ആശങ്കയുടെ മുള് മുനയില്‍ ലോകം ; ഒരു കിലോമാറ്റര്‍ അകലെവരെ എത്തി കാട്ടുതീ; ആ വന്‍ ദുരന്തത്തിന്റെ വക്കില്‍ വീണ്ടും ചൊര്‍ണോബില്‍ ആണവ നിലയം; ആശങ്കയോടെ ലോക രാജ്യങ്ങള്‍
കൊറോണാ വൈറസിന്റെ വ്യാപനത്തില്‍ നിശബ്ദമായ ലോക ജനത മറ്റൊരു അപകടം കൂടി മുന്നില്‍ കാണുകയാണ്. 1986 ഏപ്രില്‍ 26 നാണ് ലോകം ഭയന്നിരുന്ന ആ അപകടം സംഭവിച്ചത്. ആണവ നിലയങ്ങളുടെ തകര്‍ച്ച സൃഷ്ടിക്കുന്ന ദുരന്തവ്യാപ്തി അന്നാണ് മനുഷ്യന് ആദ്യമായി ചൊര്‍ണോബിലിന്റെ തകര്‍ച്ചയിലൂടെ അനുഭവിച്ചറിഞ്ഞത്. ചൊര്‍ണോബില്‍, അന്ന് യുഎസ്എസ്ആറിന്റെ കീഴിലായിരുന്നു. ഇന്ന് യുഎസ്എസ്ആറില്ല. പകരം റഷ്യയും യുഎസ്എസ്ആറില്‍ നിന്ന് സ്വതന്ത്രരായ മറ്റ് ചില രാജ്യങ്ങളുമാണുള്ളത്. അതില്‍, ഉക്രൈനിന്റെ കീഴിലാണ് ഇന്ന് ചൊര്‍ണോബില്‍. ആണവദുരന്തത്തിന് ശേഷം വര്‍ഷങ്ങളോളും മനുഷ്യര്‍ കടന്നുചെല്ലാത്ത സ്ഥലമായിരുന്നു അവിടം. രാത്രികളില്‍ ചൊര്‍ണോബിലില്‍ മോഷ്ടിക്കാനായി കയറിയവര്‍ക്കും പിന്നീട് ആ മോഷണ മുതല്‍ വാങ്ങി ഉപയോഗിച്ചവര്‍ക്കും ക്യാന്‍സര്‍ വന്ന കഥയുണ്ട്. ഇന്നും ക്യാന്‍സറിന് കാരണമാകുന്ന ആണവവികിരണങ്ങളുടെ നിറകുടമാണ് ചൊര്‍ണോബില്‍. ഇന്ന് അതേ ചൊര്‍ണോബിലിന് ഒരു കിലോമീറ്റര്‍ അടുത്തുവരെ കാട്ടുതീ പടര്‍ന്നിരിക്കുന്നു എന്നുള്ള ഭയപ്പെടുത്തുന്ന വാര്‍ത്തയാണ് ഉക്രൈനില്‍, നിന്നും പുറത്തുവരുന്നത്.
കൊറോണ തന്നെ ഒരു വലിയ ഭീഷണിയായി നില്ക്കുന്ന ഈ ഒരു സാഹചര്യത്തില്‍. ഈ സംഭവവും ഉക്രൈന് വലിയ ഭീണിയായി മാറിയിരിക്കുകയാണ്. ആണവനിലയത്തില്‍ കാട്ടുതീ എത്തിയാല്‍, ലോകം സാക്ഷ്യം വഹിക്കുക ഇതുവരെയും സംഭവിച്ചിട്ടില്ലാത്ത സംഭവവികാസങ്ങള്ക്കായിരിക്കും. അതിന് സമാനമായ സംഭവം ലോകം ഒരുവട്ടം അനുഭവിച്ചതാണ്. ചെര്‍ണോബിലിലെ തകര്‍ന്ന ആണവ നിലയത്തിന് തൊട്ടടുത്തുവരെ കാട്ടുതീ എത്തിക്കഴിഞ്ഞു. വെറും ഒരു കിലോമീറ്റര്‍ മാത്രമാണ് ഇപ്പോള്‍ കാട്ടുതീയും ആണവ നിലയവും തമ്മിലുള്ള ദൂരം എന്നുള്ളത് ലോക ജനതയുടെ തന്നെ നെഞ്ചിടിപ്പു കൂട്ടുകയാണ്. തീ വ്യാപിക്കുന്നത് വലിയ ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഏറ്റവും അപകടകരമായ കാര്യം എന്തെന്നാല്‍ പ്രദേശത്ത് ആണവ വികിരണ സാധ്യതയുണ്ടെന്നുള്ള അധികൃതരുടെ മുന്നറിയിപ്പാണ്. ആണവനിലയത്തെ നേരിട്ട് ബാധിക്കും മുന്‍പ് തീ അണയ്ക്കാന്‍ തീവ്ര ശ്രമം നടക്കുന്നുണ്ടെങ്കിലും അത് ഫലവത്താകുമോ ഇല്ലയോ എന്നുള്ള ആശങ്കയാണ് ഈ മണിക്കൂറുകളിലും ഉള്ളത്.
വടക്കന്‍ ഉക്രൈനിലാണ് ചെര്‍ണോബില്‍ ആണവ നിലയം. ലോകത്തിലെ ഏറ്റവും അപകടകരമായ മാലിന്യം സൂക്ഷിച്ചിരിക്കുന്ന പ്രദേശമാണ് ഇവിടം.അധികൃതര്‍ കരുതിയതിനേക്കാളും വലിയ കാട്ടുതീയാണിത്. ആദ്യത്തെ കാട്ടുതീ 34000 ഹെക്ടര്‍ പ്രദേശം വിഴുങ്ങി. അതേസമയം ചെര്‍ണോബിലിന് തൊട്ടടുത്ത് രൂപപ്പെട്ട രണ്ടാമത്തെ കാട്ടുതീ 12000 ഹെക്ടര്‍ പ്രദേശമാണ് വിഴുങ്ങിയത്.
എച്ച്ബിഒ യുടെ ചെര്‍ണോബില്‍ സീരീസ് വന്‍ വിജയമായതിന് ശേഷം ലോകത്താകമാനമുള്ള നിരവധി പേരാണ് ഇവിടം സന്ദര്‍ശിച്ചത്. 2018 ല്‍ 80000 പേരാണ് ഇവിടെയെത്തിയത്. 2019 ല്‍ സന്ദര്‍ശകരുടെ എണ്ണം ഇതിലും വലുതായിരുന്നു. അപകട മേഖലയിലെ പുല്ലിന് ഒരാള്‍ കഴിഞ്ഞ ഏപ്രില്‍ നാലിന് തീകൊടുക്കുകയായിരുന്നു. പിന്നീടിത് കത്തിപ്പടര്‍ന്നു. 300 ലേറെ അഗ്നിശമന സേനാംഗങ്ങളാണ് ഇപ്പോള്‍ തീയണക്കാന്‍ കഠിനാധ്വാനം ചെയ്യുന്നത്.അതേസമയം ഉക്രൈനില്‍ 3,102 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത് ഇതില്‍ 93 പേരാണ് മരണത്തിനു കീഴടങ്ങിയത്.
https://www.facebook.com/Malayalivartha