ആ വീട്ടില്‍ കാരുണ്യപ്രവര്‍ത്തനത്തിന് തിരിതെളിഞ്ഞു
ഫുട്ബാള്‍ താരം എം പി സക്കീര്‍ അരീക്കോട് പത്തനാപുരം പാലത്തിന് സമീപമുള്ള തന്റെ വീട് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കാമെന്ന് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.
നാട്ടിലും പുറം നാട്ടിലുമുള്ള ധാരാളം ആളുകള്‍ ഇതിനെ അഭിനന്ദിച്ചും അംഗീകരിച്ചും മുന്നോട്ടു വന്നിരുന്നു.
ഇപ്പോള്‍ ഇതാ ആ വീട്ടില്‍ ലൈറ്റുകള്‍ അണയുന്നതിനു മുമ്പേ കാരുണ്യപ്രവര്‍ത്തനത്തിന് തിരികൊളുത്തിയിരിക്കുന്നു.
കോവിഡ് മൂലം ജോലി ഇല്ലാതായ അരീക്കോടും പരിസരത്തുമുള്ള 130 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് നല്‍കിയാണ് താരം തന്റെ വാക്ക് പാലിച്ചത്.
എം പി സക്കീര്‍ എന്ന മാനുപ്പ പന്ത് തട്ടിവളര്‍ന്ന ചക്കംതൊടുവിലെ പിള്ളേരുടെ സഹകരണത്തോടെയാണ് അദ്ദേഹം കിറ്റ് വിതരണം നടത്തിയത്.
ഇത് കേരള ഫുട്ബോള്‍ ആരാധകര്‍ക്ക് മുഴുവന്‍ അഭിമാനിക്കാവുന്ന നിമിഷമാണ്.
https://www.facebook.com/Malayalivartha