Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...


എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..


നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

കോവിഡിനെ നേരിടാന്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുമോ? മാര്‍ച്ച് 31നും ഏപ്രില്‍ 30 നും വിരമിച്ച ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ പണം കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം 57 ആക്കാന്‍ സര്‍ക്കാര്‍ ആലോചനയില്‍

14 MAY 2020 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം

' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ആലോചന സജീവമാകുന്നു.. മാര്‍ച്ച് 31നും ഏപ്രില്‍ 30 നും വിരമിച്ച ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ പണം കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് പെന്‍ഷന്‍ പ്രായം 57 ആക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നത്.

മദ്യത്തിന് 35 ശതമാനം വിലകൂട്ടിയതിനും ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതിനും പിന്നാലെ പെന്‍ഷന്‍ പ്രായം കൂട്ടാനാണ് ആലോചന. തമിഴ്‌നാട്ടില്‍ പെന്‍ഷന്‍ പ്രായം 59 ആക്കിയത് ഒരു മാതൃകയായി സര്‍ക്കാരിന് മുന്നിലുണ്ട്.

കോവിഡ് പ്രതിരോധിക്കാന്‍ ഒരു മാസത്തെ ശമ്പളം നല്‍കിയതിന്റെ പേരില്‍ പിണങ്ങി നില്‍ക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ കൈയിലെടുക്കാന്‍ പുതിയ തീരുമാനം വഴി കഴിയുമെന്ന് ധനവകുപ്പ് കരുതുന്നു. ധനമന്ത്രിയുടെ താതപര്യ പ്രകാരമാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. പക്ഷേ മുഖ്യമന്ത്രിക്ക് ഇതിനോട് യോജിപ്പില്ലെന്നാണ് വിവരം. അതേ സമയംഇന്നത്തെ സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന വ്യക്തമായ സന്ദേശം ധനമന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.

നേരത്തെയും ധനമന്ത്രി ഇത്തരമൊരു കാഴ്ചപ്പാടിലാണ് മുന്നോട്ടു പോയിരുന്നത്. കഴിഞ്ഞ ബജറ്റില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹം സമര്‍പ്പിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അംഗീകരിച്ചില്ല.

2018 ല്‍ പ്രളയം വന്നപ്പോള്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന ആശയം മുന്നോട്ടുവച്ചത് സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരുന്നു .എന്നാല്‍ സാലറി ചലഞ്ചിനോട് ജീവനക്കാര്‍ സഹകരിക്കാതെ വന്നപ്പോള്‍ നിര്‍ദ്ദേശം മാറ്റി വച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ തന്നെയാണ് ഇപ്പോള്‍ ഇക്കാര്യം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇടത് സംഘടനാ നേതാക്കള്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുമെന്ന പ്രചരണം നടത്തുന്നുണ്ട്. ഒരു മാസത്തെ ശമ്പളം നല്‍കിയ സ്വന്തം അണികളെ തൃപ്തിപ്പെടുത്താനുള്ള നീക്കം കൂടിയാണ് ഇത് . പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഇടത്-വലത് സംഘടനകള്‍ക്ക് ഒരേ അഭിപ്രായമാണുള്ളത്.

നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പിന്തുണയോടെയായിരുന്നു ഇത്. പെന്‍ഷന്‍ പ്രായം 58 ആക്കാനായിരുന്നു നീക്കം.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കാന്‍ തീരുമാനിച്ചതിലുള്ള വിഷമവും ജീവനകാര്‍ക്കുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ഇടഞ്ഞു നില്‍ക്കുകയാണെങ്കില്‍ തെരഞ്ഞടുപ്പില്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് സര്‍ക്കാരിനറിയാം. സര്‍ക്കാര്‍ ജീവനക്കാരാണ് എക്കാലവും ഇടതിന്റെ വോട്ടു ബാങ്ക്.

കെ എ എസ് നടപ്പിലാക്കുമ്പോള്‍ അതിന് മറുമരുന്നായി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ അത്തരം താത്പര്യങ്ങളിലൊക്കെ വിള്ളല്‍ വീഴ്ത്തുന്ന സംഭവങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്, എന്നിരുന്നാലും കോവിഡിനെ അതിജീവിക്കണമെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. അങ്ങനെ ചെയ്തില്ലെങ്കില്‍ പെന്‍ഷന്‍ കാരണം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാരിന് നേരിടാനാവില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (2 minutes ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (16 minutes ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (20 minutes ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (40 minutes ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (42 minutes ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (49 minutes ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (51 minutes ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (56 minutes ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (1 hour ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (1 hour ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (1 hour ago)

നെടുമ്പാശ്ശേരിയിലെ വാഹനാപകടം: പ്രതിയെ ബോസ്റ്റല്‍ സ്‌കൂളില്‍ പാര്‍പ്പിച്ചതിനെതിരെ മേജര്‍ രവി  (1 hour ago)

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം  (1 hour ago)

SARIN P പി. സരിന് വീണ്ടും അബദ്ധം ഒടുവിൽ മാപ്പുമായി എത്തി  (1 hour ago)

Malayali Vartha Recommends