കോവിഡിനേയും രാഷ്ട്രീയ പ്രചാരണത്തിനുള്ള അവസരമായി ചിലര്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി
കോവിഡിനേയും രാഷ്ട്രീയ പ്രചാരണത്തിനുള്ള അവസരമായി ചിലര്‍ ഉപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുവരെ 70,712 പേര്‍ക്ക് കേരളത്തിലേക്ക് മടങ്ങി വരാന്‍ അനുമതി നല്കി. ജൂണില്‍ 84 വിമാനങ്ങള്‍ വരുമെന്ന് പറഞ്ഞ കേന്ദ്രം 36 സര്‍വീസ് മാത്രമേ ഷെഡ്യൂള്‍ ചെയ്തുള്ളു.
ള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാനം കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ടില്ല. കേന്ദ്രം ഡെഷ്യൂള് ചെയ്യുന്നത് സ്വീകരിക്കാന്‍ സംസ്ഥാനം തയ്യാറാണ് എന്നാണ് പറഞ്ഞത്. ദേശീയ തലത്തില്‍ ഷെഡ്യൂള്‍ ചെയ്യുന്നതില്‍ ചില പ്രയാസങ്ങളുടെ ഭാഗമായാണ് ഇത് സംഭവിക്കുന്നതെന്നാണ് കരുതുന്നത്. അതവര് നികത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വന്ദേഭാരത് മിഷനില്‍ ജൂണ്‍ മാസത്തില്‍ ഒരു ദിവസം 12 എന്ന നിലയില്‍ വിമാനം ഷെഡ്യൂള്‍ ചെയ്യുന്നതിന് സമ്മതം നല്‍കിയിരുന്നു. അത് പ്രകാരം ജൂണ്‍ 3 മുതല്‍ 10 വരെ ഷെഡ്യൂള്‍ ചെയ്യേണ്ടത് 84 വിമാനങ്ങളാണ്. എന്നാല്‍ 36 എണ്ണമാണ് ഷെഡ്യൂള്‍ ചെയ്തത്. ഇനിയും 48 എണ്ണം ഷെഡ്യൂള്‍ ചെയ്യേണ്ടതുണ്ട്. ദിനംപ്രതി 12 എന്നത് ആദ്യം നടപ്പിലാക്കിയിട്ടല്ലേ 24 കുറിച്ചാലോചിക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
https://www.facebook.com/Malayalivartha