Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം


കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...

തിരക്കുപിടിച്ചുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ആരാണ് സമാധാനം ആഗ്രഹിക്കാത്തത്;കിട്ടിയ അവസരത്തില്‍ മുഖ്യമന്ത്രിയെ ട്രോളി എംവി ഗോവിന്ദന്‍,വീണയെ തൂക്കുമെന്ന പേടിയില്‍ പിണറായി മുങ്ങിയെന്ന് കരക്കമ്പി,വിദേശ യാത്ര ന്യായീകരിക്കാന്‍ വന്ന പാര്‍ട്ടി സെക്രട്ടറി പിണറായി ട്രോളന്മാര്‍ക്ക് പിടിച്ചിട്ട് കൊടുത്തു

08 MAY 2024 08:22 PM IST
മലയാളി വാര്‍ത്ത

More Stories...

എ കെ ജി സെന്റര്‍ പടക്കമേറ് : കലാപാഹ്വാനത്തിന് ഇ.പി ക്കും പി.കെ. ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന ഹര്‍ജി അന്തിമ വാദം പൂര്‍ത്തിയായി... കേസില്‍ ഈ മാസം 31ന് വിധി പറയും

പെരുമ്പാവൂര്‍ കൊലക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്...

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം

കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു

മഴ ശക്തിപ്രാപിക്കുന്നു .... കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യത

മുഖ്യമന്ത്രിയ്ക്ക് വേണ്ടി കിടന്ന് മെഴുകി വശംകെട്ട പാര്‍ട്ടി സെക്രട്ടറി ഗിയര്‍മാറ്റി ചവിട്ടി തുടങ്ങി. നൈസാ മുഖ്യനിട്ട് പണിവെക്കുകയാണിപ്പോള്‍ എംവി ഗോവിന്ദന്‍. തിരക്കുപിടിച്ച രാഷ്ട്രീയ സാഹചര്യത്തില്‍ ഇടവേള ആരാണ് ആഗ്രഹിക്കാത്തതെന്ന് ഗോവിന്ദന്‍ ഡയലോഗ് അടിച്ചു മുഖ്യന്‍ ഇപ്പോള്‍ എയറില്‍. തിരക്കുപിടിച്ച രാഷ്ട്രീയ സാഹചര്യമാണോ അതോ മകള്‍ തൂങ്ങുമെന്ന പേടികൊണ്ടാണോയെന്ന് പൊങ്കാല. മുഖ്യനേയും മകളേയും കൊട്ടാനുള്ളത് ഇങ്ങോട്ട് ഇട്ടുതന്ന് ഗോവിന്ദന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം വിദേശത്തു യാത്ര പോയതിനെ ന്യായീകരിക്കാന്‍ വന്ന പാര്‍ട്ടി സെക്രട്ടറി കളം നിറഞ്ഞ് കളി തുടങ്ങി.

തിരക്കുപിടിച്ച രാഷ്ട്രീയ സാഹചര്യത്തില്‍ ഇടവേള ആരാണ് ആഗ്രഹിക്കാത്തത്. കേന്ദ്രസര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും അനുമതി വാങ്ങിയ ശേഷമാണ് മുഖ്യമന്ത്രി വിദേശത്തു പോയത്. ലോകത്ത് എവിടെയിരുന്നും മുഖ്യമന്ത്രിയുടെ ചുമതല നിര്‍വഹിക്കാനാകും. സ്‌പോണ്‍സര്‍ഷിപ് ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് കയര്‍ത്ത എം വിഗോവിന്ദന്‍, മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്നും അതിനെക്കുറിച്ചുള്ള ചോദ്യംതന്നെ അസംബന്ധമെന്നും പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് മുഖ്യമന്ത്രി പോകേണ്ടെന്ന് തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലും ത്രിപുരയിലും അടക്കം ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കവേ അവിടെ പ്രചരണത്തിന് പോകാതെയാണ് പോളിറ്റ്ബ്യൂറോ അംഗം കൂടിയായ പിണറായി വിദേശ യാതയ്ക്ക് പോയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തുവന്നിരുന്നു. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്നും മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടെന്നും വിഡി സതീശന്‍ ചോദിച്ചിരുന്നു.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്, അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ട്, ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്, ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തത്, മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്, ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്, അല്ലെങ്കില്‍ അത് പലവിധ സംശയങ്ങള്‍ക്കും ഇടവരുത്തുമെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ തീരുമാനങ്ങളെടുക്കുന്നത് ആരാണെന്നും പകരം ചുമതല ആരെയും ഏല്‍പിച്ചിട്ടില്ല എങ്കില്‍ അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തില്‍ സംശയങ്ങളുയര്‍ത്തുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ഉഷ്ണതരംഗം, കടല്‍ക്ഷോഭം എന്നിങ്ങനെയുള്ള പല പ്രശ്‌നങ്ങളും സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കെ ഇവയിലൊന്നും ഇടപെടാതിരിക്കുന്നു എന്ന കുറ്റപ്പെടുത്തലും പ്രതിപക്ഷ നേതാവ് നടത്തി.

മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് തുടരുന്ന വിനോദ സഞ്ചാര യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ദല്ലാള്‍ നന്ദകുമാറിനോടുള്ള ചങ്ങാത്തം വേണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് താക്കീതുകൊടുത്തതിനു പിന്നാലെ അജ്ഞാതന്റെ ചെലവില്‍ മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് വിനോദ സഞ്ചാരം നടത്തുതായി ബിജെപി മുഖപത്രമായ ജന്മഭൂമി ആരോപിച്ചിരുന്നു. മുഖ്യമന്ത്രി വിദേശത്തായതിനാല്‍ നാളെ ഓണ്‍ലൈനായി നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗവും മാറ്റി. സംസ്ഥാനം ഇത്രയും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന വിനോദയാത്രയുടെ ചിത്രങ്ങള്‍ കേരളത്തിലേക്ക് അയച്ചത്. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ട മന്ത്രിസഭാ യോഗം പോലും വേണ്ടെന്ന് വച്ചാണ് 19 ദിവസത്തെ വിദേശ വിനോദ സഞ്ചാര യാത്ര. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനുള്ള ചുമതല ആര്‍ക്കും നല്കിയിട്ടുമില്ല.

സാധാരണ ഒരു കമ്യൂണിസ്റ്റ് നേതാവ് വിദേശ യാത്ര നടത്തുകയാണെങ്കില്‍ പാര്‍ട്ടി അറിഞ്ഞിരിക്കണം. ചെലവിനെക്കുറിച്ചും വിശദീകരണം നല്കണം. വിദേശത്തേക്ക് പോകുന്നുവെന്നല്ലാതെ വ്യക്തമായ വിശദീകരണം മുഖ്യമന്ത്രി പാര്‍ട്ടിക്ക് നല്കിയിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനകം 20 വിദേശ യാത്രകളാണ് മുഖ്യമന്ത്രി നടത്തിയത്. ഇതെല്ലാം ഔദ്യോഗിക തലത്തിലായിരുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ചതല്ലാതെ കേരളത്തിന് ഗുണമുണ്ടായില്ല. യുഎസ്എ, യുകെ, യുഎഇ, ജര്‍മനി, ക്യൂബ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജപ്പാന്‍, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു യാത്രകള്‍. ഈ യാത്രകള്‍ക്കെല്ലാം വിനിയോഗിച്ച കണക്ക് സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് പോലും മറുപടി നല്കിയിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എ കെ ജി സെന്റര്‍ പടക്കമേറ് : കലാപാഹ്വാനത്തിന് ഇ.പി ക്കും പി.കെ. ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന ഹര്‍ജി അന്തിമ വാദം പൂര്‍ത്തിയായി... കേസില്‍ ഈ മാസം 31ന് വിധി പറയും  (17 minutes ago)

നാട്ടില്‍ പോയിട്ട് ആറുവര്‍ഷത്തോളമായി.... ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (32 minutes ago)

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന്.... രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആറ് സംസ്ഥാനങ്ങളിലുമായി 49 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (51 minutes ago)

തകര്‍ന്ന ഹെലികോപ്റ്ററിന് അരികില്‍ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍...ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട  (1 hour ago)

പെരുമ്പാവൂര്‍ കൊലക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്...  (1 hour ago)

ആ കാഴ്ച ഹൃദയഭേദകമായി.... നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പ്.... ഒടുവില്‍ നാട്ടിലെത്തിയത് ചേതനയറ്റ്... ആ കാഴ്ച കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി.... ഭാര്യയെയും മകളെയും ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക  (1 hour ago)

വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം  (2 hours ago)

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു  (3 hours ago)

മഴ ശക്തിപ്രാപിക്കുന്നു .... കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യത  (3 hours ago)

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (7 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (7 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (7 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (7 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (8 hours ago)

Malayali Vartha Recommends