Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

11 FEBRUARY 2026 05:53 PM IST
മലയാളി വാര്‍ത്ത

രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ഗവ. സൈബർപാർക്കിലെ സഹ്യ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടന്നത്. കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കമ്മീഷൻ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിര രവീന്ദ്രൻ, റിസർച്ച് ഓഫീസർ എ. ആർ. അർച്ചന, ഡയറക്ടർ ഷാജി സുഗുണൻ ഐ.പി.എസ്, സൈബർപാർക്ക് എച്ച്.ആർ & മാർക്കറ്റിംഗ് മാനേജർ അനുശ്രീ എം , കോഴിക്കോട് ജുവനൈൽ വിംഗ് എ.എസ്.ഐ രതീഷ് പറക്കോട് , കമ്മീഷൻ ലോ ഓഫീസർ ചന്ദ്രശോഭ കെ. തുടങ്ങിയവർ സംസാരിച്ചു.

രാത്രിയാത്രകളിലെ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും പൊതുയിടങ്ങൾ സ്ത്രീകൾക്കായി സുരക്ഷിതമാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ കുടുംബാംഗങ്ങളുമായി ലൈവ് ലൊക്കേഷൻ പങ്കുവെക്കാനും ഫോണിൽ ആവശ്യത്തിന് ചാർജ് ഉണ്ടെന്ന് ഉറപ്പാക്കാനും ശ്രദ്ധിക്കണം. പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ് ഉചിതം. ടാക്സി ഉപയോഗിക്കുമ്പോൾ വാഹനം ലഭിക്കുന്ന മുറയ്ക്ക് അതിന്റെ നമ്പറും സാധ്യമെങ്കിൽ ഡ്രൈവറുടെ ഫോട്ടോയും ബന്ധുക്കൾക്ക് കൈമാറേണ്ടതാണ്. സുരക്ഷാ പ്രശ്നങ്ങൾ നേരിട്ടാൽ 112 എന്ന ഏകീകൃത നമ്പറിൽ ബന്ധപ്പെട്ടാൽ നാല് മിനിറ്റിനുള്ളിൽ സഹായമെത്തും. ട്രെയിൻ യാത്രക്കാർക്ക് 139 എന്ന നമ്പറിലൂടെ റെയിൽവേ പോലീസിന്റെ സഹായം തേടാം. വനിതാ സുരക്ഷയ്ക്കായി 181 (മിത്ര), 1091 (പിങ്ക് പോലീസ്) എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളും ഹൈവേ യാത്രക്കാർക്കായി 9747001099 എന്ന ശുഭയാത്ര നമ്പറും ലഭ്യമാണ്.

നിയമപരമായ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും പരിപാടിയിൽ വിശദീകരിച്ചു. അതിക്രമങ്ങൾ നടന്നാൽ പോലീസ് സ്റ്റേഷൻ പരിധി നോക്കാതെ തന്നെ 'സീറോ എഫ്.ഐ.ആർ' രജിസ്റ്റർ ചെയ്യാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. ജോലിസ്ഥലത്തെ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട്, കുട്ടികളുടെ പരാതികൾക്കായി 9477900200 എന്ന 'ചിരി' ഹെൽപ്പ് ലൈൻ എന്നിവയെക്കുറിച്ചും അവബോധം നൽകി.
യാത്രയ്ക്കിടയിൽ താമസം ആവശ്യമായി വന്നാൽ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയ്ക്ക് സമീപം കേരള സർക്കാർ ഒരുക്കിയിട്ടുള്ള 'എന്റെ കൂട്' പദ്ധതി പ്രകാരം കുറഞ്ഞ നിരക്കിൽ സുരക്ഷിതമായ മുറികൾ ലഭിക്കും. സ്ത്രീ സുരക്ഷ എന്നത് കേവലം വ്യക്തിപരമായ ജാഗ്രതയിൽ ഒതുങ്ങാതെ സമൂഹത്തിന്റെ ഉത്തരവാദിത്തമായി മാറണമെന്ന് അഡ്വ. പി. സതീദേവി ചടങ്ങിൽ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends