Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നെല്ലിയാമ്പതി തോട്ടം മേഖലയിലെ ലോക്ക്ഡൗണ്‍ ഇളവ്; 55 % പേര്‍ ജോലിക്കെത്തി

07 APRIL 2020 11:13 AM IST
മലയാളി വാര്‍ത്ത

കോവിഡ് 19 രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണില്‍ തോട്ടം മേഖലയ്ക്ക് ഇളവ് അനുവദിച്ചപ്പോള്‍ സ്ഥിരം തൊഴിലാളികളില്‍ 55 % പേരും ഇന്നലെ ജോലിക്കെത്തി. അതേസമയം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെഫ്ഡിസിയുടെ (കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍) എസ്റ്റേറ്റുകള്‍ ഇന്നലെ പ്രവര്‍ത്തിച്ചില്ല.

പ്രധാനപ്പെട്ട തോട്ടങ്ങളായ എ.വി.ടി എസ്റ്റേറ്റിലെ 423 തൊഴിലാളികളും പോബ്‌സണ്‍ എസ്റ്റേറ്റിലെ 223 പേരും ചന്ദ്രാമല എസ്റ്റേറ്റിലെ 185 പേരും പൂത്തുണ്ട് എസ്റ്റേറ്റിലെ 15 പേരും പുല്ലാല എസ്റ്റേറ്റിലെ 11 പേരും മറ്റ് ഏതാനും എസ്റ്റേറ്റുകളിലെ 50 പേരും ജോലിക്കെത്തിയെന്നാണു കണക്ക്. അങ്ങനെ നെല്ലിയാമ്പതി തോട്ടങ്ങളില്‍ ആകെ ജോലിചെയ്യുന്ന 1650 പേരില്‍ 900 പേര്‍ ഇന്നലെ ജോലിക്കെത്തിയെന്നാണു കണക്ക്.

ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ സഹായവും സ്വകാര്യ എസ്റ്റേറ്റുകളുടെ സഹായവും ലഭിച്ചതിനാല്‍ പട്ടിണിയില്ലാതെ 15 ദിവസം കഴിച്ചുകൂട്ടാനായെങ്കിലും മറ്റ് ചെലവുകളെല്ലാം മുടങ്ങിക്കിടക്കുകയായിരുന്നു. പ്രധാനമായും തേയില കൊളുന്ത് നുള്ളിയെടുക്കുന്ന ജോലിയാണ് ഇന്നലെ തുടങ്ങിയത്. യഥാസമയം നുള്ളിയെടുക്കാന്‍ കഴിയാതെ പോയതോടെ തേയില കൊളുന്ത് മൂത്ത് പോയത് എസ്റ്റേറ്റുകള്‍ക്കു നഷ്ടം വരുത്തിയിരുന്നു. എ.വി.ടി തേയില ഫാക്ടറിയും പോബ്‌സ് ഗ്രൂപ്പ് ഫാക്ടറിയും ഇന്നലെ തുറന്നവയില്‍ ഉള്‍പ്പെടുന്നു.

കോവിഡ് 19 രോഗവ്യാപനം തടയാനുള്ള നിബന്ധനകള്‍ പാലിച്ചാണു തൊഴിലാളികളുടെ ജോലി. സാമൂഹിക അകലം പാലിച്ചും മുഖാവരണം ധരിച്ചുമായിരുന്നു തൊഴില്‍. തേയില ശേഖരണവും കാപ്പിത്തോട്ടത്തില്‍ ജലസേചനവും ഫാക്ടറിയിലെ ഉല്‍പാദനവും ഉള്‍പ്പെടെ അടിയന്തര സ്വഭാവമുള്ള തൊഴിലുകള്‍ മാത്രമേ ചെയ്യാന്‍ അനുവാദമുള്ളൂ. ഇന്ത്യാ-ശ്രീലങ്ക കരാര്‍ പ്രകാരം ശ്രീലങ്കന്‍ അഭയാര്‍ഥികളെ സംരക്ഷിക്കാന്‍ കൂടി ലക്ഷ്യമിട്ട് 30 വര്‍ഷം മുന്‍പ് ആരംഭിച്ചതാണ് പകുതിപ്പാലത്തെ കെഎഫ്ഡിസിയുടെ നിയന്ത്രണത്തിലുള്ള എസ്റ്റേറ്റ്.

പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്ത റോസറി എസ്റ്റേറ്റും, മീരാഫ്‌ലോഴ്‌സ്, പോത്തുമല, ബിയാട്രിസ് എന്നീ എസ്റ്റേറ്റുകളും കെഎഫ്ഡിസിയുടെ മേല്‍നോട്ടത്തില്‍ നടന്നുവരികയാണ്. എന്നാല്‍ മുന്നൂറിലധികം തൊഴിലാളികളുള്ള ഈ എസ്റ്റേറ്റുകള്‍ ഇന്നലെ പ്രവര്‍ത്തിച്ചില്ല. വറുതിയിലായ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കാന്‍ വനംവകുപ്പ് നടപടിയില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അടച്ചിട്ട തോട്ടങ്ങളില്‍ അത്യാവശ്യമായി ചെയ്യേണ്ട ജോലികളൊന്നും ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (51 minutes ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (1 hour ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (1 hour ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (1 hour ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (1 hour ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (2 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (3 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (4 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (4 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (4 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (4 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (4 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (4 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (5 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (5 hours ago)

Malayali Vartha Recommends