പുതുതായി വാങ്ങിയ കാര്‍ ക്ഷേത്രത്തില്‍ പൂജിക്കുന്നതിനിടെ മുന്നോട്ടുപാഞ്ഞ് തൂണില്‍ ഇടിച്ച് തകര്‍ന്നു
പുതുതായി വാങ്ങിയ കാര്‍ ക്ഷേത്രത്തില്‍ പൂജിക്കുന്നതിനിടെ മുന്നോട്ടുപാഞ്ഞ് തൂണില്‍ ഇടിച്ച് തകര്‍ന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നെങ്കിലും വാഹനത്തിനുള്ളിലും സമീപത്തുമുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ ശ്രീമുഷ്നം പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിലാണ് സുധാകരന് എന്നയാള്‍ പുത്തന്‍ കാറുമായി എത്തിയത്. പൂജയ്ക്കുശേഷം പൂജാരിക്ക് ആശീര്‍വദിക്കാനായി കാര്‍ അല്പം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
സുധാകരന് തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. ബ്രേക്കിന് പകരം ആക്സിലലേറ്ററില്‍ കാലമര്‍ത്തിയതാണ് പ്രശ്നമായത്. കാര്‍ വേഗത്തില്‍ മുന്നോട്ടുപാേയതോടെ ഭയന്നുപോയ സുധാകരന്റെ കാല് വീണ്ടും ആക്സിലലേറ്ററില്‍ അമര്‍ന്നു. ഇതോട കാര്‍ ശരവേഗത്തില്‍ മുന്നോട്ടുപോയി. വാഹനത്തിന് വെളിയില്‍ നിന്ന് സുധാകരനുമായി സംസാരിച്ചുകൊണ്ടുനിന്നയാള്‍ കാറില്‍ പറ്റിപ്പിടിച്ച് കിടക്കുന്നതും മറ്റൊരാള്‍ പുറകേ ഓടുന്നതും വീഡിയോയില്‍ കാണാം.പടിക്കെട്ടുകളിലൂടെ മുന്നോട്ടുപാഞ്ഞ കാര്‍ കുറച്ചകലെയുള്ള തൂണില്‍ ഇടിച്ചാണ് നിന്നത്.
ഇതിന് സമീപത്തും ആളുണ്ടായിരുന്നെങ്കിലും അവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു. ഇടിച്ച തൂണിനും കേടുപാടുകളുണ്ട്. സംഭവസമയം ക്ഷേത്രത്തില്‍ ഭക്തര്‍ അധികമില്ലാതിരുന്നത് രക്ഷയായി. അല്ലെങ്കില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുമായിരുന്നു. ഏറെനാളത്തെ ആഗ്രഹത്തിനൊടുവില്‍ കഴിഞ്ഞദിവസമാണ് ഇയാള്‍ കാര്‍ വാങ്ങിയത്. സുധാകറിന് കാര്‍ നന്നായി ഓടിക്കാന്‍ അറിയുമായിരുന്നോ എന്ന സംശയമുണ്ട്.
https://www.facebook.com/Malayalivartha