ഡ്രോണ്‍ കണ്ടു, കൂട്ടംകൂടി മീന്‍പിടിത്തം, മദ്യപാനം നടത്തിയവരെ പിടികൂടി
കറുകച്ചാലില്‍ ലോക്ഡൗണ്‍ ലംഘിച്ച് സംഘം ചേര്‍ന്ന് മീന്‍പിടിച്ചവര്‍ പൊലീസ് എത്തുമ്പോള്‍ കടന്നുകളഞ്ഞു. എന്നാല്‍ വാകത്താനം പൊലീസ് യുവാക്കളെ ഡ്രോണ്‍ ഉപയോഗിച്ച് കുടുക്കി. തോട്ടയ്ക്കാട് സ്കൂളിന് എതിര്‍വശത്ത് പെരുവേലി പാലത്തില്‍ ഇന്നലെ വൈകിട്ട് 3.30-ന് കൂട്ടം കൂടി ചൂണ്ടയിട്ടവരെയാണ് ഡ്രോണ്‍ കുടുക്കിയത്. ദിവസങ്ങളായി സ്ഥലത്ത് കൂട്ടം കൂടി ഇരുന്ന് മദ്യപാനവും ചൂണ്ടയിടലും നടന്നു വരികയായിരുന്നു. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതിയും ലഭിച്ചിരുന്നു.
ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തി സംഘത്തെ പിടികൂടാന്‍ പൊലീസ് തീരുമാനിച്ചത് പൊലീസ് എത്തുമ്പോള്‍ സംഘം കടന്നുകളയുന്നത് പതിവായതോടെയാണ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തില്‍ നിന്നു യുവാക്കള്‍ ധരിച്ച വസ്ത്രങ്ങളുടെ നിറം വരെ പൊലീസ് തിരിച്ചറിഞ്ഞു. ഈ വിവരങ്ങള്‍ പട്രോളിങ് സംഘത്തിനു കൈമാറിയായിരുന്നു ഓപ്പറേഷന്. പാലത്തിന്റെ ഇരുവശത്തും ഒരേ പോലെ പൊലീസ് ജീപ്പുകള്‍ കുറുകെ ഇട്ട് വഴി തടഞ്ഞാണ് ഇവരെ പിടികൂടിയത്.
പിടികൂടിയ പ്രതികള്‍ക്കെതിരെ ലോക്ഡൗണ്‍ ലംഘിച്ച് അനധികൃതമായി സംഘം ചേര്‍ന്നതിനും പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരവും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. വാകത്താനം സിഐ കെ.പി.ടോംസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha