ഉത്രയെ കൊന്ന നിന്നെയങ്ങു വിടുമെന്ന് കരുതിയോ? അഞ്ചല്‍ സ്വദേശിനി ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടിത്തിയ കേസിലെ പ്രതിയായ സൂരജിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു

അഞ്ചല്‍ സ്വദേശിനി ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടിത്തിയ കേസിലെ പ്രതിയായ സൂരജിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. പുനലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സൂരജിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൂരജിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാന്‍ ഇരിക്കെയാണ് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും അതിനാല്‍ പ്രതിയെ കസ്റ്റഡിയില്‍ വിടണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂരജിന്റെ കസ്റ്റഡി കാലവധി നീട്ടികൊണ്ട് കോടതി ഉത്തരവിട്ടത്.
അതേസമയം ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മയെയും സഹോദരിയെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തില്‍ കുടുംബത്തിന്റെ പങ്ക് സംബന്ധിച്ച വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്. ബാങ്ക് ലോക്കര്‍ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്.
പത്ത് പവന്‍ സ്വര്‍ണ്ണമാണ് ബാങ്ക് ലോക്കറില്‍ നിന്നും പോലീസ് കണ്ടെത്തിയത്. ബാങ്ക് ലോക്കറിന്റെ പരിശോധനക്ക് ശേഷം സൂരജിനെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
അത് മാത്രമല്ല സൂരജ് സ്ത്രീധനം കിട്ടിയ സ്വര്‍ണം കൊണ്ട് നയിച്ചിരുന്നത് അത്യാഡംബര ജീവിതം. നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതേക്കുറിച്ച് പൊലീസും അന്വേഷിക്കുന്നുണ്ട്. ഹോട്ടലുകളില്‍ മുറിയെടുത്ത് മദ്യപിക്കുന്നതാണ് സൂരജിന്റെ ശൈലി. മദ്യപാനത്തിനെത്തുമ്ബോള്‍ എ സി മുറി നിര്‍ബന്ധമായിരുന്നു. മണിക്കൂറുകളോ ദിവസങ്ങളോ തങ്ങിയുള്ള മദ്യാപാനത്തിന് ചെലവാക്കിയത് വന്‍തുകയായിരുന്നു. കൂടാതെ മദ്യലഹരിയില്‍ രതിസുഖം തേടിയുള്ള പരസ്ത്രീ സംസര്‍ഗ്ഗവും ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
ഇങ്ങനെ അടിച്ചുപൊളി ജീവിതം നയിക്കാന്‍ ചിലവഴിച്ചതാവട്ടെ ഉത്രയുടെ സ്വര്‍ണം പണയപ്പെടുത്തി കരസ്ഥമാക്കിയ ലക്ഷങ്ങളുമായിരുന്നു. മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസ്സില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഭര്‍ത്താവ് സൂരജിന്റെ ആഡംമ്ബര ജീവിതത്തെക്കുറിച്ച് പൊലീസ് അന്വേഷണത്തില്‍ ലഭിച്ച പ്രാഥമീക വിവരങ്ങള്‍ ഇങ്ങിനെയാണ്. നിരവധി സ്ത്രീകളുമായിട്ട് സൂരജ് വഴിവിട്ട ബന്ധങ്ങള്‍ തുടര്‍ന്നിരുന്നുവെന്ന് സ്ഥിരീകരിക്കാവുന്ന വിവരങ്ങള്‍ പൊലീസ് സംഘത്തിന് ലഭിച്ചതായിട്ടാണ് സൂചന.
ആഡംബര ജീവിതത്തിന് മാത്രമായി ഉത്രയുടെ സ്വര്‍ണ്ണാഭരങ്ങളില്‍ നല്ലൊരു ശതമാനം സൂരജ് പണയപ്പെടുത്തുകയോ വില്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ റബ്ബര്‍തോട്ടത്തില്‍ കുഴിച്ചിട്ടിരുന്ന 38 പവന്‍ ആഭരണം പൊലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സൂരജ് ബാങ്ക് ലോക്കറില്‍ നിന്നും നേരത്തെ എടുത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ഒളിപ്പിക്കാന്‍ പിതാവിനെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ അനുമാനം. ഇത് സംബന്ധിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയാലെ കാര്യങ്ങള്‍ വ്യക്തമാവൂ എന്നാണ് പൊലീസ് അറിയിക്കുന്നത്.
https://www.facebook.com/Malayalivartha