കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള വസ്തുനിഷ്ടമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് സംസ്ഥാനങ്ങള്‍ സംവിധാനങ്ങളൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള വസ്തുനിഷ്ടമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് സംസ്ഥാനങ്ങള്‍ സംവിധാനങ്ങളൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഈ ആവശ്യം ഉന്നയിച്ചത്. എല്ലാ സംസ്ഥാനങ്ങളും അതത് സംസ്ഥാനങ്ങളില്‍ അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.
കോവിഡ് ബാധിതരുടെ എണ്ണം സംബന്ധിച്ചും മറ്റ് വിവരങ്ങളും വസ്തുതാ വിരുദ്ധമായി പ്രചരിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.
രാജ്യത്തെ കോവിഡ് വ്യപനം സംബന്ധിച്ച വിവരങ്ങള്‍ക്ക് കേന്ദ്രം വെബ് പോര്‍ട്ടല്‍ തുടങ്ങിയിരുന്നു. ഇതിനൊപ്പം കോവിഡ് 19നെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിയിക്കുന്നതിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും തുടങ്ങിയിരുന്നു
https://www.facebook.com/Malayalivartha