Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

പൂഞ്ച് ഭീകരാക്രണത്തിലെ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു;പാകിസ്ഥാന്റെ മടയില്‍ കയറി തീര്‍ക്കുമെന്ന് ഇന്ത്യ, ലഷ്‌കര്‍ ഭീകരരുടെ വിവരങ്ങള്‍ ചൂഴ്‌ന്നെടുത്ത് അജിത് ഡോവലിന്റെ ചുണക്കുട്ടികള്‍,റോ ഏജന്റുമാര്‍ പാക്കില്‍ കാലുകുത്തിയോയെന്ന് ഭയപ്പെട്ട് പാക് പട്ടാളം

08 MAY 2024 08:05 PM IST
മലയാളി വാര്‍ത്ത

പൂഞ്ച് ഭീകരാക്രമണത്തിലെ സൂത്രധാരന്‍ അബു ഹംസയെ പാകിസ്ഥാന്റെ മടയില്‍ കയറി തീര്‍ക്കും. ലഷ്‌കര്‍ ഭീകരരുടെ വിവരങ്ങള്‍ ചൂഴ്‌ന്നെടുത്ത് അജിത് ഡോവലിന്റെ ചുണക്കുട്ടികള്‍. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ കഴിഞ്ഞയാഴ്ച വ്യോമസേന വാഹന വ്യൂഹത്തിന് നേരേ ഉണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്നുഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. സിസി ടിവി ഫുട്ടേജില്‍ നിന്നുള്ള ഫോട്ടോകളാണ് പുറത്തുവിട്ടത്. ഇവരുടെ പേരുവിവരങ്ങളും പ്രസിദ്ധീകരിച്ചു. ആക്രമണത്തില്‍ കോപറല്‍ വിക്കി പഹാഡെ വീരമൃത്യു വരിക്കുകയും, നാല് സഹപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മൂന്നു ഭീകരരും അത്യാധുനിക യുഎസ് നിര്‍മ്മിത എം 4 കളും, റഷ്യന്‍ നിര്‍മ്മിത എകെ 47 നുകളുമാണ് ആക്രമണത്തിന് ഉപയേഗിച്ചത്. കഴിഞ്ഞ വര്‍ഷം നിരവധി ഭീകരാക്രമണങ്ങള്‍ ഉണ്ടായ മേഖലയില്‍ ഈ വര്‍ഷം ഉണ്ടായ ആദ്യത്തെ വലിയ ഭീകരാക്രമണം ആയിരുന്നു കഴിഞ്ഞാഴ്ചത്തേത്. മുന്‍ പാക്കിസ്ഥാനി കമാന്‍ഡോ ആയ ഇല്യാസ്, പാക്ഭീകരവാദി ഹാദുണ്‍, നിരോധിത സംഘടനയായ ലഷ്‌കറി തായ്ബയുടെ വിദേശ ഭീകരനായ അബു ഹംസ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ജമ്മുകശ്മീര്‍ പൊലീസ് തയ്യാറാക്കിയ രേഖാചിത്ര പ്രകാരം അബു ഹംസ 30,32 വയസ് പ്രായമുള്ള ശരാശരി ഉയരവും വണ്ണവുമുള്ള മുടി പറ്റേ വെട്ടിയ വെളുത്ത നിറക്കാരനാണ്. പഠാണി സ്യൂട്ടും തവിട്ടുനിറമുള്ള ഷാളും, ധരിച്ച് ഓറഞ്ച് ബാഗുമേന്തിയാണ് ഇയാളെ ഒടുവില്‍ കണ്ടത്. ഇയാളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലും അബു ഹംസയാണെന്ന വിവരം കിട്ടിയിരുന്നു. താനമാണ്ടി പ്രദേശത്തെ കുണ്ട ടോപ്പ് വില്ലേജില്‍ മുഹമ്മദ് റസാഖ് (40) എന്നയാളെയാണ് കഴിഞ്ഞ മാസം വകവരുത്തിയത്. ഇയാളുടെ സഹോദരന്‍ മുഹമ്മദ് താഹിര്‍ ചൗധരി ടെറിട്ടോറിയല്‍ ആര്‍മിയില്‍ സൈനികനായിരുന്നു. ഗ്രാമത്തിലെ ഒരു ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥന്റെ വളപ്പിലേക്ക് ലഷ്‌കര്‍ഇതൊയ്ബയുമായി ബന്ധമുള്ള രണ്ട് ഭീകരര്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു. ചൗധരി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. റസാക്കിനെ വകവരുത്തിയ ഭീകരരും യുഎസ് നിര്‍മ്മിത എം 4 റൈഫിളാണ് ഉപയോഗിച്ചത്. അബു ഹംസ ഷദ്ര ഷെരീഫ്, ദേര്‍ കി ഗലി പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വിവരം നല്‍കുന്നയാളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് വക്താവ് പറഞ്ഞു.

പാകിസ്ഥാനില്‍ അജ്ഞാതരുടെ വെടിയേറ്റ് ഭീകരര്‍ കൊല്ലപ്പെടുന്നത് വലിയ ചര്‍ച്ചയാകുന്നുണ്ട്. അതുപോലെ കൊന്നുതള്ളണമെന്ന് സോഷ്യല്‍മീഡിയയിലും മറ്റും ആവശ്യം ഉയരുന്നത്. ഭീകരര്‍ കൊല്ലപ്പെടുന്നതിന് പിന്നില്‍ ഡോവലാണെന്ന് പാകിസ്ഥാന്‍ വാദിക്കുന്നത്. ലാഹോറിലും കറാച്ചിയും ഡോവലിന്റെ ചാരന്മാര്‍ ഇറങ്ങിയിട്ടുണ്ടെന്ന് പാകിസ്ഥാന്‍ പത്രങ്ങള്‍ വാദിക്കുന്നു. അബു ഹംസയെ അതേ പോലെ തീര്‍ക്കുമോയെന്ന ഭയം പാക് പട്ടാളത്തിന് ഉടലെടുത്തിരിക്കുന്നത്. ഇന്ത്യയ്ക്ക് നേരെ നടക്കുന്ന ചെറിയ ആക്രമണത്തിന് പോലും പാകിസ്ഥാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പുണ്ട്. പൂഞ്ചില്‍ നടന്ന ആക്രമണ്ത്തിന് ഉടന്‍ തിരിച്ചടി ഉണ്ടാകുമെന്നും ആഭ്യന്ത്ര മന്ത്രാലയം പ്രഖ്യാപിച്ച് കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (14 minutes ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (27 minutes ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (49 minutes ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (1 hour ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (1 hour ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (2 hours ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (2 hours ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (2 hours ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (2 hours ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (8 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (8 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (8 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (8 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (8 hours ago)

Malayali Vartha Recommends