Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കേന്ദ്രം ആലോചിക്കുന്നത്... കോവിഡ് വ്യാപനം തടയാന്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ 14നു ഒറ്റയടിക്ക് പിന്‍വലിക്കില്ല... രോഗബാധ രൂക്ഷമായ മേഖലകളില്‍ പ്രാദേശികനിയന്ത്രണം തുടരും

06 APRIL 2020 08:40 AM IST
മലയാളി വാര്‍ത്ത

ഏപ്രില്‍ 14നാണ് നിലവില്‍ ലോക്ക് ഡൌണ്‍ അവസാനിക്കേണ്ടത്. ഇതിനിടെ, ലോക്ക് ഡൌണിനെ കുറിച്ച് ലോകാരോഗ്യ സംഘടന(ണഒഛ) പുറത്തിറക്കിയ നടപടിക്രമങ്ങളും പ്രോട്ടോക്കോളും എന്ന പേരില്‍ ഒരു ചിത്രം വൈറലായിട്ടുണ്ട്. ഇന്ത്യ ഇതേ നിര്‍ദേശം പിന്തുടരുന്നതായും ലോക്ക് ഡൌണ്‍ ജൂണ്‍ വരെ നീളുമെന്നും ഈ വൈറല്‍ സന്ദേശത്തില്‍ പറയുന്നു. മഹാമാരിയെ പിടിച്ചുകെട്ടാന്‍ നാല് ഘട്ടത്തിലുള്ള ലോക്ക് ഡൌണ്‍ ഇന്ത്യ പിന്തുടരും എന്നാണ് ഈ ചിത്രം ഷെയര്‍ ചെയ്യുന്ന പലരും അവകാശപ്പെടുന്നത്. ഇതുപ്രകാരം ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ ജൂണ്‍ 10 വരെ നീളും. നാലാംഘട്ട ലോക്ക് ഡൌണ്‍ മെയ് 25 മുതല്‍ ജൂണ്‍ 10 വരെയായിരിക്കും എന്നും ചിത്രത്തില്‍ നല്‍കിയിരിക്കുന്നു. കൊവിഡ് 19 രോഗികളുടെ അനുപാതം പൂജ്യം ആയാല്‍ മാത്രമേ ഇതിനിടെ ലോക്ക് ഡൌണ്‍ പിന്‍വലിക്കാവൂ എന്നും ചിത്രം പറയുന്നു. എന്നാല്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യ വിഭാഗം വ്യക്തമാക്കി. 'ലോക്ക് ഡൌണിനെ സംബന്ധിച്ച് ണഒഛയുടെ ഇത്തരമൊരു പ്രോട്ടോക്കോള്‍ ഒരു രാജ്യവും പിന്തുടരുന്നില്ലെന്ന് അവര്‍ ഇന്ത്യ ടുഡേയോട് വ്യക്തമാക്കി.

കോവിഡ് വ്യാപനം തടയാന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ 14നു ഒറ്റയടിക്ക് പിന്‍വലിക്കില്ല. രോഗബാധ രൂക്ഷമായ മേഖലകളില്‍ പ്രാദേശികനിയന്ത്രണം തുടരും. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങി രാജ്യത്തിന്റെ പലഭാഗത്തും രോഗം അതിവേഗം പടരുന്ന പശ്ചാത്തലത്തിലാണിത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൌണ്‍ ഏപ്രില്‍ 14-ാം തിയതിയാണ് അവസാനിക്കുക. ലോക്ക് ഡൌണ്‍ നീട്ടില്ലെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്ക് ഡൌണ്‍ നീട്ടുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചന നടത്തിയിട്ടില്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ അത്ഭുതമുളവാക്കുന്നു എന്നുമായിരുന്നു അദേഹത്തിന്റെ പ്രതികരണം.
ചൈനയിലേതിന് സമാനമായി കൂടുതല്‍ ദിവസത്തേക്ക് ഇന്ത്യയും ലോക്ക് ഡൗണ്‍ നീട്ടിയേക്കും എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 700 കടക്കുന്നു. തമിഴ്‌നാട്ടില്‍ 571 പേര്‍ക്കും ഡല്‍ഹിയില്‍ 503 പേര്‍ക്കും ഇതിനകം രോഗം കണ്ടെത്തി. ഭോപ്പാല്‍, ഇന്‍ഡോര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലും സ്ഥിതി ഗുരുതരമാണ്. അവശ്യവസ്തുക്കളും സേവനങ്ങളും ഏതൊക്കെയാണെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് ആഭ്യന്തരസെക്രട്ടറി എ കെ ഭല്ല വ്യക്തമാക്കി. നാലാഴ്ച തുടര്‍ച്ചയായി പുതിയതായി രോഗം സ്ഥിരീകരിക്കാതിരുന്നാല്‍ മാത്രമേ നിയന്ത്രണം പൂര്‍ണമായി ഒഴിവാക്കാനാവൂ.

രോഗവ്യാപനമുള്ള മേഖലയില് അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ രേഖയില്‍ പറഞ്ഞു. എച്ച്വണ്‍ എന്‍വണ്‍ പടര്‍ന്ന മാതൃകയിലാണ് കോവിഡ് വ്യാപിച്ചത്. അതിനാല്‍ രാജ്യമെമ്ബാടും രോഗം പടരാന് സാധ്യതയില്ല. വ്യത്യസ്ത മേഖലകളില്‍ വെവ്വേറെ സമീപനം വേണ്ടിവരും. അതിര്‍ത്തി അടയ്ക്കല്‍, രോഗബാധ രൂക്ഷമായ മേഖലകളിലുള്ളവര്‍ പുറത്തേക്ക് പോകുന്നത് തടയല്‍, പൊതുഗതാഗതം നിര്‍ത്തിവയ്ക്കല്‍, വിദ്യാഭ്യാസസ്ഥാപനങ്ങളും ഓഫീസുകളും അടച്ചിടല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ മാര്‍ഗരേഖയിലുണ്ട്.
വ്യോമയാന കമ്ബനികള്‍ക്ക് 14നുശേഷമുള്ള ദിവസങ്ങളിലേക്ക് ആഭ്യന്തര ടിക്കറ്റ് ബുക്കിങ് നടത്താമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. സ്വകാര്യ കമ്ബനികള്‍ 15 മുതലുള്ള ടിക്കറ്റുകള്‍ നല്‍കുമ്‌ബോള്‍ എയര്‍ഇന്ത്യ മെയ് ഒന്ന് മുതല്‍ മാത്രമേ ബുക്കിങ് എടുക്കുന്നുള്ളൂ. 14 നുശേഷമുള്ള ദിവസങ്ങളിലെ ബുക്കിങ് നടക്കുന്നുണ്ടെന്ന് റെയില്‍വേ വ്യക്തമാക്കി.
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന് തെളിവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വ്യക്തമാക്കി. വായുവിലൂടെ പകരുന്നെങ്കില് വൈറസ് ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവര്ക്കും രോഗം ഉണ്ടാകേണ്ടതായിരുന്നു. ഇവര്‍ ചികിത്സയില് കഴിഞ്ഞ ആശുപത്രികളിലെ മറ്റുരോഗികള്ക്കും രോഗം പടരേണ്ടതായിരുന്നുവെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (17 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (47 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (54 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends