കൊറോണക്കെതിരെ വാക്‌സിന്‍ വൈകുന്നു; വൈറസിനെ നശിപ്പിക്കാനുള്ള മാസ്‌കുമായി വിദഗ്ദര്‍; പുതിയ സംവിധാനം ഉടനെത്തുമെന്ന പ്രതീക്ഷയില്‍ ഗവേഷകര്‍

കൊറോണയില്‍ നിന്ന് രക്ഷനേടാന്‍ ലോകം മുഴുവനും നെട്ടോട്ടമോടുകയാണ്. ഇതിനെതിരെ ഒരു വാക്സിന് കണ്ടെത്തുന്നത് വരെ രോഗം പകരാതെ ശ്രദ്ധിക്കുകമാത്രമാണ് ഏക മാര്‍ഗ്ഗം. ഇതും ഒരു പരിധി വരെ മാത്രമേ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയു. വൈറസിനെ നശിപ്പിക്കാന്‍ കഴിയുന്ന ഫേയ്സ് മാസ്‌കുകള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.
'ഇന്ത്യാന സെന്റര്‍ ഫോര്‍ റീജനറേറ്റീവ് മെഡിസിന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ' ലാണ് ഇത്തരത്തിലൊരു ശ്രമം നടക്കുന്നത്. അണുബാധ തടയാന്‍ ഉപകരിക്കുന്ന ലഹലരൃേീരലൗശേരമഹ യമിറമഴല െകളില്‍ ഉപയോഗിക്കുന്ന ടെക്നിക് തന്നെയാണ് ഇതിലും.മാസ്‌കിന്റെ പ്രതലത്തിലൂടെ ഇലക്ട്രിക് കറന്റ് കടത്തി വിട്ടാണ് വൈറസിനെ ഉന്മൂലനം ചെയ്യുന്നത്.ഈ പരീക്ഷണം വിജയിക്കും എന്ന് തന്നെയാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ഇത് വിജയിച്ചാല്‍ കൊറോണ ഉള്‍പ്പെടെ പല വൈറസുകളെയും തടയാന്‍ സാധിക്കും എന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.
അതേസമയം കൊവിഡിനെതിരെയുള്ള യുദ്ധത്തില്‍ വിജയിക്കുമെന്നും വാക്സിന്‍ കണ്ടെത്തുമെന്നുമുള്ള പ്രതീക്ഷ പങ്കുവച്ച് ഇന്ത്യ രംഗത്തെത്തി. നീതി ആയോഗാണ് പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നത്. കൊവിഡിനെതിരായ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ തുടരുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ വാക്സിന്‍ വികസിപ്പിക്കുമെന്നുമായിരുന്നു നീതി ആയോഗ് അംഗം വി കെ പോള്‍ പറഞ്ഞത്. വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം
ശാസ്ത്രസാങ്കേതിക മേഖലയില്‍ നല്ല അടിത്തറയുള്ള രാജ്യമാണ് ഇന്ത്യ. പുതിയ കണ്ടുപിടുത്തങ്ങള്‍ക്കായി ഇവിടെ നിരന്തര ശ്രമം നടക്കുന്നുണ്ട്. 100 വാക്സിനുകള്‍ പരീക്ഷണത്തിലാണ്. വാക്സിന്‍ വികസനത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവന്‍ പറഞ്ഞു. അതുപോലെതന്നെ കൊറോണ വൈറസിനെതിരായ വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചെന്ന് വ്യക്തമാക്കി അമേരിക്കന്‍ കമ്പനി രംഗത്ത്. അമേരിക്കന്‍ ബയോ ടെക്നോളജി കമ്പനി യായ നോവാ വാക്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയയിലാണ് പരീക്ഷണം നടക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കി. ഈ വര്‍ഷം പ്രതിരോധ വാക്സിന്‍ പുറത്തിറക്കാനാകുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു. ആദ്യ ഘട്ടത്തില്‍ ഓസ്ത്രേലിയന്‍ നഗരങ്ങളായ മെല്‍ബണ്‍,ബ്രിസ്ബന്‍ എന്നിവിടങ്ങളിലെ 131 വളണ്ടിയര്‍ മാരിലാണ് പരീക്ഷണം നടത്തുക.
വക്സിന്റെ ആദ്യഘട്ട പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചതായി കമ്പനിയുടെ ഗവേഷണ വിഭാഗം തലവന്‍ ഡോ:ഗ്രിഗറി ഗ്ലെന്‍ പറഞ്ഞു. യുറോപ്യന്‍ രാജ്യങ്ങള്‍, ചൈന,അമേരിക്ക എന്നിവിടങ്ങളിലായി ഏകദേശം ഒരു ഡസനോളം പരീക്ഷണ വാക്സിനുകള്‍ അതിന്റെ പരിശോധനയുടെ
പ്രാരംഭ ഘട്ടത്തിലാണ്.കൊറോണ വൈറസിന്റെ പുറം ഭാഗത്തുള്ള സ്പൈക്ക് പ്രോട്ടീനെ തിരിച്ചറിയാന്‍ രോഗ പ്രതിരോധ സംവിധാനത്തെ
പരിശീലിപ്പിക്കുകയാണ് ഇവയില്‍ ഭൂരിഭാഗവും ചെയ്യുന്നത്.അതിലൂടെ അണുബാധയുണ്ടാകുമ്പോള്‍ ശരീരത്തെ പ്രതിരോധിക്കാന്‍ സജ്ജമാക്കാന്‍ കഴിയും.
https://www.facebook.com/Malayalivartha