അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബ്രസീലില്‍ 56 മരണം.... ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു
അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബ്രസീലില്‍ 56 പേര് മരിച്ചു, ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു.
തകര്‍ന്ന വീടുകളുടെയും പാലങ്ങളുടെയും റോഡുകളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ ജലനിരപ്പ് കുതിച്ചുയരുന്നത് അണക്കെട്ടുകള്‍ക്ക് ഭീഷണിയായിട്ടുണ്ട്.
കനത്തമഴയുടേയും പ്രകൃതിക്ഷോഭത്തിന്റേയും പശ്ചാത്തലത്തില്‍ മേഖലയില്‍ ഗവര്‍ണര്‍ എഡ്വാര്‍ഡോ ലെയ്റ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും മോശമായ ദുരന്തത്തെയാണ് നേരിടുന്നതെന്ന് ഗവര്‍ണര്‍ . രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ദുരിത ബാധിത മേഖലയ്ക്ക് എല്ലാ സഹായവും നല്‍കുമെന്ന് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ അറിയിച്ചു.
സംസ്ഥാനത്തെ പ്രധാന നദികളിലൊന്നായ ഗൈബ നദിയില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്കി. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മണ്ണിടിച്ചില്‍ അടക്കമുള്ള അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അപകടമേഖലകളില്‍ നിന്നും എത്രയും വേഗം മാറണമെന്ന് നിര്‍ദേശിച്ച് അധികൃതര്‍ .
"
https://www.facebook.com/Malayalivartha