പാലക്കാട് നിരോധനാജ്ഞ; കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; ജില്ലയിലുടനീളം നിരോധനാജ്ഞ ബാധകമാകും; ഇതോടെ ആളുകള്‍ ഒത്തുകൂടുന്നതിനും പൊതുസ്ഥലങ്ങളില്‍ അനാവശ്യമായി ഇറങ്ങിനടക്കുന്നതിനും നിയന്ത്രണമുണ്ടാകും

കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. ജില്ല കലക്ടറാണ് 144 പ്രഖ്യാപിച്ചത്. ജില്ലയിലുടനീളം നിരോധനാജ്ഞ ബാധകമാകും. ഇതോടെ ആളുകള്‍ ഒത്തുകൂടുന്നതിനും പൊതുസ്ഥലങ്ങളില്‍ അനാവശ്യമായി ഇറങ്ങിനടക്കുന്നതിനും നിയന്ത്രണമുണ്ടാകും.
പാലക്കാട് 44 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 13 പേര്‍ക്ക് രോഗം ഭേദമായി. ജില്ലയില്‍ നാഗലശേരി, തൃക്കടീരി, ശ്രീകൃഷ്ണപുരം, കടമ്ബഴിപുറം, മുതുതല, കാരാകുറുശ്ശി, കോട്ടായി, മുതലമട എന്നിവയാണ് ഹോട്ട്സ്പോട്ടുകള്‍.
ലോക്ഡൗണിെന്‍റ ഇളവുകള്‍ വന്നതോടെ ജില്ല സാധാരണ നിലയിലായിരുന്നു. എന്നാല്‍ നിരോധനാജ്ഞ വരുന്നതോടെ ഇതിെനല്ലാം കര്‍ശന നിയന്ത്രണമുണ്ടാകും. ലോക്ഡൗണിന് സമാനമായ വാഹന പരിശോധനയുണ്ടാകുമെന്നാണ് വിവരം. എന്നാല്‍ പൊതു പരീക്ഷകള്‍ തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
ജില്ലയില്‍ ശനിയാഴ്ച പതിനൊന്നുകാരിയുള്‍പ്പെടെ 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ കുവൈറ്റില്‍ നിന്നും വന്ന ഒരാള്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചതെന്നും ജില്ല ഭരണകൂടം അറിയിച്ചു. ജില്ലയില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.
അബൂദബി, ഗുജറാത്ത്, കാഞ്ചിപുരം എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തര്‍ക്കും മുംബൈയില്‍ നിന്നു വന്ന രണ്ടുപേര്‍ക്കും ചെന്നൈയില്‍ നിന്ന് വന്ന എട്ടു പേര്‍ക്കും വാളയാര്‍ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാള്‍ക്കും രോഗബാധിതെന്‍റ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ക്കുമാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. രണ്ടു പേര്‍ക്ക് രോഗം ബാധിച്ചതുമായി ബന്ധപ്പെട്ട വിവരം ലഭ്യമായിട്ടില്ല. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 12 പുരുഷന്മാരും ഏഴു സ്ത്രീകളുമാണ്.
ഒരു ആലത്തൂർ സ്വദേശിയും മങ്കര സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്. ജില്ലയിൽ എട്ട് ഹോട്സ്പോട്ടുകളാണ് ഉള്ളത്. കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ സർക്കാർ നിർദേശങ്ങൾ നിർബന്ധമായും പാലിക്കാൻ ജനങ്ങൾ സന്നദ്ധരാകണമെന്നും ജില്ലാ കലക്ടർ ഡി.ബാലമുരളി പറഞ്ഞു.
ലോക്ഡൗൺ ഇളവുകൾ വന്നതോടെ മറ്റു രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേർ ജില്ലയിലേക്ക് എത്തുന്നുണ്ട്. ഇതിൽ ഗർഭിണികളും വിദ്യാർഥികളും അടിയന്തര ചികിത്സ ആവശ്യമുള്ളവരും ജോലിക്ക് പോയവരും പഠനം പൂർത്തിയാക്കിയവരും എല്ലാം ഉൾപ്പെടുന്നു. ഇതുവരെ പാലക്കാട് ജില്ലയിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും 9400 ഓളം ആളുകൾ വന്നിട്ടുണ്ട്. ഇതുവരെ സമൂഹ വ്യാപനം ജില്ലയിൽ ഉണ്ടായിട്ടില്ലെന്നും കലക്ടർ പറഞ്ഞു.
https://www.facebook.com/Malayalivartha