്രവാഹനവുമായി റോഡിലിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ രണ്ടു യുവാക്കള്‍ ആക്രമിച്ചിരുന്നു. യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്തെ കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക് പ്രതീക്ഷപകർന്ന് ഇതുവരെ 12 പേർ രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ഇതിൽ ഒമ്പതുപേരും അടുത്തിടെ രോഗം സ്ഥിരീകരിച്ചവരാണ്.
പുതുതായി ഒൻപതുപേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. എറണാകുളം-3, പാലക്കാട്-2, പത്തനംതിട്ട-2, ഇടുക്കി-1, കോഴിക്കോട്-1. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. തിങ്കളാഴ്ച 122 പേരെ നിരീക്ഷണത്തിനായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ നാലുപേർ ദുബായിൽനിന്ന് മടങ്ങിയവരും ഓരോരുത്തർ യു.കെ.യിൽനിന്നും ഫ്രാൻസിൽനിന്നും വന്നവരുമാണ്. മൂന്നുപേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണു രോഗം പകർന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ വിദേശത്തുനിന്നെത്തിയവരാണ്. എട്ടുപേർ വിദേശികൾ. 19 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗം പകർന്നു.
സംസ്ഥാനത്താകെ 76,542 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 76,010 പേർ വീടുകളിലും 532 പേർ ആശുപത്രികളിലും. 4902 രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3465 സാംപിളുകളിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha