ബെവ് ക്യു ആപ്പിന്റെ മറവിൽ സംസ്ഥാനത്ത് വൻ അഴിമതി; സ്പ്രിങ്ക്ർ ഡാറ്റ നശിപ്പിച്ചു എന്ന കാര്യത്തിൽ വിശ്വാസമില്ല; ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്

ബെവ് ക്യു ആപ്പിന്റെ മറവിൽ സംസ്ഥാനത്ത് വൻ അഴിമതി നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തുവെന്ന് ചോദിച്ച അദ്ദേഹം നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ഐ ടി മിഷനേയോ സിഡിറ്റിനെയോ ഈ ദൗത്യം ഏൽപ്പിക്കണമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഈ കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എക്സ്സൈസ് മന്ത്രിക്ക് കത്ത് നൽകി.
ഒരു ടോക്കണ് 50 പൈസ വച്ച് കൊടുക്കുന്നത് എന്തിനെന്നും അദ്ദേഹം ആരാഞ്ഞു. ഐ ടി വകുപ്പിൽ അഴിമതി കൊടികുത്തി വാഴുന്നുവെന്നും അദ്ദേഹം പറഞ്ഞു,.മാത്രമല്ല സ്പ്രിങ്ക്ൾർ ഡാറ്റ നശിപ്പിച്ചുവെന്ന കാര്യത്തിൽ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഡിറ്റ് നടത്താൻ സർക്കാർ തയ്യറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡാറ്റ വാണിജ്യ ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha