ബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്കായി കേരളത്തില്‍ നിന്നും 28 ടെയ്രിനുകള്‍
ബംഗാള്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയതോടെ കേരളത്തില്‍ നിന്ന് അതിഥിത്തൊഴിലാളികളെ ബംഗാളില്‍ എത്തിക്കാനായി റെയില്‍വേ 28 ട്രെയിനോടിക്കാന്‍ വഴി തെളിഞ്ഞു.
അടുത്ത 30 ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 105 ട്രെയിനുകളാണ് ബംഗാളിലേക്ക് തൊഴിലാളികളുമായി മടങ്ങുക. കേരളത്തിലെ 11 സ്റ്റേഷനുകളില്‍ നിന്നാണ് പ്രത്യേക ട്രെയിനുകള്‍ പുറപ്പെടുക. ട്രെയിന്‍ ഓടിക്കുന്ന വിവരം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് പ്രഖ്യാപിച്ചത്.
ബംഗാളിലേക്ക് പ്രതിദിനം 105 ട്രെയിനുകളുടെ ആവശ്യം ഉണ്ടെന്നായിരുന്നു കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ പ്രതികരണം. ബംഗാള്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിനു തൊഴിലാളികളാണ് കേരളത്തില്‍ കുടുങ്ങി കിടക്കുന്നത്. മറ്റു സംസ്ഥാനങ്ങള്‍ എല്ലാം ട്രെയിനുകള്‍ക്ക് അനുമതി നല്‍കിയെങ്കിലും ബംഗാള്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല.
ട്രെയിന്‍ ഓടിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ പല ക്യാംപുകളിലും തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. കേരളത്തില്‍ നിന്ന് ഇതുവരെ ആകെ ഒരു ട്രെയിന്‍ മാത്രമാണ് ബംഗാളിലേക്കു സര്‍വീസ് നടത്തിയത്. തൊഴിലാളികളുടെ പ്രതിഷേധം വിവിധ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പ്രശ്നമായി തീര്‍ന്നതിനെ തുടര്‍ന്ന് തൊഴിലാളികളെ മടക്കി കൊണ്ടുപോകാന്‍ സര്‍ക്കാരുകള്‍ സഹകരിക്കണമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍ദേശിച്ചിരുന്നു. ഇതിനെ ആദ്യം രാഷ്ട്രീയമായി നേരിടാന്‍ ഒരുങ്ങിയ മമത സര്‍ക്കാര്‍ ഒടുവില്‍ കേന്ദ്ര സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു.
വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഇപ്രകാരമാണ്: കോട്ടയം 3, കോഴിക്കോട് 5, തിരൂര്‍ 5, കൊല്ലം 2, ആലപ്പുഴ 1, എറണാകുളം 5, തൃശൂര്‍ 1, തിരുവനന്തപുരം 2, കണ്ണൂര്‍ 2, തിരുവല്ല 1, പാലക്കാട് 1
https://www.facebook.com/Malayalivartha