മൂന്നാഴ്ചത്തേക്ക് സ്റ്റേ.. മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടി അനുസരിച്ച് മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു!
മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടി അനുസരിച്ച് മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ടി എന്‍ പ്രതാപന്, കെജിഎംഒഎ, ഐഎംഎയിലെ ഒരു വിഭാഗം എന്നിവര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി സ്റ്റേ ചെയ്തത്. മൂന്നാഴ്ചത്തേക്കാണ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മദ്യാസക്തിയുള്ള ആളുകള്‍ക്ക് ഡോക്ടര്‍മാര്‍ കുറിപ്പടി നല്കിയാല് എക്സൈസ് പാസ്സിന്റെ അടിസ്ഥാനത്തില്‍ ബെവ്കോ മദ്യം വീട്ടിലെത്തിച്ചു നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഇതിനുള്ള നടപടിയുടെ ഉത്തരവ് ബെവ്കോ എംഡി സ്പര്‍ജന്‍ കുമാര്‍ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ബെവ്കോയുടേയും സര്‍ക്കാരിന്റേയും ഉത്തരവ് കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് മദ്യം ലഭിക്കാതെയുള്ള ആത്മഹത്യ വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. മദ്യാസക്തിയുള്ളവര്‍ക്ക് മരുന്ന് എന്ന നിലയിലാണ് ചെറിയ അളവില്‍ മദ്യം നല്‍കുന്നതെന്ന് സര്‍ക്കാര്‍ വാദിച്ചു. മദ്യം നിരോധിച്ച സംസ്ഥാനങ്ങളിലും ഇത്തരം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. മദ്യം മരുന്നല്ലെന്ന് കെജിഎംഒഎ ഡോക്ടര്‍മാര്‍ പറയുന്നുണ്ടല്ലോ. പിന്നെ എങ്ങനെ സര്‍ക്കാരിന് ഇത്തരത്തിലൊരു നിര്‍ദേശം ലഭിച്ചതെന്ന് കോടതി ചോദിച്ചു. ഡോക്ടര്‍മാര്‍ മദ്യം കുറിക്കുന്നില്ലെങ്കില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് എന്തിനെന്നും കോടതി ആരാഞ്ഞു.
https://www.facebook.com/Malayalivartha