ലോക്ക്ഡൗണിനെ തുടര്‍ന്ന് ബോറടിച്ച പതിനേഴുകാരന് സുഹൃത്തിനെ വീട്ടിലെത്തിക്കാന്‍ ശ്രമിച്ചത് സിനിമാരംഗങ്ങളെ വെല്ലുന്ന തിരക്കഥയൊരുക്കിയിട്ട്... ഒടുവില്‍
ലോക്ക്ഡൗണിനെ തുടര്‍ന്ന് കളിയും തമാശയും പുറത്തെ കറക്കവുമൊന്നുമില്ലാതെ ബോറടിച്ച പതിനേഴുകാരന് സുഹൃത്തിനെ വീട്ടിലെത്തിക്കാന്‍ ശ്രമിച്ചത് സിനിമാരംഗങ്ങളെ വെല്ലുന്ന തിരക്കഥയൊരുക്കിയിട്ട് .മംഗളൂരു നഗര മധ്യത്തില്‍ ബല്‍മട്ട ആര്യസമാജം റോഡിലെ ഒരു ഫ്ലാറ്റിലാണു സംഭവം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് ഒരാളെയല്ലാതെ ഫ്ലാറ്റിലെ സെക്യൂരിറ്റി പുറത്തേക്കു വിടില്ല. ആ ഉത്തരവാദിത്തം അച്ഛന് മകനു കൈമാറിയില്ല. കൂട്ടുകാരെ ആരെയെങ്കിലും വീട്ടിലേക്കു വരുത്താമെന്നു വച്ചാലോ, പുറമേ നിന്ന് ആര്‍ക്കും പ്രവേശനവുമില്ല.
ഒറ്റയ്ക്കിരുന്നു മടുത്ത പയ്യന് ഒടുവില്‍ കൂട്ടുകാരനെ കൂട്ടിക്കൊണ്ടു വരാന്‍ തന്നെ തീരുമാനിച്ചു. പാണ്ഡേശ്വരത്തുള്ള സമപ്രായക്കാരനായ ചങ്ങാതിയെ വിളിച്ചു വരുത്തി. വീട്ടിലെ വലിയ ട്രോളി ബാഗില്‍ കക്ഷിയെ പായ്ക്ക് ചെയ്തു. സെക്യൂരിറ്റിയുടെ മുന്നിലൂടെ ബാഗും വലിച്ച് അകത്തു കയറി ലിഫ്റ്റിന് അരികിലെത്തി. ലിഫ്റ്റും കാത്തു നില്ക്കുമ്പോഴാണു ബാഗ് തനിയെ അനങ്ങുന്നത് അടുത്തുണ്ടായിരുന്ന മറ്റൊരാളുടെ ശ്രദ്ധയില്‍പെട്ടത്. ഇതോടെ സംശയം തോന്നിയ താമസക്കാരും സെക്യൂരിറ്റിയും ചേര്‍ന്നു ബാഗ് തുറന്നപ്പോള്‍ അകത്ത് ഒരു പയ്യന് ചുരുണ്ടിരിക്കുന്നു
പൊലീസിനെ വിളിച്ചു വരുത്തി ഇരുവരെയും കൈമാറി. സ്റ്റേഷനിലെത്തിച്ച പൊലീസ് ഇവരെ താക്കീതു ചെയ്തു. ലോക്ഡൗണ്‍ ലംഘിച്ചതിനു കേസ് റജിസ്റ്റര്‍ ചെയ്തു വിട്ടയച്ചു.
സംഭവ സ്ഥലത്തെത്തിയ പോലീസ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത് മടങ്ങുകയും ചെയ്തു. പിന്നീട് രണ്ട് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കേസെടുക്കാതെ വിട്ടയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന വിവരം. രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലുള്ളപ്പോഴാണ് അപ്പാര്‍ട്ട്മെന്റിലുള്ളവരെ കബളിപ്പിച്ച് സുഹൃത്തിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പിടിയിലാവുന്നത്.
https://www.facebook.com/Malayalivartha