Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ്... ദില്ലിയിലേക്ക് വിനോദയാത്ര പോയ ഇവര്‍ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സഞ്ചരിച്ച ട്രെയിനില്‍... ഹൗസ് സര്‍ജന്മാരുടെ പരിശോധന നടത്തിയ ആറ് മെഡിക്കല്‍ കോളേജ് അധ്യാപകര്‍ ക്വാറന്റൈനില്‍

22 APRIL 2020 12:45 PM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിരോധ നേട്ടങ്ങള്‍ക്കിടയിലും ഇനിയുമേറെ ജാഗ്രത പാലിക്കണമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ പുറത്തുവന്ന രോഗികളുടെ കണക്ക്. രോഗമുക്തി നേടിയവരെക്കാള്‍ കൂടുതല്‍ പോസീറ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് . കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ യാണ് വീണ്ടും ബാധിച്ചവരുടെ നിരക്ക് 19 വരെ എത്തുന്നത് കനത്ത ആശങ്കയില്‍ തന്നെയാണ് ജാനാമിപ്പോള്‍

ഇപ്പോള്‍ ലഭിക്കുന്ന റിപോര്‍ട്ടുകള്‍ പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ്. മാര്‍ച്ചില്‍ ദില്ലിയിലേക്ക് വിനോദയാത്ര പോയ ഇവര്‍ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സഞ്ചരിച്ച ട്രെയിനിലാണ്. ഹൗസ് സര്‍ജന്മാരുടെ പരിശോധന നടത്തിയ ആറ് മെഡിക്കല്‍ കോളേജ് അധ്യാപകരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

. ഇന്നലെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരില്‍ 10 പേര്‍ക്കും പാലക്കാട് നാലുപേര്‍ക്കും കാസര്‍കോട് മൂന്ന് പേര്‍ക്കും, കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറമെ ബീച്ച് ജനറല്‍ ആശുപത്രി, വടകര, നാദാപുരം, കൊയിലാണ്ടി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കൊവിഡ് പരിശോധനയ്ക്കുള്ള സ്രവ സാമ്പിളുകള്‍ ശേഖരിക്കാന്‍ സൗകര്യം. കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ കൊവിഡ് പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആംബുലന്‍സ് ഉപയോഗിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

മെഡിക്കല്‍ കോളേജില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 2 കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് ജില്ലയില്‍ ഇന്ന് രോഗമുക്തി. ഇതോടെ ആകെ 11 കോഴിക്കോട് സ്വദേശികളും 2 കണ്ണൂര്‍ സ്വദേശികളും 2 കാസര്‍ഗോഡ് സ്വദേശികളും ജില്ലയില്‍ രോഗമുക്തരായി. 9 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി തുടരുന്നത്. 20 കോഴിക്കോട് ജില്ലക്കാരും 4 ഇതര ജില്ലക്കാരുമാണ് ജില്ലയില്‍ പോസിറ്റീവായി ഉണ്ടായിരുന്നത്.

ജില്ലയില്‍ ഇന്ന് 2291 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 17597 ആയി. ഇപ്പോള്‍ 5203 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതുതായി വന്ന 9 പേര്‍ ഉള്‍പ്പെടെ ആകെ 27 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. നാല് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

ജില്ലയില്‍ ക്ലസ്റ്റര്‍ ക്വറന്റൈന്‍ ചെയ്ത വാര്‍ഡിലുള്ള അര്‍ഹരായവര്‍ക്ക് റേഷന്‍ കടകള്‍ മുഖാന്തിരം നല്‍കുന്ന ഭക്ഷ്യധാന്യ കിറ്റുകള്‍ വളണ്ടിയര്‍മാര്‍ മുഖേന അവരവരുടെ വീടുകളില്‍ എത്തിച്ചു നല്‍കാനും നിര്‍ദ്ദേശം നല്‍കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ലോക്ക്ഡൗണ് കഴിയുന്നതുവരെ വാര്‍ഡ് ആര്‍.ആര്‍.ടികള്‍ ആവശ്യവസ്തുക്കള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വളണ്ടിയര്‍മാര്‍ മുഖാന്തിരം എത്തിച്ചു നല്‍കണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പുറമെ ആരോഗ്യവകുപ്പ് കണ്ടെത്തിയ കൊവിഡ് രോഗ സാധ്യത സംശയിക്കുന്നവര്‍ക്കും മേല്‍പറഞ്ഞ രീതിയില്‍ ആവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കണം.

ജില്ലയിലെ ഹോട്സ്പോട്ടുകള്‍ ആയി കണ്ടെത്തിയ പ്രദേശങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കാന്‍ തീരുമാനിച്ചു. ദുബായി നൈഫ് മാര്‍ക്കറ്റില്‍ നിന്നും തിരിച്ചെത്തിവര്‍ ലോക്ക്ഡോണ്‍ കഴിയുന്നതുവരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുവെന്ന് വാര്‍ഡ് ആര്‍.ആര്‍.ടി കള്‍ ഉറപ്പുവരുത്തണം.

വിദേശത്തുനിന്നും എത്തിയവരെ നിരീക്ഷണത്തില്‍ ആക്കുന്നതിനായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും സൗകര്യപ്രദമായ കെട്ടിടങ്ങള്‍ കണ്ടെത്തണം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും സ്വന്തം പരിധിയിലുള്ള പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കേണ്ടതാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ജില്ലയിലെ വിവിധ ഇടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന അഗതികളും അനാഥരുമായവരുടെ പുനരധിവസത്തിനായി ജില്ലയില്‍ മൂന്നു കെട്ടിടങ്ങള്‍ കണ്ടെത്തി. ഇവരില്‍ തൊഴില്‍ എടുക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍, അസാപ് ജില്ലാ ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന സമിതി രൂപീകരിച്ചു. കുടുംബശ്രീക്ക് മാസ്‌ക് നിര്‍മ്മാണത്തിനും സപ്ലൈകോക്ക് നല്‍കാനുള്ള തുണി സഞ്ചികള്‍ നിര്‍മ്മിക്കുന്നതിനുമായി തയ്യല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.

രോഗമുക്തിയുടേയും പോസിറ്റിവ് കേസിന്റെയും തോതില്‍ വന്നമാറ്റത്തില്‍ മാത്രമല്ല ആശങ്ക. പത്തനംതിട്ടയില്‍ രണ്ടാം ഘട്ടത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 62 കാരിക്ക് 42 ദിവസമായിട്ടും അസുഖം മാറിയിട്ടില്ല. ഇതുവരെ പരിശോധിച്ച ഇവരുടെ 20 സാമ്പിളുകളില്‍ 19 എണ്ണവും പോസിറ്റീവാണ്. ഒരു ഫലം മാത്രമാണ് നെഗറ്റീവ് ആയി വന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി  (11 minutes ago)

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു  (20 minutes ago)

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (7 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (7 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (7 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (7 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (8 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (8 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (8 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (8 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (9 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (9 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (9 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (11 hours ago)

Malayali Vartha Recommends