Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

നെഞ്ചിടിപ്പേറ്റി മുല്ലപ്പെരിയാർ ഡാമിന്റെ സമീപത്ത് ഭൂചലനം; ഭൂകമ്പമാപിനിയിൽ 2.5 തീവ്രത; ഇനിയും കനത്ത മഴ തുടർന്നാൽ കുന്നുകളും മലകളും പോലും മലവെള്ളത്തിനൊപ്പം കുത്തിയൊലിച്ചേക്കാം; കരുതൽ പാലിക്കണ്ട സമയമെന്ന് അധികൃതരും മുന്നറിയിപ്പ് തരുന്നു...

20 MAY 2020 09:17 PM IST
മലയാളി വാര്‍ത്ത

മഹാപ്രളയവും ഉരുൾപൊട്ടലിന്റെ ദുരിതപ്പെയ്ത്തും കടന്ന് മാസങ്ങൾ കഴിയും മുൻപേ ഇടുക്കിയിൽ മഴ ശക്തമായിരുന്നു . കൊറോണക്കാലത്തോടൊപ്പം പ്രളയം കൂടി താങ്ങാൻ ജില്ലയ്ക്ക് കഴിയില്ല. തൊടുപുഴ മേഖലയിലാണ് ഇത്തവണ മഴ കൂടുതൽ ലഭിച്ചത്. ഇനിയും കനത്ത മഴ തുടർന്നാൽ കുന്നുകളും മലകളും പോലും മലവെള്ളത്തിനൊപ്പം കുത്തിയൊലിച്ചേക്കാം. കരുതൽ പാലിക്കണ്ട സമയമെന്ന് അധികൃതരും മുന്നറിയിപ്പ് തരുന്നു.

ഇപ്പോഴിതാ ആശക ഉയർത്തി മുല്ലപ്പെരിയാർ ഡാമിന്റെ സമീപ പ്രദേശങ്ങളിൽ വീണ്ടും ഭൂചലനം ഉണ്ടായിരിക്കുകയാണ് . ബുധനാഴ്ച വെളുപ്പിന് 3 മണിക്കാണ് ഭൂചലനം ഉണ്ടായത്. ഇടുക്കിയിലെ ഭൂകമ്പമാപിനിയിൽ 2.3 ഉം ആലടിയിൽ 2.5 ഉം കുളമാവിൽ 2 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിന്റെ സമീപ പ്രദേശങ്ങളിൽ വീണ്ടും ഭൂചലനം; ആശങ്കപ്പെടേണ്ടതില്ല എന്നന്വ അധികൃതർ വ്യക്തമാക്കുന്നത് മഴക്കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പാണ് ഏറ്റവും ആശങ്കയോടെ ജനങ്ങൾ ഉറ്റുനോക്കുന്നത്. ഇതോടൊപ്പം ഉരുൾപൊട്ടൽ, വൻമരങ്ങൾ കടപുഴകുന്നത്, മണ്ണിടിച്ചിൽ എന്നിവയും കുമളി മേഖലയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.വണ്ടിപ്പെരിയാർ നെല്ലിമലക്കവലയിൽ റോഡിൽ വെള്ളം കയറിയാൽ കുമളി–കോട്ടയം റൂട്ടിലെ ഗതാഗതം തടസ്സപ്പെടും.

വേനൽമഴ ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. അതിവർഷമുണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാൽ പ്രളയസാധ്യത മുന്നിൽക്കണ്ട് ഇപ്പോഴെ കരുതൽ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് പെരിയാറിന്റെ തീരത്തുള്ളവരുടെ ആവശ്യം.

142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ അനുവദനീയ സംഭരണ ശേഷി. 113.15 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ കാലങ്ങളിലൊന്നും ഈ സമയത്ത് ഇത്രയധികം വെള്ളമുണ്ടായിട്ടില്ല. അതിവർഷമാണ് വരാൻ പോകുന്നെന്ന സർക്കാരിന്റെ മുന്നറിയിപ്പ് കൂടി ആയതോടെ പെരിയാരിന്റെ തീരത്തുള്ളവർ ആശങ്കയിലാണ്.

മുൻ കാലങ്ങളിൽ അണക്കെട്ട് തുറന്നാൽ ജനങ്ങളെ പാ‍ർപ്പിച്ചിരുന്ന ഹാളുകളൊക്കെ ഇപ്പോൾ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളാക്കിയിരിക്കുകയാണ്. പകരം സംവിധാനം ഉടൻ ഉണ്ടാവണം എന്ന ആവശ്യം ഉയരുകയാണ്. പതിവായി ചെയുന്ന കാര്യങ്ങളിൽ പോലും ഇത്തവണ വീഴ്ചയുണ്ടായെന്ന പരാതിയും ഉയരുന്നുണ്ട്.

അതേസമയം മൂന്ന് മാസം മുമ്പുണ്ടായ പൊട്ടിത്തെറിയാലാണ് ഇടുക്കി അണക്കെട്ടിലെ രണ്ട് ജനറേറ്ററുകൾ തകരാറിലായിരുന്നു . ഒരെണ്ണം വാർഷിക അറ്റകുറ്റപണിയിലാണ്. ഇപ്പോൾ മൂന്ന് ജനറേറ്ററുകൾ വച്ച് മാത്രമാണ് വൈദ്യുതോൽപാദനം നടത്തുന്നത്. ഇതോടെ അണക്കെട്ടിൽ മുൻ വർഷത്തേക്കാളും 20 അടി ജലനിരപ്പ് കൂടിയിട്ടും പ്രയോജനമില്ലാത്ത സ്ഥിതിയായി. വൈദ്യുതി ഉൽപാദനം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ മഴ കനത്താൽ ഡാം തുറക്കുകയല്ലാതെ കെഎസ്ഇബിക്ക് മുന്നിൽ മറ്റ് വഴികളില്ല.

ഇടുക്കി അണക്കെട്ടിലെ കേടായ മൂന്ന് ജനറേറ്ററുകൾ ഉടൻ നന്നാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. ലോക്ക് ഡൗൺ മൂലം ചൈനയിൽ നിന്നുള്ള വിദഗ്ധരെ കൊണ്ടുവന്ന് പണി നടത്താനാകില്ല. നിലവിൽ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു.

ജലനിരപ്പ് 2373 അടിയിൽ എത്തിയാലെ ഡാമിൽ നിന്ന് പുറത്തേക്ക് വെള്ളം ഒഴുക്കി വിടാനാകൂ. ഇത് എത്തണമെങ്കിൽ ഇനി 30 അടി വെള്ളം കൂടണം. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച കാര്യങ്ങൾ തമിഴ്നാടുമായി ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പഠന പ്രകാരം സംസ്ഥാനത്തെ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ മുൻപന്തിയിലാണ് ജില്ല. 388.3 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് അതീവ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങൾ. ദേവികുളം, തൊടുപുഴ. ഉടുമ്പൻചോല താലൂക്കുകളിലാണ് അതീവ ജാഗ്രതാപ്രദേശങ്ങൾ.

പ്രളയകാലങ്ങളുടെ ഓർമയിൽ ഹൈറേഞ്ചിന് ഇത്തവണത്തെ മുന്നറിയിപ്പ് നെഞ്ചിടിപ്പ് കൂട്ടുന്നു. 2018ൽ മേഖലയിൽ നിന്ന് എല്ലാ പ്രദേശങ്ങളിലേക്കുമുള്ള റോഡുകളിൽ ഉരുൾപൊട്ടൽ ഉണ്ടാകുകയും വെള്ളം കയറുകയും ചെയ്തതോടെ കട്ടപ്പന ഒറ്റപ്പെട്ടുപോയിരുന്നു. കട്ടപ്പന - കുട്ടിക്കാനം പാതയിലെ ചപ്പാത്ത് പാലത്തിനു മുകളിൽ 10 അടിയോളം ഉയരത്തിൽ വെള്ളം പൊങ്ങി. ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്നതോടെ ചെറുതോണി പാലവും വെള്ളത്തിലായി. ഉരുൾപൊട്ടലുകളുടെ എണ്ണം പോലും തിട്ടപ്പെടുത്താൻ കഴിയാതെ വന്നു.2019ലും സമാനമായ സാഹചര്യമായിരുന്നു. കട്ടപ്പന നഗരസഭാ മേഖലയിൽ ഉൾപ്പെടെ ഒട്ടേറെ ഉരുൾപൊട്ടലുകൾ ഉണ്ടായി. പലരുടെയും വീടുകളും കൃഷികളും നശിച്ചു. മുളകരമേട്ടിൽ ഉരുൾപൊട്ടി 3 വീടുകളാണ് നശിച്ചത്. വിടി പടിയിലും തവളപ്പാറയിലും ഉപ്പുതറ മേഖലയിലും അഞ്ചുരുളി പ്രദേശങ്ങളിലും ഒട്ടേറെ ഉരുൾപൊട്ടലുകളുണ്ടായി. ചിലരെ മാറ്റിപ്പാർപ്പിക്കാൻ നടപടി ആയെങ്കിലും ഭൂരിഭാഗം ആളുകളും ഇപ്പോഴും അപകട ഭീഷണിയിലാണ്. മറ്റിടങ്ങളിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ് ഇവരിൽ പലരും.

ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം ദിശമാറി ഒഴുകുന്ന ചാലുകളും തോടുകളും പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികൾ കട്ടപ്പന നഗരസഭ ആരംഭിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് പൂർണമായി മണ്ണടിഞ്ഞ വിടി പടിയിലെ തോട് പൂർവ സ്ഥിതിയിലാക്കാനുള്ള ജോലികൾ പൂർത്തിയായി വരികയാണ്. തവളപ്പാറയിലെ ചാലുകൾ വൃത്തിയാക്കാനുള്ള ജോലികൾ അടുത്ത ദിവസം ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ആളുകളെ മാറ്റാനും മണ്ണുമാന്തി യന്ത്രങ്ങളുടെയും മറ്റും സേവനം ലഭ്യമാക്കാനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (2 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (3 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (3 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (3 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (3 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (5 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (6 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (7 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (7 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (7 hours ago)

Malayali Vartha Recommends