Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജോലിക്ക് നില്‍ക്കുന്ന വീട്ടില്‍ നിന്നും എത്തിയ യുവതിയെ കയ്യൊഴിഞ്ഞ് ഭര്‍ത്താവ്...

28 MARCH 2020 02:33 PM IST
മലയാളി വാര്‍ത്ത

ജോലിക്ക് നില്‍ക്കുന്ന വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ആ യുവതി സ്വന്തം വീട്ടിലേക്കു മടങ്ങിയത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍, വീട്ടില്‍ കിട്ടിയത് പ്രതീക്ഷിച്ച സ്വീകരണമല്ല. അകത്തേക്കു കയറാന്‍ ഭര്‍ത്താവ് സമ്മതിച്ചില്ല. 'കൊറോണയെല്ലാം പോയിട്ട് വന്നാല്‍ മതി'യെന്നായിരുന്നു നിലപാട്. ഭര്‍ത്താവിന്റെ ചീത്ത ഭയന്ന് ബന്ധുക്കളും അയല്‍വീട്ടുകാരും കൈയൊഴിഞ്ഞതോടെ ആ യുവതി പെരുവഴിയിലായി. ഒടുവില്‍ പോലീസിന്റെ ഇടപെടലിലാണ് മറ്റൊരു സ്ഥലത്ത് താമസസൗകര്യം ഒരുങ്ങിയത്.

ആ യുവതിയുടേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പോലീസ് അധികൃതര്‍ പറയുന്നു. കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടിയോട് വീട്ടിലേക്ക് വരേണ്ടെന്ന് വിളിച്ചുപറഞ്ഞത് സ്വന്തം അച്ഛനും അമ്മയുമാണ്. പോലീസ് ഇവരെ വിളിച്ചു സംസാരിച്ചെങ്കിലും പേടിയാണെന്നായിരുന്നു മറുപടി. ജോലിചെയ്യുന്ന സ്ഥാപനം ഒടുവില്‍ താമസസൗകര്യം ഒരുക്കി. 'കൊറോണ വരുമോ എന്ന ഭീതിയിലാണ് പലരും ഇതെല്ലാം ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ നിയമത്തിന്റെ അധികാരം പ്രയോഗിച്ചു അവരെ വീടുകളില്‍ പ്രവേശിപ്പിക്കുന്നത് ഗുണംചെയ്യില്ല. അതിനാല്‍ മറ്റു താമസസൗകര്യങ്ങള്‍ ഒരുക്കുകയാണ് ചെയ്യുന്നത്' -മിനിയുടെ പരാതി പരിഹരിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജോലിസ്ഥലത്തുനിന്ന് മടങ്ങിയെത്തുന്ന സ്ത്രീകള്‍ക്ക് വീട്ടുകാരുള്‍പ്പെടെ പ്രവേശനം നിഷേധിക്കുന്നതായി ഏറെ പരാതികള്‍ ഉയരുന്നുണ്ടെന്നു വനിതാ ശിശു വികസന വകുപ്പ് അധികൃതരും പറയുന്നു. ഇത്തരത്തില്‍ താമസം നിഷേധിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന ഹോസ്റ്റലുകളും മറ്റുമാണ് ഇതിനായി ഉപയോഗിക്കുന്നത്.

അതേസമയം, കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തു. അറുപത്തൊമ്പതുകാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം. ദുബായില്‍നിന്ന് ഇദ്ദേഹം എത്തിയത് മാര്‍ച്ച് 16-നാണ്. കടുത്ത ന്യുമോണിയ ലക്ഷണങ്ങളെ തുടര്‍ന്ന് 22-ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തേ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. രാവിലെ എട്ടു മണിയോടെയായിരുന്നു മരണമെന്ന് എറണാകുളം മെഡിക്കല്‍ കോളജ് നോഡല്‍ ഓഫിസര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇയാളുടെ ഭാര്യയും എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേയക്ക് കൊണ്ടുവന്ന ടാക്‌സി ഡ്രൈവറും കോവിഡ് 19 രോഗബാധിതരാണ്. ഇവര്‍ ദുബായില്‍നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്. വിമാനത്താവളത്തിലെ ജീവനക്കാരെയും ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ ഉണ്ടായിരുന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 1140 രൂപയുടെ കുറവ്  (6 minutes ago)

21 പേരെ കാണാതായി  (17 minutes ago)

ഭയന്നോടുന്നതിനിടെ ഒരാൾ കുഴഞ്ഞു വീണു..  (40 minutes ago)

ശത്രുക്കളെ നേരിടാനും അവരുടെ മേൽ വിജയം നേടാനും ഇന്ന് സാധിക്കും. നിലവിൽ നടക്കുന്ന കേസുകളിൽ വിജയം ലഭിക്കാൻ സാധ്യത  (1 hour ago)

ആനയുടെ സംരക്ഷണം ഏറ്റെടുത്ത്​ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി  (1 hour ago)

അന്തർസംസ്ഥാന സർവിസുകൾ നിർത്തിവെച്ച ബസ് ഉടമകൾ  (1 hour ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (1 hour ago)

തിരുഃ മെഡിക്കല്‍ കോളജിൽ Drമുഹമ്മദ് ആരിഫിന്റെ അപരൻ..! തീവ്രവാദി ഇവിടെ പഠിച്ചിട്ടില്ല..! 15 വർഷത്തെ വിവരങ്ങൾ തപ്പുന്നു...!  (1 hour ago)

പ്രവാസി മലയാളി നിര്യാതനായി  (2 hours ago)

ആഫ്രിക്കൻ മണ്ണിൽ മിന്നും ജയമാണ് അർജന്റീനക്ക് ലഭിച്ചത്  (2 hours ago)

അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയൻ  (2 hours ago)

ഡബിൾ മോഹനും ചൈതന്യവും: വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ...  (2 hours ago)

ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്  (2 hours ago)

മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ  (3 hours ago)

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; നാളെ ഈ ജില്ലകൾ മുൾമുനയിൽ  (3 hours ago)

Malayali Vartha Recommends